Tuesday, May 21, 2019 Last Updated 12 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 29 Dec 2018 02.17 PM

കാട്ടിലെ അതി സാഹസികതയുടെ കഥ പറഞ്ഞ് അലിഗേറ്റർ മാന്റെ( "Alligator Man") ടീസർ

Short film Teaser  Aligator Man

ഒരു കൊടും വനം ശാസ്ത്രലോകത്തിന് പിടികിട്ടാത്ത ഒരു ചോദ്യചിഹ്നമായി കഴിയുന്ന ഒരപൂർവ്വ ജീവി. മലയാള ഹ്രസ്വചിത്ര നിർമ്മിതിയിൽ ആരും ഇതുവരെ പറയാത്ത ഒരു കഥയിലൂടെ പ്രേക്ഷകരെ അതിസാഹസികത നിറഞ്ഞ ഒരു യാത്രയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഹ്രസ്വ ചിത്രം "Alligator Man".

മലയാളത്തിൽ ഇന്നുവരെ വരാത്ത കഥയും പശ്ചാത്തലവുമാണ് നമ്മുടെ മുന്നിലേക്ക്‌ എത്തുന്നത്. കൈയിൽ നിന്ന് വീണ പ്ലാസ്റ്റിക് കുപ്പി എടുക്കാൻ ഓടിയ കുട്ടി ഇരമ്പിയെത്തിയ തീവണ്ടിക്കുമുന്നിൽ മുന്നിൽപ്പെട്ട്, തന്റെ കുട്ടി ചതഞ്ഞരഞ്ഞതു കണ്ട് മാനസികനില തെറ്റിപ്പോയ സ്ത്രീയുടെ കഥ പറഞ്ഞ "കുപ്പി" എന്ന വ്യത്യസ്തമായ ഹ്രസ്വചിത്രം സംവിധാനം ചെയ്ത ജീ ചിറക്കൽ എന്ന ചെറുപ്പക്കാരിയുടെ അടുത്ത ഷോർട് ഫിലിം ആണ് Alligator Man. കുപ്പി എന്ന ഷോർട് ഫിലിം നിരവധി പുരസ്‌കാരങ്ങൾ നേടിയിരുന്നു അതിൽ നിന്നും വ്യത്യസ്തമായ പ്രമേയമാണ് Alligator Man" എന്ന കഥയിലുടെ പറയുന്നത്. സിനിമയിലെ നിരവധി പ്രമുഖ ടെക്‌നിഷ്യൻസ് വർക്ക്‌ ചെയ്ത ഈ ഷോർട് ഫിലിം താമസിക്കാതെ നിങ്ങളിലേക്ക് എത്തുന്നു.

ടീസർ കാണാം

Ads by Google
Saturday 29 Dec 2018 02.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW