Friday, June 21, 2019 Last Updated 6 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 30 Dec 2018 08.48 PM

കുരങ്ങിനെ ലൈംഗീകമായി ഉപദ്രവിച്ചു: യുവതിക്ക് മൂന്നു വര്‍ഷം തടവു ശിക്ഷ

Woman jailed,Harassing, Monkey

കെയ്‌റോ: കുരങ്ങിനെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ യുവതിക്ക് മൂന്നു വര്‍ഷം തടവുശിക്ഷ. ഈജിപ്റ്റിലെ മന്‍സൗറ സിറ്റി കോടതിയാണ് അപൂര്‍വ്വമായ കേസില്‍ ശിക്ഷ നടപ്പിലാക്കിയത്. ബസ്മ അഹമ്മദ് എന്ന യുവതിയാണ് തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു സംഭവം.

ബസ്മ അഹമ്മദ് എന്ന യുവതി കുരങ്ങിനെ കളിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് കേസ്. ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ നടത്തിയെന്നും, കുരങ്ങിന്റെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ കണ്ടതോടെയാണ് സംഭവം വിവാദമായത്. 90 സെക്കെന്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് യുവതിക്കെതിരെ കേസെടുത്തത്.

കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തന്റെ അറിവോടെയല്ല ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് എന്നായിരുന്നു യുവതിയുടെ വാദം. കോടതിയുടെ അന്വേഷണത്തില്‍ സദാചാരലംഘനത്തിനു യുവതിക്കുമേല്‍ മറ്റു രണ്ടു കേസുകള്‍ നില നിന്നതിന്റെ അടിസ്ഥാനത്തിലും കോടതി യുവതിയുടെ വാദങ്ങള്‍ തള്ളുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW