Thursday, February 14, 2019 Last Updated 19 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 29 Dec 2018 09.18 PM

ഷവോമിയുടെ ആദ്യ വാട്ടര്‍ഡ്രോപ് നോച് സ്മാര്‍ട്ട്‌ഫോണ്‍ മീ പ്ലേ വിപണിയിൽ

Xiaomi mi

ഷവോമിയുടെ ആദ്യ വാട്ടര്‍ഡ്രോപ് നോച് സ്മാര്‍ട്ട്‌ഫോണ്‍ മീ പ്ലേ ചൈനീസ് വിപണിയിലെത്തി.1099 യുവാനാണ് (ഏകദേശം 11000 രൂപ) 4GB റാം, 64GB സ്റ്റോറേജ് എന്നിവയോട് കൂടിയ ഫോണിന്റെ വില. ഡിസംബര്‍ 25-ന് ചൈനയില്‍ ഫോണിന്റെ പ്രീി-ഓര്‍ഡര്‍ ആരംഭിച്ചിരുന്നു. ഗ്രേഡിയന്റ് ഫിനിഷോട് കൂടിയ ചുവപ്പ്, നീല നിറങ്ങളിലും കറുപ്പ് നിറത്തിലും ഫോണ്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഫോണിനൊപ്പം ഒരു വര്‍ഷക്കാലം പ്രതിമാസം 10GB സൗജന്യ ഡാറ്റയും നല്‍കുന്നുണ്ട്.

ആസ്‌പെക്ട് റേഷ്യോ 19:9. 2.3GHz ഒക്ടാകോര്‍ ഹെലിയോ P35 പ്രോസസ്സറിലാണ് ഫോൺ പ്രവര്‍ത്തിക്കുന്നത്. 1080x2280 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 4GB LPDDR4x റാം, 64 GB സ്റ്റോറേജ് എന്നിവയുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ മെമ്മറി 256 GB വരെ വികസിപ്പിക്കാന്‍ സാധിക്കും.

ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ) അടിസ്ഥാന MIUI 10, 3000 mAh ബാറ്ററി, ഡ്യുവല്‍ 4G VoLTE, Wi-Fi 802.11, ബ്ലൂടൂത്ത്, GPS+GLONASS, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ. പിന്‍ഭാഗത്ത് രണ്ട് ക്യാമറകളുണ്ട്. എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 12 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറുമാണവ. 8MP സെല്‍ഫി ക്യാമറയുമുണ്ട്.

Ads by Google
Saturday 29 Dec 2018 09.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW