Monday, March 04, 2019 Last Updated 6 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 29 Dec 2018 05.17 PM

മകള്‍ക്കു ലീവ് കിട്ടിയില്ല: ക്രിസ്മസ് ആഘോഷിക്കാന്‍ ഒടുവില്‍ അച്ഛന്റെ കടുംകൈ, വൈറല്‍

 Christmas Gift, Great father

മകളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ പിതാവെടുത്തത് ആറ് ഫ്‌ളൈറ്റ് ടിക്കറ്റുകള്‍. ക്രിസ്മസ് ആഘോഷിക്കാന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ മകള്‍ക്ക് ലീവ് കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് അന്നേ ദിവസം മകളോടൊത്ത് ചെലവഴിക്കാന്‍ പിതാവ് ആറ് ഫ്‌ളൈറ്റ് ടിക്കറ്റുകളെടുത്തത്. ഡെല്‍റ്റ എയര്‍ലൈന്‍സിലെ പിയേഴ്‌സ് വോഗനും അച്ഛന്‍ ഹാല്‍ വോഗനുമാണ് ക്രിസ്മസ് വിമാനത്തിനുള്ളില്‍ ആഘോഷിച്ചത്. ഹാലിന്റെ സഹയാത്രികനായ മൈക്ക്‌ലെവി ഫേസ്ബുക്കില്‍ ഈ സംഭവം പോസ്റ്റ് ചെയ്തതോടെയാണ് സ്‌നേഹമയനായ അച്ഛനെ ലോകം അറിഞ്ഞത്.

മകളുടെ ഡ്യൂട്ടി സമയം അനുസരിച്ച് എല്ലാ ടിക്കറ്റുകളും റെഡിയാക്കി ഒന്നിച്ച് ക്രിസ്മസ് ആഘോഷിച്ച ഈ അച്ഛന് സ്‌നേഹമെന്നും രണ്ടു പേര്‍ക്കും സ്‌നേഹം നിറഞ്ഞ ക്രിസ്മസ് എന്നുമായിരുന്നു മൈക്ക് ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ കുറിച്ചത്. ഫോര്‍ട്ട് മെയേഴ്‌സില്‍ നിന്നാരംഭിച്ച യാത്രയില്‍ മിഷിഗണ്‍ വരെ മൈക്കും ഉണ്ടായിരുന്നു. പോസ്റ്റ് വൈറലായതോടെ നിരവധിപ്പേരാണ് അച്ഛനും മകള്‍ക്കും ആശംസകളുമായെത്തിയത്. കഴുത്തിനേറ്റ പരിക്കിന് ശേഷം വിശ്രമത്തിലായിരുന്ന ഹാല്‍ ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് ഈ യാത്ര നടത്തിയത്.

Ads by Google
Saturday 29 Dec 2018 05.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW