Monday, December 31, 2018 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 29 Dec 2018 08.59 PM

വിവാഹ വാര്‍ഷികത്തിന് ഭാര്യയ്ക്ക് നൽകിയത് ഏഴു കോടിയുടെ റോള്‍സ് റോയ്‌സ് കള്ളിനന്‍ എസ്.യു.വി

Rolls Royce, Sohan roy

വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവ് ഭാര്യക്ക് നൽകിയ സമ്മാനം ഏഴു കോടിയുടെ റോള്‍സ് റോയ്സ്. ദുബായ് ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് മേധാവിയും സംവിധായകനുമായ സോഹന്‍ റോയിയാണ് 25-ാം വിവാഹ വാര്‍ഷികത്തിന് ഭാര്യ അഭിനി സോഹന്‍ റോള്‍സ് റോയ്‌സ് കള്ളിനന്‍ എസ്.യു.വി സമ്മാനമായി നല്‍കിയത്. റോള്‍സ് റോയ്‌സ് നിരയിലെ ആദ്യ എസ്.യു.വി ആണ് കള്ളിനന്‍. ജൂണിലായിരുന്നു സോഹന്‍ റോയ് ഭാര്യയ്ക്കായി കള്ളിനന്‍ ബുക്ക് ചെയ്തത്.

റോള്‍സ് റോയ്സ് ഗോസ്റ്റ് (അറേബ്യന്‍ ബ്ലൂ കളര്‍ ഗോസ്റ്റ്) മോഡലും മുമ്പ് സോഹന്‍ റോയും ഭാര്യയും സ്വന്തമാക്കിയിരുന്നു. കള്ളിനന്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് അഭിനി സോഹനെന്ന് നേരത്തെ സോഹന്‍ റോയ് ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഇരുവരുടെയും വിവാഹ വാര്‍ഷികം ഡിസംബര്‍ 12-നായിരുന്നു. മുമ്പ് ഇന്ത്യന്‍ വിപണിയിലും കള്ളിനന്‍ അവതരിപ്പിച്ചിരുന്നു. കള്ളിനന്റെ ഡല്‍ഹി എക്സ് ഷോറും വില 6.95 കോടി രൂപയാണ്.

5.341 മീറ്റര്‍ നീളവും 2.164 മീറ്റര്‍ വീതിയുമുള്ള ഭീമാകാരന്‍ കാറിന്റെ വീല്‍ബേസ് 329.5 സെന്റീമീറ്ററാണ്. 6.75 ലിറ്റര്‍ വി-12 എഞ്ചിനാണ് കള്ളിനനുള്ളത്. എന്‍ജിന് 563 ബി.എച്ച്.പി. കരുത്തും 850 എന്‍.എം. ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും.8-സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ്. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍. ഓള്‍ വീല്‍ ഡ്രൈവിലുള്ള ആദ്യ റോള്‍സ് റോയ്സാണ് കള്ളിനന്‍. ഫാന്റത്തിന്റെ അതേ അലൂമിനിയം സ്പേസ്ഫ്രെയിം ആര്‍ക്കിടെക്ച്ചറിലാണ് കള്ളിനന്റെ നിര്‍മാണം. അലേര്‍ട്ട്നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ഫോര്‍ ക്യാമറ സിസ്റ്റം, നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്സ്ട്രിയന്‍ വാര്‍ണിങ് സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ വാര്‍ണിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

ബൂട്ട് കപ്പാസിറ്റി 600 ലിറ്ററാണ്. അകത്തളത്തില്‍ ഏറെ ആധുനികത കൊണ്ടുവന്നിട്ടുണ്ട്. അഞ്ചു സീറ്ററാണ് ഈ എസ്.യു.വി. വേണമെങ്കില്‍ അത് നാലു സീറ്ററാക്കി മാറ്റാം. ഡാഷ്ബോഡിലും മുന്നിലെ സീറ്റുകളുടെ പിന്നിലുമായി 12 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ബ്ലൂറേ ഡിസ്പ്ലേ ടി.വി, ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന 10 സ്പീക്കറുകള്‍, ലതര്‍ ഫിനീഷിഡ് ഇന്റീരിയര്‍, ഫാബ്രിക് കാര്‍പ്പെറ്റ് എന്നിങ്ങനെ നീളുന്നതാണ് ഇന്റീരിയറിന്റെ പ്രത്യേകതകള്‍.

Ads by Google
Saturday 29 Dec 2018 08.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW