Friday, June 14, 2019 Last Updated 8 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jan 2019 09.50 AM

തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ഏമി ജാക്‌സണ്‍ വിവാഹിതയാകുന്നു; വരന്‍ ബ്രിട്ടനിലെ ശതകോടീശ്വരന്‍; പൂവണിയുടന്നത് നാല് വര്‍ഷത്തെ പ്രണയം

amy jackson announces engagement

തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ഏമി ജാക്‌സണ്‍ വിവാഹിതയാകുന്നു. ബ്രിട്ടനിലെ കോടീശ്വനും എബിലിറ്റി ഗ്രൂപ്പ് സ്ഥാപകനുമായ ആന്‍ഡ്രിയാസ് പനയ്യോട്ടിന്റെ മകന്‍ ജോര്‍ജാണ് വരന്‍. ഇരുവരും 2015മുതല്‍ പ്രണയത്തിലാണെന്ന വാര്‍ത്ത എത്തിയെങ്കിലും ഏമി നിരസിച്ചിരുന്നു.

ജോര്‍ജിനൊപ്പമുളള പല ചിത്രങ്ങളും എമി ജാക്‌സണ്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അതിലൊന്നും മുഖം വ്യകതമായിരുന്നില്ലതാനും. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് എമി തന്റെ പ്രണയം ആദ്യമായി ലോകത്തോട് പറഞ്ഞത്. പുതുവര്‍ഷത്തില്‍ പുതുയാത്ര തുടങ്ങിയെന്നും താന്‍ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടിയാണെന്നും എമി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. ജനുവരി ഒന്നാം തിയതിയാണ് ജോര്‍ജിനൊപ്പമുള്ള ചിത്രത്തോടൊപ്പം താരം തന്റെ വിവാഹ വാര്‍ത്ത പങ്കുവെച്ചത്. ഡിസംബറോടെ വിവാഹിതയാകാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.

രജനീകാന്ത് നായകനായ 2.0 യിലാണ് എമി ജാക്‌സണ്‍ അവസാനമായി അഭിനയിച്ചത്. 2011 ല്‍ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്‌സണ്‍ സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഹോളിവുഡില്‍ സൂപ്പര്‍ഗേള്‍ എന്ന സിനിമയിലും അഭിനയിച്ചു. തങ്കമകല്‍, തെറി, സിങ്ങ് ഈസ് ബ്ലിങ് തുടങ്ങിയ ചിത്രങ്ങളില്‍ എമി അഭിനയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW