Monday, June 24, 2019 Last Updated 6 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 27 Dec 2018 11.18 AM

‘ഡിവൈഎഫ്ഐ യിലെങ്കിലും മെമ്പര്‍ഷിപ്പ് ഉണ്ടെന്ന് തെളിയിക്ക്’ ; നേരത്തേ തന്നെ സിപിഎമ്മുകാരനെന്ന ആ​രോപണവും സിബി വെല്ലുവിളിക്കുന്നു

uploads/news/2018/12/275661/sam-thottathil.jpg

പത്തനംതിട്ട: മുമ്പ് സിപിഎം കാരനായിരുന്നെന്ന് ആരോപിക്കുന്നവര്‍ തനിക്ക് ഡിവൈഎഫ്ഐ യിലെങ്കിലും മെമ്പര്‍ഷിപ്പ് ഉണ്ടെന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച യുവമോര്‍ച്ചാ നേതാവ് സിബി സാം തോട്ടത്തില്‍.

തന്റെ കുടുംബം പാരമ്പര്യമായി കമ്യൂണിസ്റ്റ് കുടുംബമാണെന്നും എന്നാല്‍ തനിക്ക് മു​മ്പൊരിക്കലും ആ പാര്‍ട്ടിയോട് ആഭിമുഖ്യം തോന്നിയിരുന്നില്ലെന്നും സിബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. രാജി വെച്ച പിന്നാലെയാണ് സിബി നേരത്തേ തന്നെ സിപിഎമ്മുകാരനാണെന്ന് ആരോപണം ഉയര്‍ന്നത്.

ശബരിമല വിഷയത്തിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപി സംസ്ഥാന സമിതി അംഗമായ വെള്ളനാട് കൃഷ്ണകുമാറിനൊപ്പം സാം അടക്കമുള്ളവര്‍ പടിയിറങ്ങിയത്. ഇതിന് പിന്നാലെ സാം ഉള്‍പ്പെടെയുള്ളവരെ ഒരുവര്‍ഷം മുമ്പേ തന്നെ പുറത്താക്കിയവരാണെന്നാണ് ആദ്യം യുവമോര്‍ച്ച പ്രചരിപ്പിച്ചത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും തൊട്ടടുത്ത കാലത്ത വരെ സാമും കൃഷ്ണകുമാറും ഏര്‍പ്പെട്ട പരിപാടികളുടെ ചിത്രങ്ങള്‍ സഹിതം രംഗത്ത് എത്തിയത് ഈ വാദത്തിന്റെ മുനയൊടിച്ചിരുന്നു.

ബിജെപിയില്‍ ജനാധിപത്യമില്ലെന്നും ആര്‍എസ്എസിന്റെ നിര്‍ദേങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കി ഡിസംബര്‍ 21 നായിരുന്നു യുവമോര്‍ച്ചയുടെ പത്തനംതിട്ട ജില്ല അധ്യക്ഷ സ്ഥാനം രാജിവച്ച് സിബി സാം തോട്ടത്തില്‍ സിപിഎമ്മിലെത്തിയത്.


കുറിപ്പ് പൂര്‍ണരൂപത്തില്‍

നിങ്ങൾ ഞാൻ രാജിവെച്ച ദിവസം മുതൽ ഞാൻ പഴയ സിപിഎം കാരൻ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്നു. എനിക്ക് ഇതിന് മുൻപ് Dyfiയിൽ എങ്കിലും മെമ്പർഷിപ്പ് ഉണ്ടന്ന് നീങ്ങൾ ഒന്ന് തെളിയിക്ക്. കഴിഞ്ഞ കാലങ്ങളിൽ എതെങ്കിലും പൊതുവേദിയിൽ പഴയ CPIM കാരൻ ആണ് എന്ന് ഞാൻ പറഞ്ഞതിന്റെ തെളിവ് . ഞാൻ ബിജെപിയിൽ വരുന്നതിന്റെ മുൻപ് രാഷ്ട്രീയ പ്രവർത്തനം ചെയിതfട്ടില്ല എന്നതാണ് വസ്തവം,അല്ലെങ്കിൽ Cpim ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നപ്പോൾ നിങ്ങൾ എന്നെ സ്വീകരിച്ച പരിപാടിയുടെ വിശദാംശങ്ങൾ തരു.

17 വയസിൽ പ്ലസ് 2 പഠനത്തിന് ശേഷം എന്റെ ജീവിതം കേരളത്തിനെ പുറത്തായിരുന്നു .വിദ്യാഭാസ കാലഘട്ടവും അതിന് ശേഷം ജോലിയും ആയി 31 വയസ് വരെ ഞാൻ കേരളത്തിൽ ഇല്ലായിരുന്നു. ഈ യാത്രകളിൽ ആണല്ലോ എനിക്ക് തെറ്റ് പറ്റി നിങ്ങളുടെ കുടെ കുടിയത്.

പിന്നെ എന്റെ കുടുംബം അപ്പൻ അപ്പൂപ്പൻമാരുടെ കാലം മുതൽ കമ്മ്യൂണിസ്റ്റ് കൂടുംബമാണ്. ചെങ്ങന്നൂർ കല്ലിശേരിയിൽ തിരക്കിയാൽ താങ്കൾക്ക് മനസിലാകും. 1950 കളിൽ മുതൽ കല്ലിശേരിയിലെ അദ്യകാല കമ്മ്യണിസ്റ്റ് കുടുംബമാണ് തോട്ടത്തിൽ വീട്ടിൽ കുടുംബം. എന്റെ അപ്പച്ചൻ അദ്യ കമ്മ്യണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ നട്ട ആൽമരം ആണ് ഇന്ന് കല്ലിശേരിയിൽ ഉള്ളത്. പക്ഷെ ഞാൻ ഇതിന് മുൻപ് ഒരിക്കലും ആ പ്രസ്ഥാനത്തോട് ചേർന്ന് നിന്നില്ല , അത് ഞാൻ ചെയ്ത വലിയ ഒരു തെറ്റ് ആയിരുന്നു.പിന്നെ തോട്ടത്തിൽ കുടുംബത്തിൽ നിന്ന് ഒരാള് സിപിഎം ഉപേക്ഷിച്ച് വന്നിരുന്നങ്കിൽ അന്ന് നിങ്ങൾ മൈക്ക് കെട്ടിവെച്ച് നാട് നീളെ പറയുമാരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW