Wednesday, December 26, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Dec 2018 10.13 AM

പൂര്‍വജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായിരുന്നുവെന്ന് വിശ്വാസം; ആറു വയസ്സുകാരായ ഇരട്ട സഹോദരങ്ങളെ കല്ല്യാണംകഴിപ്പിച്ചു

uploads/news/2018/12/275418/child-marriage.jpg

പൂര്‍വജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായവര്‍ പിന്നീട് ഇരട്ടകളായ ആണും പെണ്ണുമായി ജനിക്കുമെന്ന വിശ്വാസത്തെ തുടര്‍ന്ന് ആറുവയസ്സുമാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെ മാതാപിതാക്കള്‍ കല്ല്യാണം കഴിപ്പിച്ചു. സുന്ദരമായ വസ്ത്രങ്ങള്‍ ധരിച്ച് ആഭരണങ്ങള്‍ അണിഞ്ഞെത്തിയ നവദമ്പതികളെ എല്ലാവരും കയ്യടിച്ച് സ്വീകരിച്ചു. തുടര്‍ന്ന് മോതിരം മാറിയും മിന്നുകെട്ടിയും ചുംബിച്ചും അവര്‍ ജീവിതം തുടങ്ങി.

ആറുവയസ്സുകാരായ ഗിത്താറും, കിവിയുമാണ് ഇരട്ട സഹോദരങ്ങളായി ജനിച്ച ആ ഭാര്യാഭര്‍ത്താക്കന്മാര്‍. തായ്‌ലന്‍ഡിലെ ബുദ്ധമതക്കാര്‍ക്കിടയിലുള്ള വിശ്വാസപ്രകാരം ഇത്തരത്തില്‍ ആണും പെണ്ണും ഇരട്ടയായി ഒരു വീട്ടില്‍ ജനിച്ചാല്‍ അവര്‍ മുന്‍ ജന്മത്തില്‍ ഭാര്യയും ഭര്‍ത്താവുമായിരുന്നുവെന്നും ആ ബന്ധം അവിടെ പൂര്‍ണ്ണമാകാത്തതിനാലാണ് അവര്‍ ഇരട്ടകളായി ജനിക്കുന്നതെന്നുമാണത്രേ...

uploads/news/2018/12/275418/child-marriage1.jpg

അതുകൊണ്ടു തന്നെ ഇങ്ങനെ ജനിക്കുന്ന ഇരട്ടകളുടെ വിവാഹം എത്രയും വേഗം നടത്തുകയും വേണം. വിവാഹ ചടങ്ങ് വൈകുന്നതിന് അനുസരിച്ച് ഇവരുടെ ജീവിതത്തില്‍ കഷ്ടകാലം വന്നുകൊണ്ടേയിരിക്കും. വിവാഹച്ചടങ്ങില്‍ അച്ഛനമ്മമാരും ബന്ധുക്കളും ബുദ്ധ പുരോഹിതന്മാരുമൊക്കെ എത്തി.

ചിത്ര വിചിത്ര ചടങ്ങുകളുമുണ്ട് ഈ വിവാഹത്തിന്. വധുവിനെ കാണും മുന്‍പ് വരന്‍ ഒന്‍പത് കവാടങ്ങളിലൂടെ കടന്നുപോകണം. മിന്നുകെട്ടുന്നതിന് മുന്നോടിയായി വരന്‍ വധുവിന് രണ്ടുലക്ഷം ബാത്തിന് തുല്യമായ പണവും സ്വര്‍ണ്ണവും നല്‍കണം. എന്നാല്‍, ഈ വിവാഹം കുട്ടികളുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഇരുവരും ആരോഗ്യത്തോടെയും സൗഖ്യത്തോടെയും ഇരിക്കാനാണ് ഈ ചടങ്ങെന്നും പുരോഹിതന്മാര്‍ പറയുന്നു. അവര്‍ എന്നും സഹോദരീ സഹോദരന്മാവായി തന്നെ ജീവിക്കും. പ്രായപൂര്‍ത്തിയാകുമ്പോള്‍ അവര്‍ക്ക് സ്വന്തം പങ്കാളികളെ കണ്ടെത്താനും കഴിയും.

Ads by Google
Wednesday 26 Dec 2018 10.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW