Wednesday, June 26, 2019 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Dec 2018 10.28 AM

അഞ്ച് അടി ഏഴ് ഇഞ്ച് നീളമുള്ള തലമുടിയുള്ള ഗുജറാത്തി പെണ്‍കുട്ടി ഗിന്നസ്സ് റെക്കോര്‍ഡില്‍

മുടിയുടെ പേരില്‍ പ്രശസ്തയായെങ്കിലും തന്റെ ലക്ഷ്യം അതൊന്നുമല്ലെന്ന് അവള്‍ പറയുന്നു. ഭാവിയെ കുറിച്ചാണ് താന്‍ ചിന്തിക്കുന്നത്. ജെഇഇ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് താന്‍. ഐഐടി പ്രവേശനവും മികച്ച ഒരു ഐടി എന്‍ജിനീയര്‍ ആകുകയുമാണ് തന്റെ ലക്ഷ്യം.
Guinness record

അഹമ്മദാബാദ്: ഗുജറാത്ത് സ്വദേശിനി നിലാന്‍ഷി പട്ടേല്‍ പുതിയ റെക്കോര്‍ഡ് രചിച്ചിരിക്കുകയാണ്. 170.5 സെന്റീമിറ്റര്‍ (അഞ്ച് അടി ഏഴ് ഇഞ്ച്) നീളമുള്ള മുടിയുടെ ഉടമയാണ് ഈ 16കാരി. ജപ്പാന്‍കാരി കെയ്‌റ്റോ കവാഹാര (155.5 സെന്റീമീറ്റര്‍)യേയും അര്‍ജന്റീനക്കാരി അബ്രില്‍ ലോറെന്‍സാട്ടി (152.5 സെന്റീമീറ്റര്‍)യേയും പിന്തള്ളിയാണ് നിലാന്‍ഷി വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചത്.

മൊദസ ബി-കാനെ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നിലാന്‍ഷി. അധ്യാപകരായ ബ്രിജേഷ്‌കുമാറിന്റെയും കാമിനിയുടെയും ഏകമകളാണ്. ചെറുപ്പത്തില്‍ ആണ്‍കുട്ടികളെപോലെ മുടി മുറിച്ചാണ് നിലാന്‍ഷി നടന്നിരുന്നത്. എന്നാല്‍ മുടി വളര്‍ത്തണമെന്ന അവളുടെ ആഗ്രഹത്തിന് മാതാപിതാക്കള്‍ പിന്നീട് എതിര്‍പ്പ് പറഞ്ഞിരുന്നില്ല.

അതേസമയം, മുടിയുടെ പേരില്‍ പ്രശസ്തയായെങ്കിലും തന്റെ ലക്ഷ്യം അതൊന്നുമല്ലെന്ന് അവള്‍ പറയുന്നു. ഭാവിയെ കുറിച്ചാണ് താന്‍ ചിന്തിക്കുന്നത്. ജെഇഇ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് താന്‍. ഐഐടി പ്രവേശനവും മികച്ച ഒരു ഐടി എന്‍ജിനീയര്‍ ആകുകയുമാണ് തന്റെ ലക്ഷ്യം.

പെയിന്റിംഗിലും മ്യൂസിക്കിലും സ്‌കേറ്റിംഗിലും ടേബില്‍ ടെന്നീസിലും മകള്‍ മികവ് പുലര്‍ത്തുന്നുണ്ടെന്ന് ബ്രിജേഷ്‌കുമാര്‍ പറയുന്നു. അവളുടെ മുടി ആദ്യമൊന്നും തങ്ങള്‍ വലിയ കാര്യമായി കണ്ടിരുന്നില്ല. ഒരിക്കല്‍ ഗോവയില്‍ പോയപ്പോള്‍ മുടി കണട് ആകൃഷ്ടരായ ചില വിദേശികള്‍ മകളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് ഓണ്‍ലൈന്‍ വഴി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിസ്ലും വേള്‍ഡ് റെകോര്‍ഡ് ഇന്ത്യയിലും അന്വേഷണം നടത്തിയത്. പിന്നീടാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനെയും സമീപിച്ചതെന്നും അവര്‍ പറയുന്നു.

അവളുടെ മുടിയുടെ രഹസ്യം കുടുംബപാരമ്പര്യമാണെന്നാണ് അമ്മ പറയുന്നത്. തങ്ങള്‍ രണ്ടുപേരുടെയും കുടുംബത്തില്‍ നീണ്ട മുടി പാരമ്പര്യമാണ്. മുടിയ്ക്ക് കൂടുതല്‍ സംരക്ഷണമൊന്നും നല്‍കാറില്ല. ആഴ്ചയില്‍ ഒരിക്കല്‍ നന്നായി എണ്ണയിട്ട് മുടി കഴുകാറുണ്ടെന്നും അവര്‍ പറഞ്ഞു.

Ads by Google
Wednesday 26 Dec 2018 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW