Wednesday, March 06, 2019 Last Updated 11 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Jan 2019 09.06 AM

പോലീസ് വാക്കു പാലിച്ചു, സുപ്രീംകോടതി വിധി യാഥാര്‍ഥ്യമായി; യുവതികള്‍ ശബരിമല ചവിട്ടി, സര്‍ക്കാര്‍ സുരക്ഷയില്‍ ബിന്ദുവും കനകദുര്‍ഗ്ഗയും പുലര്‍ച്ചെ ദര്‍ശനം നടത്തി

Women entered sabarimala

പത്തനംതിട്ട: യുവതികള്‍ ശബരിമല ചവിട്ടി. പോലീസ് സുരക്ഷയില്‍ ബിന്ദുവും കനകദുര്‍ഗ്ഗയും പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്ന വിവരം ഒരു വാര്‍ത്താ ചാനലാണ് പുറത്തു വിട്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മല കയറാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് മല ചവിട്ടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്.

മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാതെ വന്നാല്‍ സുരക്ഷയൊരുക്കാമെന്ന പോലീസ് വാഗ്ദാനമാണ് ഇപ്പോള്‍ പാലിക്കപ്പെട്ടത്. ആദ്യ ശ്രമത്തിനുശേഷം വീട്ടില്‍പോലും പോകാതെയാണ് ഇവര്‍ രണ്ടാംശ്രമത്തിന് ഒരുങ്ങിയത്. ആദിവാസി ദളിത് സംഘടനകളുടെ സുരക്ഷയിലായിരുന്നു ഇവര്‍ എന്ന് അറിയുന്നു.

എന്നാല്‍, ഇതേക്കുറിച്ച് അറിയില്ലെന്നും യുവതികളുടെ അവകാശവാദം മാത്രമാണ് ഇതെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണം. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ഇതുസംബന്ധിച്ച് സ്ഥിരീകരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രി ഒരു മണിക്കാണ് പമ്പയില്‍ എത്തിയത്. ദര്‍ശനം നടത്തിയശേഷം രാവിലെ ആറുമണിക്ക ഇവര്‍ മടങ്ങി. വിവരം പോലീസും സ്ഥീരീകരിച്ചു. ഇരുവരും ആവശ്യപ്പെട്ട പ്രകാരമാണ് സംരക്ഷണം ഒരുക്കിയതെന്ന് പോലീസ് പറഞ്ഞു. എട്ടംഗ സംഘമാണ് ദര്‍ശനത്തിന് എത്തിയത്.

ദര്‍ശനവിവരം സ്ഥിരീകരിച്ചശേഷം മറ്റു നടപടികളെന്ന് തന്ത്രി അറിയിച്ചു. ഇപ്പോള്‍ ശബരിമല ശാന്തമാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി അറിയിച്ചു.

മഫ്തിയിലാണ് പോലീസ് സംഘം സുരക്ഷയൊരുക്കാനെത്തിയതെന്നാണ് യുവതികളുടെ അവകാശവാദം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW