Friday, July 12, 2019 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jan 2019 08.22 PM

എന്തോന്ന് ആ... നമസ്‌കാരം പറഞ്ഞൂടെ? സീമയുടെ ചോദ്യത്തില്‍ വല്ലാണ്ടായി മമ്മൂട്ടി, മെഗാസ്റ്റാറിന്റെ പെരുമാറ്റത്തെക്കുറിച്ച് ഉര്‍വശി

Mammootty

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. നിരവധി സിനിമകളില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അഭിനേത്രിയാണ് ഉര്‍വ്വശി. മമ്മൂട്ടിയുടെ സ്വഭാവ സവിശേഷതകളൊക്കെ സിനിമാ പ്രേമികള്‍ക്ക് അറിയാം. എന്നാല്‍ എല്ലാവരും മനസ്സിലാക്കിയ ആളല്ല മമ്മൂട്ടിയെന്ന് തന്റെ അനുഭവത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് ഉര്‍വ്വശി. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ കുറിച്ച് ഉര്‍വ്വശി തുറന്ന് പറഞ്ഞിരിക്കുന്നത്.

' കുട്ടികളുടെ സ്വഭാവമാണ് മമ്മൂക്കയ്ക്ക്. അദ്ദേഹത്തിന് ഇഷ്ടമുള്ള വാച്ച് വേറൊരാള്‍ കെട്ടികൊണ്ട് വന്നാല്‍ മതി പിണങ്ങി. ഒരു പുതിയ സാധനം വന്നാല്‍ ആദ്യം അത് മേടിക്കണം. വേറാരെങ്കിലും മേടിച്ചാല്‍ ചോദിക്കും, 'ഓ അതപ്പോഴേക്കും വാങ്ങിയോ?', അതിഷ്ടമല്ല. മമ്മൂക്ക വാഹനം ഓടിക്കുമ്പോള്‍ ആരും ഓവര്‍ടേക്ക് ചെയ്തുകൂടാ. സ്‌കൂട്ടറിനെയൊക്കെ ഓവര്‍ടേക്ക് ചെയ്തിട്ട് ഞാന്‍ ജയിച്ചല്ലോ എന്ന മട്ടിലിരിക്കും. പറപ്പിക്കും. ഓവര്‍ടേക്ക് ചെയ്ത് പറപ്പിക്കും. നമ്മള്‍ ജീവന്‍ കൈയില്‍ പിടിച്ചിരിക്കും. ഒന്നും മറച്ചു വയ്ക്കാതെയുള്ള പെരുമാറ്റം. അടുപ്പമുള്ളവരോട് വളരെ അടുപ്പം. അതാണ് മമ്മൂക്ക.' - ഉര്‍വ്വശി പറഞ്ഞു.

' നമസ്‌കാരം പറഞ്ഞാല്‍ നിറുത്തില്ല. അതിനൊരു കാരണമുണ്ട് മമ്മൂക്കയ്ക്ക് ഈ നമസ്‌കാരം പറച്ചിലിലൊന്നും കമ്പമില്ല. ഒരുദിവസം ഞാന്‍ സീമചേച്ചിയോട് പറഞ്ഞു 'മമ്മൂക്ക നമസ്‌കാരം പറയുന്നില്ല'. സീമ ചേച്ചി പറഞ്ഞു 'വാ ചോദിക്കാം'. സീമ ചേച്ചി ചെന്നു. 'നമസ്‌കാരം മമ്മൂക്ക'. മമ്മൂക്ക തലയാട്ടി. ആ... സീമ ചേച്ചി വിട്ടില്ല. 'എന്തോന്ന് ആ...നമസ്‌കാരം പറഞ്ഞൂടെ'. മമ്മൂക്ക വല്ലാതായി. 'ഇന്നലെ 12 മണിക്ക് ഷൂട്ടിംഗ് കഴിഞ്ഞ് പിരിഞ്ഞതല്ലേ. ഇപ്പോ ആറു മണി. ഇതിനിടയ്ക്ക് നമസ്‌കാരം വേണോ?' പക്ഷേ അടുത്ത ദിവസം മമ്മൂക്ക ഒരുങ്ങി തന്നെ വന്നു. ഷൂട്ട് തുടങ്ങുന്നു. മമ്മൂക്ക കാമറാമാനോട് പറഞ്ഞു. ഒരു മിനിട്ട്. എന്നിട്ട് എന്നെയും സീമചേച്ചിയെയും നോക്കി നമസ്‌കാരം പറഞ്ഞു'. - ഉര്‍വ്വശി പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW