Monday, June 24, 2019 Last Updated 4 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 31 Dec 2018 09.54 AM

കാഴ്ചഇല്ലാത്തവര്‍ക്ക് കറന്‍സി തിരിച്ചറിയാന്‍ ഹൈടെക് സംവിധാനമൊരക്കാന്‍ റിസര്‍വ് ബാങ്ക്

RBI

ഡല്‍ഹി: കാഴ്ചഇല്ലാത്തവര്‍ക്ക് കറന്‍സിനോട്ടുകള്‍ തിരിച്ചറിയാന്‍ പുതിയ ഹൈടെക് സംവിധാനവുമായി റിസര്‍വ് ബാങ്ക്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുതിയ സംവിധാനമൊരുക്കാനാണ് ആര്‍ബിഐ പരിഗണിക്കുന്നത്.

നിലവില്‍ അന്ധര്‍ ഇന്‍ാള്‍ജിയോ അച്ചടിവിദ്യ ഉപയോഗിച്ചാണ് കറന്‍സിയുടെ മൂല്യം തിരിച്ചറിഞ്ഞിരുന്നത്. എന്നാല്‍ നൂറുരൂപ നോട്ടുകള്‍ക്കും അതിനു മുകളിലുള്ളവയുടേയും നോട്ടുകള്‍ മാത്രമാണ് ഈ സംവിധാനത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നത്.

ഇതിനായുള്ള പുതിയ സാങ്കേതികവിദ്യ കൊണ്ടുവരുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ നൂതന പദ്ധതികള്‍ ക്ഷണിക്കുകയും ചെയ്തു. നിര്‍ദ്ദിഷ്ട ഉപകരണങ്ങളുടെ മുകളില്‍ നോട്ട് കാണിക്കുകയോ ഉള്ളിലേക്ക് ഇടുകയോ ചെയ്യാം. അതുകഴിഞ്ഞ് സെക്കന്റുകള്‍ക്കകം നോട്ടിന്റെ മൂല്യം ഇംഗ്ലീഷിലും ഹിന്ദിയിലും കേള്‍പ്പിക്കുകയും ചെയ്യുമെന്നും ടെന്‍ഡര്‍ രേഖയില്‍ വ്യക്തമാക്കി.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള സംവിധാനമാണെങ്കില്‍ ഇന്റര്‍നെറ്റില്ലാതെ പ്രവര്‍ത്തിക്കണമെന്നുമുണ്ട്. അതല്ലെങ്കില്‍ മറ്റൊരു ഉപകരണം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതോ റീച്ചാര്‍ജ് ചെയ്യാവുന്നതോ ആകണമെന്നും നിര്‍ദ്ദേശമുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW