Thursday, July 18, 2019 Last Updated 7 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 31 Dec 2018 11.12 AM

സാംസങ് സ്മാർട്ഫോണുകൾക്ക് വൻ വിലക്കിഴിവ്

samsung cuts offline prices of galaxya7 galaxy j8 and other models

സാംസങ് സ്മാർട്ഫോണുകൾക്ക് ഓഫ്‌ലൈൻ വിപണിയിൽ വൻ വിലക്കുറവാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സാംസങ് ഗാല‌ക്‌സി എ7, ഗാല‌ക്‌സി ജെ8, ഗാല‌ക്‌സി ജെ6, ഗാല‌ക്‌സി ജെ 6+, ഗാല‌ക്‌സി ജെ 4+, ഗാല‌ക്‌സി ജെ2 കോർ എന്നീ സ്മാർട്ഫോണുകളുടെ വിലകുറച്ചു. ഇതിനായി ഇന്ത്യയിൽ ഉടനീളമുള്ള വിൽപ്പനക്കാർക്ക് പുതിയ വിലയെ സംബന്ധിച്ച വിവരങ്ങൾ സാംസങ് കമ്പനി നൽകിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

2000 രൂപയുടെ വിലക്കിഴിവിൽ സാംസങ് ഗാല‌ക്‌സി എ7 4ജിബി റാം/ 64ജിബി ഇന്റേണൽ സ്റ്റോറേജ് മോഡൽ 21,900 രൂപയ്ക്ക് ലഭിക്കും. 6ജിബി റാം/128 ജിബി മോഡലിന് 3,000 രൂപയുടെ വിലക്കുറവിനാൽ 25,990 രൂപയ്ക്ക് ലഭിക്കും. ഗാല‌ക്‌സി ജെ8 15,990 രൂപയ്ക്ക് ലഭിക്കും. യഥാർത്ഥ വില 18,990 രൂപയാണ്. ഗാല‌ക്‌സി ജെ4+, ഗാല‌ക്‌സി ജെ2 കോർ എന്നിയ്ക്ക് 1000 രൂപയുടെ വിലക്കിഴിവ് ലഭിക്കും ഇതിനാൽ 9,990 രൂപയും, 5,990 രൂപയുമാണ് പുതിയ വില. 12,990 രൂപയാണ് ഗാല‌ക്‌സി ജെ6ന്റ പഴയ വില, വിലക്കിഴിവ് കഴിഞ്ഞാൽ 11,490 രൂപയാണ്. ഗാല‌ക്‌സി ജെ6+ന്റെ പഴയ വില 15,990 രൂപയാണ് എന്നാൽ പുതുക്കിയ വില പ്രകാരം 14,990 രൂപയ്ക്ക് ലഭിക്കും.

അതേസമയം, ഫ്ലിപ്‌കാർട്ട്, ആമസോൺ, പേടിഎം തുടങ്ങിയ ഓൺലൈൻ സൈറ്റുകൾ അവതരിപ്പിക്കുന്ന വിലക്കഴിവിലാണ് ഈ മോഡലുകൾ വിൽക്കുന്നത്. എന്നാൽ സാംസങ്ങിന്റെ ഓൺലൈൻ സൈറ്റിൽ പഴയ വിലയിൽ തന്നെയാണ് വിൽക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW