Tuesday, May 21, 2019 Last Updated 59 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jan 2019 11.25 AM

പഠനമുറി തയാറാക്കാം

''കുട്ടികളുടെ പഠനമുറി നിര്‍മ്മിക്കുന്നത് ആഡംബരത്തിനു വേണ്ടിയാകരുത്. ഇന്റീരിയര്‍ ഡിസൈനുകളും ബാഹ്യ അലങ്കാരങ്ങളും കുട്ടിയുടെ പഠനത്തെ ഉത്തേജിപ്പിക്കുന്നില്ല'''
uploads/news/2019/01/276814/studyroom010119.jpg

വീട് പണിയുമ്പോള്‍തന്നെ എഞ്ചിനീയറെ കൊണ്ട് ലിവിങ് റൂമും ബെഡ് റൂമുമൊക്കെ പ്ലാന്‍ ചെയ്യുന്ന കൂട്ടത്തില്‍ സ്റ്റഡി റൂമിനും (പഠനമുറി) പ്രാധാന്യം നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കാറുണ്ട്. ഒരു 'പഠനമുറി സംസ്‌കാരം' തന്നെ പുതുതലമുറയില്‍ രൂപപ്പെട്ടിട്ടുണ്ട്.

എന്നാല്‍ 90 ശതമാനം വീടുകളിലും പഠനത്തിനായി മാത്രമായൊരു മുറിയില്ല. നിലവിലുള്ള ഏതെങ്കിലുമൊരു മുറി പഠനമുറിയാക്കി മാറ്റുകയാണ് പതിവ.് രക്ഷിതാക്കള്‍ക്കു മാത്രമല്ല പഠനമുറി ക്രമീകരിക്കുന്നതില്‍ ഉത്തരവാദിത്തം. കുട്ടികളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

മാതാപിതാക്കള്‍ അറിയാന്‍


കുട്ടികളുടെ പഠനമുറി നിര്‍മ്മിക്കുന്നത് ആഡംബരത്തിനു വേണ്ടിയാകരുത്. ഇന്റീരിയര്‍ ഡിസൈനുകളും ബാഹ്യ അലങ്കാരങ്ങളും കുട്ടിയുടെ പഠനത്തെ ഉത്തേജിപ്പിക്കുന്നില്ല. മറിച്ച് ആലസ്യത്തിലേക്കു നയിക്കുകയേ ചെയ്യൂ. ഇത്തരത്തിലുള്ള മിഥ്യാധാരണകളെ നീക്കി യാഥാര്‍ഥ്യം മനസിലാക്കുവാന്‍ രക്ഷിതാക്കള്‍ തയാറാകണം. കുട്ടിയുടെ പഠനമുറിയില്‍ നിര്‍ബന്ധമായും ഒരു ടേബിളും ഷെല്‍ഫും ഉണ്ടായിരിക്കണം.

സാമാന്യം നാല് തട്ടുകളെങ്കിലുമുള്ള ഷെല്‍ഫില്‍ കുട്ടിയുടെ പഠനസാമഗ്രികള്‍ വെയ്ക്കാം. ഗൃഹാന്തരീക്ഷം കുട്ടിയുടെ പഠനത്തെ സ്വാധീനിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ട.്ഇന്നത്തെ കാലത്ത് പഠിക്കാനായി വില കൂടിയ സാമഗ്രികളെല്ലാം വാങ്ങിച്ചു നല്‍കി പഞ്ചനക്ഷത്ര സ്‌കൂളുകളില്‍ വിട്ടാല്‍ മക്കള്‍ മിടുക്കരാകുമെന്ന തെറ്റിധാരണയാണ് രക്ഷിതാക്കള്‍ക്കുള്ളത.് കുടുംബത്തില്‍ കുട്ടിക്കു പഠിച്ചു മുന്നേറാനുള്ള സാഹചര്യം ഒരുക്കി നല്‍കുക എന്നതാണ് മാതാപിതാക്കളുടെ കര്‍ത്തവ്യം.

ഉദാഹരണമായി 10-ാം ക്ലാസില്‍ പഠിക്കുന്ന അപ്പുവിന് അടുത്തിടെയായി പഠനത്തില്‍ യാതൊരു ശ്രദ്ധയുമില്ല. മുമ്പ് വളരെ മിടുക്കനായി പഠിച്ചിരുന്ന അവനെ ഇപ്പോള്‍ വീട്ടിലെത്തുമ്പോള്‍ സ്വീകരിക്കുന്നത് അച്ഛനമ്മമാരുടെ ഈഗോയും വഴക്കുമാണ.വഴക്കിനിടയില്‍ 'പോയിരുന്നു പഠിക്കെടാ' എന്നു പറയുന്ന രക്ഷിതാക്കള്‍ കുട്ടിയുടെ മാനസികനില മനസിലാക്കുന്നില്ല.

uploads/news/2019/01/276814/studyroom010119a.jpg

തന്റെ കാര്യങ്ങള്‍ ആരോടും സംസാരിക്കാനില്ലാതെ കുട്ടി ഒറ്റപ്പെടുന്നു. സ്‌നേഹവും സംരക്ഷണവും നല്‍കേണ്ട വീട് കുട്ടിക്ക് ഒറ്റപ്പെട്ട തുരുത്തായി അനുഭവപ്പെടും. ഈ വിധത്തിലുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക. ഞങ്ങള്‍ നിന്റെ കൂടെയുണ്ടെന്ന തോന്നല്‍ കുട്ടിയിലുറപ്പിക്കുക.

അടുക്കും ചിട്ടയും പ്രധാനം


പഠനമുറിയുടെ ക്രമീകരണത്തില്‍ നമ്പര്‍ വണ്‍ അടുക്കും ചിട്ടയുമാണ്. മുറിയിലെ ടേബിളിലാണ് സാധാരണ കുട്ടികളെല്ലാം പുസ്തകങ്ങള്‍ വയ്ക്കുന്നത്. ഇതില്‍ സിലബസിനനുസരിച്ചുള്ള പുസ്തകങ്ങളുണ്ടാകും. ഗൈഡുകള്‍ പഠനസഹായികള്‍ തുടങ്ങിയ അനുബന്ധ പുസ്തകങ്ങളും കാണും. ഇവയെല്ലാം കുഴഞ്ഞു മറിഞ്ഞ് കിടക്കുന്നത് പഠനത്തെ തടസപ്പെടുത്തും. അതുകൊണ്ടു തന്നെ മുറിയില്‍ നിര്‍ബന്ധമായും ഒരു ബുക്ക് ഷെല്‍ഫ് ഉണ്ടാക്കണം.

ടേബിളില്‍ നിരത്തിയിടാതെ പുസ്തകങ്ങള്‍ ചിട്ടയോടുകൂടി ഷെല്‍ഫില്‍ അടുക്കിവെയ്ക്കാന്‍ രക്ഷിതാക്കള്‍ കുട്ടിയെ പരിശീലിപ്പിക്കണം. പഠനോപകരണങ്ങളോടൊപ്പം മാപ്പുകള്‍, ചാര്‍ട്ടുകള്‍, പഠനത്തെ സഹായിക്കുന്ന പേപ്പര്‍ കട്ടിംഗുകള്‍ തുടങ്ങിയവയെല്ലാം ഒരു പ്രത്യേക ഫയലിലാക്കി സൂക്ഷിക്കണം. കുട്ടിക്കിത് വീണ്ടും കളക്ട് ചെയ്യുന്നതില്‍ താല്‍പര്യവും വളരും.

ഉദാഹരണമായി, പ്ലസ്ടുവിന് പഠിക്കുന്ന ഒരു കുട്ടി അവന്റെ സിലബസ് പ്രകാരമുള്ള പുസ്തകങ്ങള്‍ ഷെല്‍ഫിന്റെ ഒരു തട്ടില്‍ വെയ്ക്കുക. പഠനസമയങ്ങളില്‍ മാത്രം ടേബിളിലേക്ക് പുസ്തകമെടുത്താല്‍ മതി. ബാക്കി ഷെല്‍ഫുകളില്‍ പ്രാധാന്യമനുസരിച്ച് കാര്യങ്ങള്‍ ക്രമീകരിക്കാം.

മുറിയുടെ ക്രമീകരണം


പഠനമുറിയുടെ ക്രമീകരണത്തില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് മുറിയുടെ സ്ഥാനമാണ്. പ്രധാന വാതിലില്‍ നിന്ന് പെട്ടെന്ന് കടക്കാവുന്ന രീതിയിലാവരുത് പഠനമുറി. അതോടൊപ്പം ടെലിവിഷന്‍ വയ്ക്കുന്ന ഹാള്‍, അടുക്കള തുടങ്ങിയവയോടു ചേര്‍ന്നുള്ള പഠനമുറി നല്ലതല്ല. വീടിന്റെ ഏതെങ്കിലും ഒതുങ്ങിയ ഏരിയയില്‍ ശാന്തമായ ചുറ്റുപാടില്‍ പഠനമുറി ഒരുക്കുന്നതാണ് ഉത്തമം.

മുറിയുടെ നിറംപോലും കുട്ടിയുടെ മാനസികാവസ്ഥയെ സ്വാധീനിക്കും. ലൈറ്റ് നിറങ്ങള്‍ പഠനമുറിക്ക് നല്‍കുന്നതാണ് നല്ലത.് ലൈറ്റ് ഓറഞ്ച്, വെള്ള തുടങ്ങിയ നിറങ്ങളാണ് ഉത്തമം. കഴിവതും ചുവപ്പ്, റോസ് തുടങ്ങിയ ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കുക. ലൈറ്റ് ഓറഞ്ച് പോലെയുള്ള നിറങ്ങളില്‍ നിഴലുണ്ടാവില്ല. മുറിയിലെ വെളിച്ചത്തിന്റെ ക്രമീകരണത്തിലും പ്രത്യേകം ശ്രദ്ധപതിപ്പിക്കേണ്ടതാണ്.

സി എഫ് എല്‍ ലൈറ്റോ ട്യൂബോ ഉപയോഗിക്കുന്നതാണ് നല്ലത.് കണ്ണിലേക്ക് നേരിട്ട് ബള്‍ബിലെ പ്രകാശം തട്ടരുത്. മിനിമം രണ്ട് ജനാലകളോ വെന്റിലേഷനുകേളാ മുറിയിലുണ്ടാകണം.

ഭൂരിപക്ഷം കുട്ടികളും പരീക്ഷയടുത്തുകഴിഞ്ഞാല്‍ ജനലും കതകും അടച്ചിരുന്ന് പഠിക്കുകയാണ് പതിവ്. ഇത് തെറ്റാണ്. മുറിയില്‍ വായുവിന്റെ നിരന്തരമായ സഞ്ചാരമുണ്ടായിരിക്കണം. ഓക്‌സിജന്റെ സാന്നിധ്യം കുറവാണെങ്കില്‍ കുട്ടികള്‍ വളരെ പെട്ടെന്ന് ഉറങ്ങിപോകാനിടയുണ്ട.്

uploads/news/2019/01/276814/studyroom010119b.jpg

കുട്ടികളുടെ പഠനമുറിയും മാനസികാരോഗ്യവും


പഠനത്തില്‍ ശ്രദ്ധിക്കാന്‍ സാധിക്കാത്തതാണ് മിക്ക കുട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്‌നം. വീട്ടില്‍ വന്നാല്‍ ശ്രദ്ധിക്കാന്‍ കഴിയാത്തത് അവരുടെ മാനസികാവസ്ഥ പഠനാന്തരീക്ഷവുമായി യോജിച്ചു പോകാന്‍ കഴിയാത്തതിനാലാണ്. ആല്‍ഫാ,ബീറ്റാ, ഗാമ എന്നീ മൂന്ന് ബോധതലങ്ങളാണ് മനുഷ്യനുള്ളത്.

ചില നിറങ്ങള്‍ വായിക്കാനുള്ള താല്‍പര്യത്തെ ഇല്ലാതാക്കുന്നു. ലൈറ്റ് നിറങ്ങള്‍ ആല്‍ഫാ ലെവലിലേക്ക് (കൂടുതല്‍ ശ്രദ്ധ ലഭിക്കുന്ന) മനസിനെ ഉയര്‍ത്തും. വീട്ടിലിരുന്ന് പഠിക്കുമ്പോള്‍ പെട്ടെന്ന് ഉറക്കം വരുമെന്ന് മിക്ക കുട്ടികളുടേയും പരാതിയാണ.് ഇതിന്റെ പ്രധാന കാരണം

1. മുറി അടച്ചിട്ട് പഠിക്കുമ്പോള്‍ വേണ്ടത്ര വായു സഞ്ചാരമുണ്ടാകുന്നില്ല. ഇത് ഉറക്കത്തിലേക്ക് നയിക്കും.
2. ഓക്‌സിജന്റെ സാന്നിധ്യമില്ലെങ്കില്‍ ബ്രെയിന്‍ സ്റ്റിമുലേഷന്‍ നടക്കില്ല.
3. കളര്‍, ലൈറ്റ,് വായു ഇവയുടെ അഭാവം അല്ലെങ്കില്‍ പോരായ്മ.

പഠനമുറിയുടെ ക്രമീകരണത്തിലെ അപാകതകള്‍ പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളിലേക്ക് നയിക്കുന്നു.


1. കാര്യങ്ങള്‍ മാറ്റിവയ്ക്കുന്ന ശീലമുണ്ടാകുന്നു. ഇന്ന് പഠിക്കാനുള്ള കാര്യങ്ങള്‍ ഇന്നു പഠിക്കാതെ പിറ്റേ ദിവസത്തേക്ക് വെയ്ക്കുന്നു. ഇത് പിന്നീട് വലിയ പഠനഭാരമായി കുട്ടിയുടെ മാനസികാവസ്ഥയെ താറുമാറാക്കും.
2. ടിവി, മൊബൈല്‍ ഫോണ്‍,സോഷ്യല്‍ മീഡിയ തുടങ്ങിയവയിലൂടെ സമയം പാഴാക്കുന്നു.

3. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പഠനത്തെ ബാധിക്കുന്നു.
4. പരീക്ഷയുടെ തലേദിവസം പുസ്തകം മുഴുവന്‍ പഠിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നു.

5. സദാസമയവും ഉറക്കം വരിക. കുട്ടികളുടെ പഠനമുറി അവരുടെ വ്യക്തിത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത.് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ മാതാപിതാക്കള്‍ അവരെ പ്രാപ്തരാക്കണം. അവരുടെ അഭിപ്രായങ്ങള്‍ക്കു
ചെവികൊടുക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും പഠനത്തിലും പ്രതിഫലിക്കും.

കടപ്പാട്:
ഐസക് തോമസ്

Ads by Google
Tuesday 01 Jan 2019 11.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW