Friday, July 19, 2019 Last Updated 37 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jan 2019 06.12 PM

സച്ചിനെ പിന്നിലാക്കി വീണ്ടും കോഹ്‌ലി: തിരുത്തിയത് ഇതിഹാസത്തിന്റെ അത്യാപൂര്‍വ റെക്കോര്‍ഡ്

Virat Kohli, Sachin Tendulkar

സിഡ്‌നി: ക്രിക്കറ്റ് ദൈവം എന്നറിയപ്പെടുന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ മറ്റൊരു റെക്കോഡും കൂടിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തിരുത്തിക്കുറിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 19000 റണ്‍സ് തികയ്ക്കുന്ന താരമെന്ന അപൂര്‍വ്വ നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്.

ക്രിക്കറ്റ് ലോകം എക്കാലവും കണ്ട ഇതിഹാസമായ സച്ചിന്റെ അപൂര്‍വ്വ നേട്ടമായ 19000 റണ്‍സ് എന്ന കടമ്പ കടക്കാന്‍ കോഹ്‌ലിക്കു വേണ്ടി വന്നത് വെറും 399 ഇന്നിംഗ്‌സുകളാണ്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ സച്ചിന്‍ 19000 റണ്‍സ് തികച്ചത് 432 ഇന്നിംഗ്‌സുകളില്‍ നിന്നുമാണ്. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ റണ്‍ ദാഹിയായ ക്യാപ്റ്റനാണ് കോഹ്‌ലി, 18000 റണ്‍സ് എന്ന കടമ്പയും ഏറ്റവും വേഗം രാജ്യാന്തര ക്രിക്കറ്റില്‍ തികയ്ക്കുന്ന താരമെന്ന ബഹുമതി 382 ഇന്നിംഗ്‌സുകളില്‍ നിന്നുമായി കഴിഞ്ഞ സെപ്റ്റംബറില്‍ കോഹ്‌ലി എത്തിപ്പിടിച്ചിരുന്നു.

2,375 റണ്‍സാണ് 2018-ല്‍ കോഹ്‌ലി സ്വന്തം പേരിലാക്കിയത്, കൂടാതെ 2018-ല്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തമാക്കി. അഞ്ച് സെഞ്ചുറികളാണ് അടിച്ചു കൂട്ടിയത്. കോഹ്‌ലിക്ക് റെക്കോഡുകളുടെ വര്‍ഷമായിരുന്നു 2018.

Ads by Google
Ads by Google
Loading...
TRENDING NOW