Thursday, May 23, 2019 Last Updated 11 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Dec 2018 03.40 PM

പെട്രോള്‍, ഡീസല്‍ വില ഇടിയുന്നു; ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

petrol diesel

ചെന്നൈ: പെട്രോള്‍, ഡീസല്‍ വില 2018-ലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിലെ നാലു നഗരങ്ങളില്‍. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് പെട്രോള്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരിക്കുന്നത്. ഡീസല്‍ വിലയും ഏറ്റവും കുറഞ്ഞ നിരക്കിലാണ്, ഏഴ് പൈസയാണ് പെട്രോള്‍ ലീറ്ററിന് ഇന്ന് നാലു നഗരങ്ങളില്‍ കുറഞ്ഞിട്ടുള്ളത്.

ഇന്ന് ഡല്‍ഹിയില്‍ പെട്രോളിന് 69.79 രൂപയാണ് ലീറ്ററിന് വില, ഡീസലിന് 63.83 രൂപയാണ് ലീറ്ററിന് വില. കൊല്‍ക്കത്തയില്‍ പെട്രോളിന് 71.89 രൂപയാണ് ലീറ്ററിന് വില, ഡീസലിന് 65.59 രൂപയാണ് ലീറ്ററിന് വില. മുംബൈയില്‍ പെട്രോളിന് 75.41 രൂപയാണ് ലീറ്ററിന് വില, ഡീസലിന് 66.69 രൂപയാണ് ലീറ്ററിന് വില. ചെന്നൈയില്‍ പെട്രോളിന് 72.41 രൂപയാണ് ലീറ്ററിന് വില, ഡീസലിന് 67.38 രൂപയാണ് ലീറ്ററിന് വില. കൊച്ചിയില്‍ പെട്രോളിന് ഇന്നത്തെ വില 71.53 രൂപയുമാണ്് ലീറ്ററിന് .

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണയില്‍ വില കുറയാന്‍ കാരണമായത് ക്രൂഡ് ഓയലിന് രാജ്യാന്തര വിപണയില്‍ വില കുറഞ്ഞതാണ്. തിങ്കളാഴ്ച്ച ക്രൂഡ് ഓയലിന് കഴിഞ്ഞ വര്‍ഷത്തേക്കാളും ആറു ശതമാനം വിലകുറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW