Thursday, July 18, 2019 Last Updated 38 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 28 Dec 2018 09.42 AM

വല്ലവനില്‍ വഞ്ചിക്കപ്പെട്ടു; ഓര്‍ക്കുമ്പോള്‍ നിരാശമാത്രം; തന്നോട് പറഞ്ഞ കഥയല്ല സിനിമയാക്കിയത്; ഗുരുതര ആരോപണങ്ങളുമായി കാതല്‍ സന്ധ്യ

 vallavan movie

ചെന്നൈ: ചിമ്പു നായകനായി എത്തിയ വല്ലവന്‍ എന്ന ചിത്രത്തിനെതിരെ നടി കാതല്‍ സന്ധ്യ. വല്ലവന്‍ ചിത്രത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എപ്പോഴും നിരാശമാത്രമാണ്. ചിത്രത്തില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്നും ഒരു തമിഴ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ താരം പറഞ്ഞു.

എന്നോട് പറഞ്ഞ കഥയും പുറത്തിറങ്ങിയ സിനിമയും തമ്മില്‍ ഒരുപാടു വ്യത്യാസമുണ്ടായിരുന്നു. ഒരു സൗഹൃദത്തിന്റെ കഥയായാണ് എനിക്കു മുന്നില്‍ അവതരിപ്പിച്ചത്. അതു പറഞ്ഞാല്‍ ഒരു പക്ഷേ ഇതല്ലല്ലോ വല്ലവന്‍ എന്ന സിനിമ എന്നു വരെ നിങ്ങള്‍ക്കു തോന്നിയേക്കാം. സിനിമ റിലീസായപ്പോഴേക്കും എന്റെ റോളാകെ മാറിപ്പോയിരുന്നു. വല്ലവനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും നിരാശയാണ് മനസില്‍. സന്ധ്യ പറയുന്നു.

2006ല്‍ പുറത്തെത്തിയ ചിത്രത്തില്‍ ചിമ്പു, നയന്‍താര, റീമാ സെന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്. ഇതിലെ നയന്‍താരയുടെ ഗ്ലാമര്‍ പ്രദര്‍ശനം ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ബാലാജി ശക്തിവേല്‍ സംവിധാനം ചെയ്ത, ഭരത് നായകനായെത്തിയ കാതല്‍ എന്ന സിനിമയോടെയാണ് സന്ധ്യ, കാതല്‍ സന്ധ്യ എന്ന പേരില്‍ പ്രശസ്തയായത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW