Thursday, June 27, 2019 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jan 2019 11.58 AM

കടപയാദി സംഖ്യയും ക്ഷേത്ര പ്രദക്ഷിണവിധിയും

ക്ഷേത്രങ്ങളില്‍ ദേവീദേവന്മാര്‍ക്ക് പ്രദക്ഷിണം വിധിച്ചിരിക്കുന്നതും കടപയാദി സമ്പ്രദായ പ്രകാരമാണ്. മൂര്‍ത്തിയേതാണോ ആ പേരിന്റെ ആദ്യാക്ഷരത്തിന്റെ മൂല്യം അനുസരിച്ചാണ് പ്രദക്ഷിണങ്ങളുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്.
uploads/news/2019/01/276817/joythi010119.jpg

ജ്യോതിഷത്തില്‍ സംഖ്യകളെ സൂചിപ്പിച്ചിരുന്ന രീതിയാണ് 'കടപയാദി' സമ്പ്രദായം. ആര്യഭടന്‍ 2 ആണ്. ഇതിന്റെ ഉപജ്ഞാതാവെന്ന് കരുതപ്പെടുന്നു. കൊല്ലവര്‍ഷാരംഭത്തിലാണ് ഇത് നടപ്പിലായത്. കടപയാദി സമ്പ്രദായ അക്കങ്ങളും അക്ഷരമൂല്യങ്ങളും താഴെക്കൊടുക്കുന്നു.

1 2 3 4 5 6 7 8 9
ക ഖ ഗ ഘ ങ ച ഛ ജ ഝ
1 2 3 4 5 6 7 8 9
ട ഠ ഡ ഢ ണ ത ഥ ദ ധ
1 2 3 4 5
പ ഫ ബ ഭ മ
1 2 3 4 5 6 7 8
യ ര ല വ ശ ഷ സ ഹ

'അ' മുതല്‍ 'ഔ' വരെയുള്ള സ്വരാക്ഷരങ്ങളുടെയും 'ഞ', 'ന' എന്നീ വ്യഞ്ജനാക്ഷരങ്ങളുടെയും 'ണ്‍, ന്‍, ര്‍, ല്‍, ള്‍' എന്നീ ചില്ലുകളുടെയും സംഖ്യാമൂല്യം പൂജ്യമാണ്. 'റ' ഒറ്റയ്ക്കു വന്നാല്‍ പൂജ്യവും കൂട്ടക്ഷരത്തിന്റെ ഒടുവിലായി വന്നാല്‍ 'ര' (രേഫം) എന്ന അക്ഷരത്തിന്റെ മൂല്യവുമാണ് നല്‍കുന്നത്.
കൂട്ടക്ഷരം വന്നാല്‍ അതിന്റെ ഒടുവിലത്തെ അക്ഷരമൂല്യം കണക്കാക്കണം.

കടപയാദി രീതിയില്‍ ഉണ്ടാകുന്ന അക്ഷരക്കൂട്ടത്തിന് 'പരല്‍പ്പേര്‍' (കവടി- പരല്‍- ഉപയോഗിച്ച് ക്രിയ ചെയ്തിരുന്നതുകൊണ്ട്) എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ഈ അക്ഷരക്കൂട്ടത്തിന് ചിലപ്പോള്‍ ഒരര്‍ത്ഥം ഉണ്ടായിരിക്കുകയും ചെയ്യാം. അക്ഷരങ്ങള്‍ക്കുള്ള അക്കങ്ങള്‍ ക്രമത്തില്‍ എഴുതി മറിച്ചു വായിച്ചാണ് മുഴുവന്‍ സംഖ്യ അറിയുന്നത്.

ഉദാ: 'മേഘം' എന്നതിന്റെ സംഖ്യ 45 ആണ്.
ഘം=ഘ= 4; മേ=മ = 5

ക്ഷേത്രങ്ങളില്‍ ദേവീദേവന്മാര്‍ക്ക് പ്രദക്ഷിണം വിധിച്ചിരിക്കുന്നതും കടപയാദി സമ്പ്രദായ പ്രകാരമാണ്. മൂര്‍ത്തിയേതാണോ ആ പേരിന്റെ ആദ്യാക്ഷരത്തിന്റെ മൂല്യം അനുസരിച്ചാണ് പ്രദക്ഷിണങ്ങളുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്.

ഉദാഹരണമായി 'ഗണപതി' എന്ന പേരിന്റെ ആദ്യാക്ഷരം 'ഗ'. അതിന്റെ മൂല്യം 3 ആയതുകൊണ്ട് ഗണപതിക്ക് 3 പ്രദക്ഷിണം. ശിവന്, ശ=5 പ്രദക്ഷിണവും, ഭദ്രകാളി, ഭ=4 പ്രദക്ഷിണവുമാണ് വിധിച്ചിരിക്കുന്നത്. ഇങ്ങനെ 'കടപയാദി' സമ്പ്രദായം ക്ഷേത്ര പ്രദക്ഷിണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കരിമുളയ്ക്കല്‍ അജയകുമാര്‍
(യജ്ഞാചാര്യന്‍)
ഫോണ്‍: 9495017553

Ads by Google
Tuesday 01 Jan 2019 11.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW