Tuesday, June 25, 2019 Last Updated 10 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 31 Dec 2018 02.54 PM

ഐ ഫോണ്‍ എക്‌സ്ആര്‍ അമേരിക്കയില്‍ കൂടുതല്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നു; സർവ്വേ

 new iphone attracting more users in america

അമേരിക്കയില്‍ കൂടുതല്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ പുതിയ ഐ ഫോണ്‍ ആകര്‍ഷിക്കുന്നതായി സര്‍വേ. യുഎസ് ആസ്ഥാനമായ ഗവേഷണ സ്ഥാപനം കണ്‍സ്യൂമര്‍ ഇന്റലിജന്‍സ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സിന്റെ (സിഐആര്‍പി) സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

സര്‍വേ നൽകുന്ന റിപോർട്ടുകൾ പ്രകാരം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ ആപ്പിളിലേക്ക് താത്പര്യം പ്രകടിപ്പിക്കുന്നു. ഡിമാന്‍ഡില്‍ അപ്രതീക്ഷിതമായി ഇടിവ് വന്നതിനെ തുടര്‍ന്ന് ആപ്പിള്‍ ഐ ഫോണുകളുടെ ഉത്പാദനം താത്കാലികമായി നിർത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ആപ്പിളിന് പ്രതീക്ഷയേകുന്ന പുതിയ സര്‍വേ ഫലം പുറത്തുവന്നിരിക്കുന്നത്.

സർവ്വേ അനുസരിച്ച് ഈ വര്‍ഷം ആപ്പിള്‍ പുറത്തിറക്കിയ ഐ ഫോണ്‍ XR ആണ് ആന്‍ഡ്രോയ്ഡ് യൂസര്‍മാരെ ആകര്‍ഷിക്കുന്നത്. എക്‌സ്ആര്‍ മോഡല്‍ ഈ വര്‍ഷം ഒക്ടോബര്‍ 18നായിരുന്നു ആപ്പിള്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയ്ഡ് ഫോണ്‍ യൂസര്‍മാരെ ആകര്‍ഷിക്കുന്നതിന്റെ പ്രധാന കാരണം ആപ്പിളിന്റെ മറ്റ് മോഡലുകളെ അപേക്ഷിച്ച് ഈ മോഡല്‍ താരതമ്യേന ചെലവ് കുറഞ്ഞതാണ്.

ഐ ഫോണ്‍ എക്‌സ്ആര്‍ മോഡല്‍ അവതരിപ്പിച്ചതിന് ശേഷമുള്ള 30 ദിവസം ഐ ഫോണ്‍ വാങ്ങിയവരില്‍ 16 ശതമാനവും ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ചിരുന്നവരായിരുന്നെന്നു സര്‍വേ പറയുന്നു. യുഎസില്‍ ഐ ഫോണ്‍ എക്‌സ്ആര്‍ അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യ 30 ദിവസങ്ങളില്‍ വിറ്റഴിച്ച ഐ ഫോണുകളില്‍ 32 ശതമാനവും എക്‌സ്ആര്‍ മോഡലായിരുന്നെന്നും സര്‍വേ വ്യക്തമാക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW