Sunday, February 10, 2019 Last Updated 14 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jan 2019 07.38 PM

എന്റെ വേഷം കണ്ട് അച്ചന്മാരും അച്ചായന്മാരും നെറ്റി ചുളിക്കേണ്ട, വൈദികര്‍ക്ക് തിരുവസ്ത്രമില്ലാതെ സഞ്ചരിക്കാമെങ്കില്‍ ഞങ്ങള്‍ക്കുമാകാം; വനിതാമതിലിന് ആശംസയുമായി സിസ്റ്റര്‍ ലൂസി കളപ്പുര

വിദേശസന്യാസിനികൾ ഭാരതത്തിൽ വന്ന് കാലാവസ്ഥക്ക് അനുയോജ്യമായ സാരി കളർ,ഒറ്റകളർ,ചുരിദാർ ഒക്കെ ധരിച്ച് സന്യാസം തുടരുന്നു.എന്നാൽ കേരളകന്യാസ്ത്രീകൾ വിദേശവസ്ത്രവും ഇട്ട് നടക്കുന്നു. കൂടുതൽ സംസാരിക്കാനുണ്ട്. പിന്നീടാകാം.
Sister Lucy kalapura

കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ സമരം നടത്തി ശ്രദ്ധേയയായ സിസ്റ്ററാണ് ലൂസി കളപ്പുര. ഇപ്പോള്‍ സ്ത്രീ ശാക്തീകരണവും സമത്വവും ലക്ഷ്യമിട്ടുള്ള വനിതാ മതിലിന് പിന്തുണയുമായി സിസ്റ്റര്‍ ലൂസി കളപ്പുര എത്തിയിരിക്കുകയാണ്. ചുരിദാറ് ധരിച്ച ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് സിസ്റ്റര്‍ വനിതാ മതിലിന് പിന്തുണ അറിയിച്ചിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സിസ്റ്റര്‍ പിന്തുണയുമായി രംഗത്ത് എത്തിയത്.

സിസ്റ്ററിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം....

പുതുവർഷാശംസകൾ ഏവർക്കും നേരുന്നു.കേരളത്തിൽ ഇന്നുയരുന്ന വനിതാമതിൽ
രാഷ്ട്രീയ മത വർഗ്ഗ വ്യത്യാസങ്ങൾക്ക് അതീതമായി സ്ത്രീ ശാക്തീകരണം മാത്രമാണ് ലക്ഷ്യമെങ്കിൽ എന്റെ എല്ലാവിധ ആശംസകളും .ഞാനൊരുയാത്രയിലാണ്.സൗകര്യത്തിനായി സാധാരണ ഭാരതവേഷം ധരിച്ചിരിക്കുന്നു. ഇതുകണ്ട് പുരോഹിതന്മാർ ആരും നെറ്റിചുളിക്കുകയോ ചന്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയും വേണ്ട.അച്ചായന്മാരും !!!!അൾത്താരയിൽ കുർബാന അർപ്പിച്ച ശേഷം എന്തു വേഷവും സമയത്തും അസമയത്തും വൈദീകർക്കാകാം.എന്നാൽ അൾത്താരയിൽ പൂക്കൾ വക്കുകയും അടിച്ചുവാരുകയും തുണിയലക്കുകയും ചെയ്യുന്ന കന്യാസ്ത്രീകൾക്ക് എല്ലാം നിഷിദ്ധം...!! വിദേശസന്യാസിനികൾ ഭാരതത്തിൽ വന്ന് കാലാവസ്ഥക്ക് അനുയോജ്യമായ സാരി കളർ,ഒറ്റകളർ,ചുരിദാർ ഒക്കെ ധരിച്ച് സന്യാസം തുടരുന്നു.എന്നാൽ കേരളകന്യാസ്ത്രീകൾ വിദേശവസ്ത്രവും ഇട്ട് നടക്കുന്നു. കൂടുതൽ സംസാരിക്കാനുണ്ട്.പിന്നീടാകാം.

Ads by Google
Ads by Google
Loading...
TRENDING NOW