Sunday, February 10, 2019 Last Updated 14 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Dec 2018 11.25 AM

രുചികരമായ 'തേങ്ങാ അരച്ച, മീന്‍ മാങ്ങാക്കറി' തയാറാക്കാം

ബിബിസിയില്‍ സായിപ്പന്മാരുടെ രുചിമുകുളങ്ങളെ ഞെട്ടിച്ചവിഭവം നമ്മുടെ തേങ്ങാ അരച്ച, മാങ്ങായിട്ട മീന്‍ കറിയായിരുന്നു.
uploads/news/2018/12/275424/cokrytips2612118.jpg

മാങ്ങയിട്ട മീന്‍ കറി! ഇത് ചവറക്കാരന്‍ സുരേഷ് ശശിധരന്‍ പിള്ള ലോകപ്രശസ്ത പാചക പരിപാടിയായ ബിബിസിയുടെ മാസ്റ്റര്‍ ഷെഫ് പ്രഫഷണല്‍സിനായി തയ്യാറാക്കിയ വിഭവം!

കൊല്ലം റാവീസ് ഹോട്ടലിലെ സ്‌പെഷ്യല്‍ മീന്‍കറി,

------ റാവീസ് മീന്‍ മാങ്ങാക്കറി-------
നെയ്മീന്‍ - 500 ഗ്രാം
വെളിച്ചെണ്ണ - 25 മില്ലി
കൊച്ചുള്ളി - 150 ഗ്രാം
ഇഞ്ചി - 10 ഗ്രാം
പച്ചമാങ്ങ - 150 ഗ്രാം
പച്ചമുളക് - 2
കറിവേപ്പില - 5 ഗ്രാം
മഞ്ഞള്‍പ്പൊടി - 10 ഗ്രാം
കാശ്മീരി മുളകുപൊടി - 15 ഗ്രാം
തേങ്ങപ്പാല്‍പ്പൊടി - 300 ഗ്രാം
ഉപ്പ് - പാകത്തിന്
ചൂടു വെള്ളം - 600 മില്ലി

പാകം ചെയ്യുന്ന രീതി

തേങ്ങാപ്പാല്‍പ്പൊടി ചൂടുവെള്ളത്തി ല്‍ കലക്കി വയ്ക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഉലുവ, കൊച്ചുള്ളി, ചതച്ച ഇഞ്ചി, പച്ചമുളക് എല്ലാം ഇട്ട് തെളിഞ്ഞ നിറം ആകുന്നതുവരെ വഴറ്റുക. തീ കുറച്ചശേഷം മുളകുപൊടിയും,മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം പച്ചമാങ്ങയും 300 മില്ലി വെള്ളവും ചേര്‍ത്ത് തിളയ്ക്കാന്‍ അനുവദിക്കുക. തിളയ്ക്കുന്ന അരപ്പിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക, കൂടെ ഉപ്പ്, കറിവേപ്പില, തേങ്ങാപ്പാല്‍ എന്നിവയും ചേര്‍ത്ത് തിളച്ച് മീന്‍ വേകാന്‍ അനുവദിക്കുക. ഏതാണ്ട് 15 മിനിറ്റില്‍ ചാറ് കുറുകിത്തുടങ്ങുമ്പോള്‍ രൂചി നോക്കി അടുപ്പില്‍നിന്നിറക്കിവയ്ക്കാം.

*** ഷെഫ്- സുരേഷ് ശശിധരന്‍ പിള്ള

Ads by Google
Wednesday 26 Dec 2018 11.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW