Friday, June 21, 2019 Last Updated 6 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Jan 2019 03.07 PM

സംഖ്യ ആറിന്റെ പ്രാധാന്യം

വാസ്തുശാസ്ത്രപ്രകാരം പ്രധാനമായി ആറു വേധങ്ങള്‍ ആണുള്ളത്. ഇവ സ്വരവേധം, കൂപവേധം, ജലവേധം, ഭദ്രവേധം, കോണവേധം, മംവേധം എന്നിങ്ങനെ അറിയപ്പെടുന്നു.
uploads/news/2019/01/277135/joythi020119a.jpg

വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരാണെന്നാണ് നാം സയന്‍സില്‍ പഠിച്ചിരിക്കുന്നത്. അതിന് എത്രയോ മുമ്പ് ആദികാവ്യമായ രാമായണത്തില്‍ പുഷ്പക വിമാനത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.

അതുപോലെ കെയ്‌റോ എന്ന വിദേശി സംഖ്യകളെപ്പറ്റി പ്രതിപാദിക്കുന്ന 'ബുക്ക് ഓഫ് നമ്പേഴ്‌സ് എന്ന ഗ്രന്ഥം എഴുതുന്നതിന് എത്രയോ വര്‍ഷങ്ങള്‍ മുമ്പുതന്നെ സംഖ്യാശാസ്ത്രം ഭാരതത്തില്‍ വേരുറച്ചിരുന്നുവെന്ന് എത്ര ആളുകള്‍ സമ്മതിക്കും? ത്രേതായുഗത്തില്‍ തന്നെ സംഖ്യാശാസ്ത്രം ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. പാണ്ഡവരുമായും വിശിഷ്യ ഏറ്റവും ഇളയ പാണ്ഡവനായ സഹദേവനുമായും ഈ ശാസ്ത്രശാഖ ബന്ധപ്പെട്ട് കിടക്കുന്നതായി കാണാവുന്നതാണ്.

നമ്മുടെ ആദ്ധ്യാത്മിക സംസ്‌ക്കാരത്തിലും, ചിന്തകളിലും സംഖ്യകളുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങള്‍ പ്രചാരത്തിലുണ്ട്. ഇവ വളരെ രസകരവും, വിജ്ഞാനപ്രദവുമാണ്. ആറ് എന്ന സംഖ്യയുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ചില വസ്തുതകളാണ് ഈ ലേഖനത്തിലൂടെ വായനക്കാരില്‍ എത്തിക്കുന്നത്.

ആറ്, നൂറ് എന്നീ സംഖ്യകള്‍ പൊതുവേ ഭാഗ്യ സംഖ്യയായി കണക്കാക്കാറില്ല. നൂറിന് പകരമായി നാം പലപ്പോഴും 101 നെ ഭാഗ്യസംഖ്യയായി കണക്കാക്കുന്നു. അതേപോലെ 'ആറ് എന്ന സംഖ്യയുമായി ഇങ്ങനെ ഒരു അബദ്ധ ധാരണ ജനങ്ങള്‍ക്കുണ്ട്. ഈ സംഖ്യയുമായി ബന്ധപ്പെട്ടുള്ള വസ്തുതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നമുക്ക് ഋതുക്കളില്‍നിന്നും തുടങ്ങാം. ശിവഭഗവാന്റെ ഉടയാടകളാണ് വര്‍ഷം, വസന്തം, ഗ്രീഷ്മം, ശിശിരം, ആഷാഢം, ഹേമന്തം എന്നീ ഋതുക്കളെന്ന് കവി സങ്കല്പം തന്നെയുണ്ട്. വാസ്തുശാസ്ത്രപ്രകാരം പ്രധാനമായി ആറു വേധങ്ങള്‍ ആണുള്ളത്. ഇവ സ്വരവേധം, കൂപവേധം, ജലവേധം, ഭദ്രവേധം, കോണവേധം, മംവേധം എന്നിങ്ങനെ അറിയപ്പെടുന്നു.

പരശുരാമന്‍ നിര്‍ദ്ദേശിച്ച ആറ് അനുഷ്ഠാനങ്ങള്‍ താഴെപ്പറയുന്നു. അഗ്നിഹോത്രം, തപസ്സ്, സത്യം, വേദരക്ഷണം, അതിഥിപൂജ, വൈശ്വദേവം. ഇവ മോക്ഷദായകങ്ങളാണെന്ന് പറയപ്പെടുന്നു. ന്യായം, വൈശേഷിതം, സാംഖ്യം, യോഗം, പൂര്‍വ്വമീമാംസ, ഉത്തരമീമാംസ എന്നിവ ഷഡ്ദര്‍ശനങ്ങള്‍ എന്നറിയപ്പെടുന്നു.

ആറു ഗുണങ്ങളെ ഒന്നായി ചേര്‍ത്ത് ഷഡ്ഗുണങ്ങള്‍ എന്നു പറയുന്നു. പൂര്‍ണ്ണജ്ഞാനം, പൂര്‍ണ്ണ ഐശ്വര്യം, ശ്രേയസ്സ്, അവികലമായ വൈരാഗ്യം, കറകളഞ്ഞ ധര്‍മ്മം, അനന്തമായ ശ്രീ എന്നിവയാണ് ഈ ആറ് ഗുണങ്ങള്‍. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ ഇവയെ ഒന്നായി ഷഡാധാര ചക്രങ്ങള്‍ എന്നു പറയുന്നു.

കുണ്ഡലിനീ ശക്തിയെ ഉണര്‍ത്തുമ്പോള്‍ അനുഭവയോഗ്യമാകുന്ന ആനന്ദം മൂലാധാരത്തില്‍ അധിഷ്ഠിതമാണ്. ശിവപാര്‍വ്വതീ പുത്രനായ ശ്രീകാര്‍ത്തികേയനുമായി ഈ സംഖ്യയ്ക്കുള്ള ബന്ധം വളരെ പ്രകടമാണ് 'ശരവണഭവ' എന്ന ആറ് അക്ഷരങ്ങളുള്ള മന്ത്രത്താല്‍ പൂജിക്കപ്പെടുന്നതിനാല്‍ 'ഷഡാനനന്‍' ഷഡാക്ഷരന്‍ എന്നീ നാമങ്ങള്‍ ഭഗവാനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ 'ആറുമുഖ ഹരോഹര' എന്നു വിളിച്ച് മുരുക ഭഗവാനെ പ്രാര്‍ത്ഥിക്കാറുണ്ട്. 'ആറുമുഖന്‍' എന്നും ഭഗവാന്‍ അറിയപ്പെടുന്നു.

ശരവണ പൊയ്കയില്‍നിന്നും ആറ് കൃത്തിക കന്യകമാര്‍ എടുത്തു വളര്‍ത്തിയെന്നും പറയപ്പെടുന്നു. ആറ് സുപ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍ 'അറുപടൈ വീടുകള്‍' എന്നറിയപ്പെ
ടുന്നു.

വിഷ്ണുഭഗവാനെ 'ഷഡ്‌വികാരരഹിത' എന്ന് വിശേഷിപ്പിക്കാറുണ്ട്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയാണ് ഷഡ്‌വികാരങ്ങള്‍. സംഗീതവുമായി ബന്ധപ്പെട്ട് ഈ സംഖ്യ ഒരു മാഹാത്മാവിന്റെ പേരുമായി ചേര്‍ത്ത് അറിയപ്പെടുന്നുണ്ട്.

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ സമകാലികനും ആശിതനുമായിരുന്ന ഷഡ്കാലഗോവിന്ദമാരാര്‍. അദ്ദേഹത്തിന് ആറ് കാലങ്ങളിലും പാടാന്‍ പറ്റുമായിരുന്നു.

ഭാഗ്യസംഖ്യയെന്ന വിശേഷണമില്ലാത്തതുകൊണ്ടാകണം മറ്റു സംഖ്യകളുടെ പ്രത്യേകതകളുമായി ബന്ധപ്പെട്ട് ധാരാളം വായ്‌മൊഴികള്‍ പ്രചാരത്തിലുള്ളപ്പോള്‍ ആറ് എന്ന സംഖ്യയുമായി ബന്ധപ്പെട്ട് തുലോംകുറച്ച് കാര്യങ്ങളേ പ്രചാരത്തിലുള്ളൂ എന്നത്.

ഡോ. രാജീവ് എന്‍.
(അസോസിയേറ്റ് പ്രൊഫസര്‍)
ഫോണ്‍: 9633694538

Ads by Google
Ads by Google
Loading...
TRENDING NOW