Sunday, June 23, 2019 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
സോമരാജന്‍ പണിക്കര്‍
സോമരാജന്‍ പണിക്കര്‍
Wednesday 26 Dec 2018 12.55 PM

ടി.പി. സെന്‍കുമാര്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ എന്താണു കുഴപ്പം ?

കേരള മുൻ ഡി ജി പി. ടി.പി. സെന്‍ കുമാറിന് ബി.ജെ.പി.യോട് രാഷ്ട്രീയ അനുഭാവം ഉണ്ടെന്നു ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം തുറന്നു പറഞ്ഞപ്പോള്‍ പുച്ഛവും പരിഹാസവും ആയി ധാരാളം ആളുകൾ ഫേസ് ബുക്കിൽ രംഗത്തു വന്നു. സെന്‍ കുമാറിനെപ്പോലെയുള്ള ഒരു ​മുന്‍ പോലീസ് മേധാവി രാഷ്ട്രീയത്തിലിറങ്ങുന്നത് ശരിയാണോ? ‘സഖാവ്’ സെന്‍ കുമാര്‍ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ നിലപാടു മാറ്റത്തിനു പിന്നില്‍ എന്താണ്? സോമരാജന്‍ പണിക്കര്‍ എ​ഴുതുന്നു
uploads/news/2018/12/275437/t.p.sen-kumar-spe.jpg

ഭാരതത്തിന്റെ മുൻ കരസേനാ മേധാവിക്കു പോലും രാഷ്ട്രീയത്തിൽ ഇറങ്ങാനും മൽസരിച്ചു ജനവിധി തേടാനും മന്ത്രിയാകാനും അവകാശമുള്ള ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ കേരളത്തിലേ ഒരു മുൻ ഡീ ജീ പീ ക്കു ഇപ്പോൾ രാഷ്ട്രീയ അനുഭാവം ഉണ്ടെന്നു കേട്ടപ്പോളേക്കും പുച്ഛവും പരിഹാസവും ആയി ഫേസ് ബുക്കിൽ ധാരാളം ആളുകൾ അതിനെതിരേ രംഗത്തു വന്നിട്ടുണ്ടു.

ജനാധിപത്യത്തിൽ പ്രവർത്തിക്കാനും രാഷ്ട്രീയം പറയാനും അനുഭാവം പ്രകടിപ്പിക്കാനും ഇനി ഒരു രാഷ്ട്രീയ കക്ഷിയിൽ അംഗമാകാനും സ്ഥാനാർഥി ആകാനും ഒക്കെ ഏതൊരു ഇന്ത്യൻ പൗരനും അവകാശവും അവസരവും ഉണ്ടെന്നു മറക്കരുതു .

തങ്ങൾ പറയുന്നതാണു രാഷ്ട്രീയ മെന്നും ജനാധിപത്യം എന്നും ചിലർക്കു , പ്രത്യേകിച്ചു മുഴുവൻ സമയ രാഷ്ട്രീയക്കാർക്കു ഒരു വിചാരമുണ്ടു . തങ്ങൾക്കു മാത്രമേ ജനങ്ങളുടെ പൾസ് അറിയൂ എന്നും മറ്റുള്ളവർ ഒക്കെ അന്യഗ്രഹ ജീവികൾ ആണെന്നും ഒക്കെയുള്ള മിഥ്യാ ധാരണയിൽ നിന്നാണു ഇത്തരം പരിഹാസവും പുച്ഛവും ഉണ്ടാവുക .

2014 ഇൽ അന്നു വരെ രാഷ്ട്രീയത്തിൽ കേൾക്കാതിരുന്ന മുൻ ഐ .എ .എസ്‌ കാരൻ ക്രിസ്റ്റി ഫെർണാണ്ടസ് എങ്ങിനെ ഒരു വിപ്ലവ പാർട്ടിയുടെ എം . പീ .സ്ഥാനാർഥി ആയെന്നു ആർക്കും അറിയില്ല . ആരും അന്വേഷിച്ചുമില്ല . പാർട്ടി തീരുമാനം അംഗീകരിക്കുക എന്നതിനപ്പുറം അണികൾക്കു മറ്റു നിവൃത്തിയും ഇല്ലായിരുന്നു .

അതിലും അൽഭുതകരം ആയിരുന്നു സ്വകാര്യ മെഡിക്കൽ കോളേജുകൾക്കു എതിരേ മാസങ്ങളും വർഷങ്ങളും സമരം ചെയ്ത ഒരു രാഷ്ട്രീയ പാർട്ടി ആയ സീ .പീ .ഐ യുടെ ലോക്സഭാ സ്ഥാനാർഥി ആയി ഒരു സ്വകാര്യ മെഡിക്കൽ കോളേജിന്റെ മാനേജ്മെന്റ് ട്രസ്റ്റി ആയിരുന്ന ഡോ .ബെന്നറ്റ് എബ്രഹാം ഒടുവിൽ അതേ വിപ്ലവ പാർട്ടിയുടെ എം .പീ സ്ഥാനാർഥി ആയി പ്രത്യക്ഷപ്പെട്ടതു. അതും പാർട്ടി ചിഹ്നത്തിൽ മൽസരിച്ചു . ഇവയെല്ലാം " പേയ്മെന്റ് സീറ്റ് " ആണെന്നു പറഞ്ഞു അന്നു വലിയ ഒരു വിഭാഗം എതിർപ്പുമായി വന്നു എങ്കിലും പാർട്ടി അച്ചടക്കം എന്ന വാൾ വീശി അവരെയെല്ലാം നിശ്ബദരാക്കി . ചലചിത്ര ലോകത്തു നിന്നു മുകേഷും ഇന്നസെന്റും മാദ്ധ്യമ ലോകത്തു നിന്നും വീണാ ജോർജ്ജും എം .വീ. നികേഷ് കുമാറും പാർട്ടി സ്ഥാനാർഥികൾ ആയതു അവരുടെ പ്രതിഭയേ അംഗീകരിച്ചതാണോ ജയിക്കാൻ എളുപ്പം കണ്ടുപിടിച്ച ഒരു തന്ത്രം ആണോ എന്നതു ഇന്നും സജീവ ചർച്ചാ വിഷയം ആണു .

പറഞ്ഞു വരുന്നതു രാഷ്ട്രീയത്തിൽ ഇറങ്ങുക എന്നതോ ഒരു പാർട്ടിയോടു അനുഭാവം പ്രകടിപ്പിക്കുക എന്നതോ ഒന്നും പരിഹസിക്കാൻ ഉള്ള വിഷയം അല്ല . ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏതൊരു പൗരന്റെയും അവകാശവും സ്വാതന്ത്ര്യവും ആണു .

റഹീമിനു ജനാധിപത്യത്തിൽ ഉള്ള അതേ അവകാശം സെൻ കുമാറിനും ഉണ്ടു . റഹീം പാർട്ടി മെമ്പറും സെൻ കുമാർ പാർട്ടിയിൽ മെമ്പർ ഷിപ്പ് എടുത്തിട്ടില്ല എന്ന വ്യത്യാസം മാത്രമേയുള്ളൂ .‌

പ്രളയകാലത്തു ആർ .എസ്‌ .എസ്‌ ഉം സെവാ ഭാരതി എന്ന സന്നദ്ധ സംഘടനയും ചെയ്ത സേവനങ്ങൾ പ്രകീർത്തിക്കുന്ന ഒരാൾ ഉടൻ ആർ .എസ്‌ .എസ്‌ ആകണം എന്നോ ബീ .ജെ .പീ ആകണമെന്നോ ഒരു നിർബന്ധവും ഇല്ല . അയാലും അതിൽ എന്തു പ്രശ്നം ? . സെൻ കുമാർ ഇപ്പോൾ മാത്രമല്ല പ്രളയം കഴിഞ്ഞ ഉടനെ അതിനെ പ്രകീർത്തിച്ച ആളാണു . അതിൽ രാഷ്ട്രീയം മാത്രം കണ്ടിട്ടു കഥയില്ല .

ഒരിക്കൽ " സഖാവ് സെൻ കുമാർ " ആയിരുന്ന സെൻ കുമാർ പെട്ടെന്നു പാർട്ടിക്കും സർക്കാറിനും അനഭിമതൻ ആകാൻ കാരണം അദ്ദേഹം ബീ .ജെ .പീ അനുഭാവി ആയതൊന്നുമല്ല കാരണം എന്നു അന്നത്തേ സംഭവ വികാസങ്ങൾ സസൂക്ഷ്മം പഠിക്കുന്ന ഒരാൾക്കു മനസ്സിലാകും .

അദ്ദേഹത്തേ ഡീ ‌ജീ പീ സ്ഥാനത്തു നിന്നു മാറ്റാൻ പറഞ്ഞ കാര്യങ്ങൾ യുക്തിരഹിതം മാത്രമല്ല നിയമ വിരുദ്ധവും ആയിരുന്നു എന്നു നീണ്ട നിയമയുദ്ധവും സുപ്രീം കോടതി വിധിയും തെളിയിച്ചു . സർക്കാർ സുപ്രീം കോടതി നടപ്പാക്കാതിരിക്കാനും പുതിയ പുതിയ ക്രിമിനൽ കേസുകൾ കൊണ്ടു വന്നു സമർഥനും അഴിമതി രഹിതനും ആയ ഒരു ഉദ്യോഗസ്ഥനേ രാഷ്ട്രീയ പക പോക്കൽ പോലെ വേട്ടയാടാൻ ശ്രമിച്ചു എന്നതാണു ഈ സർക്കാറിനു നാണക്കേടും സുപ്രീം കോടതിയിൽ പിഴ അടക്കാനും സാഹചര്യം ഒരുക്കിയതു . എന്നിട്ടും സർക്കാർ അതിൽ നിന്നും പാഠം പഠിക്കാതെ അദ്ദേഹത്തേ എങ്ങിനെയും ജയിലിൽ അയക്കാൻ സാധിക്കുമോ എന്നു ഇപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണു .

ഇന്നലേ ചാനൽ ചർച്ചയിൽ മറ്റു രാഷ്ട്രീയക്കാരിൽ നിന്നു വ്യത്യസ്തമായി അദ്ദേഹം പറഞ്ഞ ചില പോയിന്റുകൾ വളരെ പ്രധാനപ്പെട്ടതായിരുന്നു .

1. എല്ലാ സുപ്രീം കോടതി വിധികളും പ്രധാനപ്പെട്ട താണു . പള്ളിക്കേസുകൾ നടപ്പാക്കാതിരിക്കുകയും ശബരിമല വിധി പിറ്റേ ദിവസം തന്നെ നടപ്പാക്കാൻ ശ്രമിച്ചതാണു സർക്കാറിനു പറ്റിയ പിഴ .

2. സുപ്രീം കോടതി വിധി വന്നയുടൻ തന്നെ അതു നടപ്പാക്കാൻ സമയം ചോദിക്കണമായിരുന്നു . വിധി നടപ്പാക്കാൻ പറ്റുന്ന സാഹചര്യം ഒരുക്കാൻ സാവകാശം സർക്കാർ തേടേണ്ടതായിരുന്നു‌.

3. ശബരിമലയിൽ പ്രതിഷേധിക്കുന്നവർ മുഴുവൻ ആർ .എസ്‌ .എസ്‌ ഉം ബീ .ജെ .പീ യും ആണെന്നു പ്രചരിപ്പിച്ചതു സർക്കാറിനു പറ്റിയ അബദ്ധ ധാരണ തന്നെയാണു . അവരിൽ സീ .പീ .എം ഉൾപ്പടേ എല്ലാ പാർട്ടിക്കാരും അന്യസംസ്ഥാന ഭക്തരും ഉണ്ടു .

4. ഇത്രയും സീ .സീ .ടീ .വീയും സുരക്ഷയും ഒക്കെയുണ്ടായിട്ടും ഭക്തരിൽ കടന്നു കൂടിയ ക്രിമിനലുകളേ പോലീസിനു പിടിക്കാൻ സാധിച്ചില്ല എന്നതു ഒരു വീഴ്ച തന്നെയാണു .

5. സുപ്രീം കോടതി വിധി ഒരു ഹിന്ദു ക്ഷേത്ര പ്രവേശന നിയന്ത്രണം ഭരണഘടനാ പ്രകാരം നിലനിൽക്കില്ല എന്നാണു . അതു നടപ്പാക്കാൻ പോലീസ് ഹിന്ദു അല്ലാത്ത ഒരാളെയും പോലീസ് സംരക്ഷണം നൽകി മല കയറ്റാൻ കൊണ്ടു പോകാൻ പാടില്ലായിരുന്നു‌. അതു മതനിന്ദ ആയി കണക്കാക്കാൻ ഭരണഘടനയിൽ വകുപ്പുണ്ടു .

6. റിവ്യൂ ഹർജി സുപ്രീം കോടതി 22 ജനുവരി പരിഗണിക്കാനിരിക്കേ സർക്കാർ ധൃതി പിടിച്ചു ആരെയും മല ചവിട്ടിക്കാൻ ശ്രമിക്കരുതായിരുന്നു‌. മറിച്ചു അന്തിമ വിധി വരുന്നതു വരെ സാവകാശം ചോദിക്കണമായിരുന്നു .

7.ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ഒരു വനപ്രദേശം എന്ന നില കണക്കിലെടുത്തും മാത്രമേ സർക്കാർ ഒരോ നടപടിയും എടുക്കാവൂ .‌ അനാവശ്യമായ ധൃതിയോ രാഷ്ട്രീയ വെല്ലുവിളിയോ ഒന്നും ഈ വിഷയത്തിൽ ആവശ്യമില്ല .

ഈ ചർച്ചയിൽ ഉടനീളം വിഷയത്തിനു മറുപടി പറയുന്നതിനു പകരം അദ്ദേഹത്തിന്റെ രാഷ്ട്രീയവും അദ്ദേഹം പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ വായിൽ തിരുകാനും ശ്രമിച്ച പാനലിസ്റ്റുകൾ ക്കു അദ്ദേഹം കൃത്യമായി മറുപടി പറയുകയും ചെയ്തു .

രാഷ്ട്രീയം എന്നതു അർഥമില്ലാത്ത കുറേ പഴകിപ്പൊളിഞ്ഞ മുദ്രാവാക്യം വിളിയും രസീതു കുറ്റിയുമായി നടന്നു പണം പിരിക്കലും ഹർത്താൽ നടത്തലും വഴി തടയലും കരിയോയിൽ ഒഴിക്കലും മാത്രം അല്ല മറിച്ചു സ്വതന്ത്രവും സത്യസന്ധവും ആയ അഭിപ്രായം പറയലും നിലപാട് വ്യക്തമാക്കലും കൂടിയാണു .

സെൻ കുമാർ എന്ന ഐ .പീ .എസ്‌ കാരനെ ഈ വിവാദങ്ങൾക്കു ഒക്കെ വളരെ മുൻപു തന്നെ ശ്രദ്ധിച്ച ഒരാൾ ആണു ഞാൻ . അദ്ദേഹത്തേപ്പോലെ ഉള്ള കുറേ ആളുകൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതു രാഷ്ട്രീയത്തിനും രാഷ്ട്രത്തിനും ഗുണകരം ആവും എന്നു കരുതുന്ന ഒരാൾ കൂടിയാണു ഞാൻ . അതു ബീ .ജെ .പീ ആയാലും കോൺഗ്രസ്സ് ആയാലും ഇനി സീ പീ എം തന്നെ ആയാലും പ്രശ്നമൊന്നും ഇല്ല .

മന്മോഹൻ സിംഗും അജിത് ജോഗിയും ബിജു പട്നായിക്കും ജസ്വന്തു സിംഗും യശ്വന്തു സിംഗും വീ .കെ .സിംഗും സുബ്രമണ്യ സ്വാമിയും ഒന്നും രാഷ്ട്രീയക്കാർ ആയിരുന്നില്ല . വെറും ഒരു പരീക്ഷ കാണാതെ പഠിച്ചു പാസായവരും അല്ല . അവർക്കു രാഷ്ട്രീയത്തിൽ വിജയിക്കാനും നല്ല മാറ്റങ്ങൾ ഉണ്ടാക്കാനും സാധിക്കും എങ്കിൽ സെൻ കുമാറിനും സാധിക്കും . സാമ്പത്തിക ശാസ്ത്രത്തിൽ പീ .എച്ച് .ഡീ നേടിയ ഒരാളേ റഹീമോ സീ പീ എം ഓ അംഗീകരിച്ചാലും ഇല്ലെങ്കിലും രാഷ്ട്രീയത്തിൽ ഇറങ്ങാൻ അതൊന്നും പ്രശ്നമല്ല .

നല്ല ആളുകളും പ്രതിഭകളും ശാസ്ത്രജ്ഞരും‌ മുൻ സൈനികരും‌ മുൻ ഐ .എ .എസ്‌ കാരും കർഷകരും അദ്ധ്യാപകരും കലാകാരന്മാരും എഴുത്തുകാരും ഒക്കെ രാഷ്ട്രീയത്തിൽ ഇറങ്ങട്ടെ .

അവർക്കെല്ലാം അവസരവും തുല്യ നീതിയും നൽകുന്നതാണു നമ്മുടെ ഭരണഘടനയും ജനാധിപത്യവും രാഷ്ട്രീയവും‌.

ശുഭദിനം‌.

Ads by Google
സോമരാജന്‍ പണിക്കര്‍
സോമരാജന്‍ പണിക്കര്‍
Wednesday 26 Dec 2018 12.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW