Monday, April 22, 2019 Last Updated 48 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Dec 2018 03.30 PM

രുചികരമായ ക്യാരറ്റ് കേക്ക് തയാറാക്കാം

uploads/news/2018/12/275393/cokryxma2018c.jpg

ക്ലാസിക്ക് ക്യാരറ്റ് കേക്ക്

ആവശ്യമുള്ള സാധനങ്ങള്‍


മൈദ - 3 കപ്പ്
പഞ്ചസാര - 2 കപ്പ്
കറുവാപ്പട്ടപ്പൊടി - 2 ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - 2 ടീസ്പൂണ്‍
ബേക്കിംഗ് സോഡ - 2 ടീസ്പൂണ്‍
ഉപ്പ് - ഒരു ടീസ്പൂണ്‍
മുട്ട - 4 എണ്ണം
വെജിറ്റബിള്‍ ഓയില്‍ - 1 1/4 കപ്പ്
പാല്‍ - 3/4 കപ്പ്
വാനില എസന്‍സ്- ഒരു ടീസ്പൂണ്‍
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - 5 എണ്ണം (ചെറുത്)
കൈതച്ചക്ക അരിഞ്ഞത് - 1 1/4 കപ്പ്
വാല്‍നട്ട് അരിഞ്ഞത് - ഒരു കപ്പ്

ഫ്രോസ്റ്റിംഗിനുള്ള ക്രീംചീസ് തയാറാക്കാന്‍

ആവശ്യമുള്ള സാധനങ്ങള്‍
ബട്ടര്‍ - ഒരു കപ്പ്
ക്രീംചീസ് - ഒരു കപ്പ്
പഞ്ചസാരപ്പൊടി - 1 1/2 കപ്പ്
വാല്‍നട്ട് അരിഞ്ഞത് - ഒരു കപ്പ്

ക്രീംചീസ് തയാറാക്കുന്ന വിധം


ഒരു ബൗളിലേക്ക് ബട്ടറും ക്രീം ചീസും എടുത്ത് ക്രീം പരുവത്തിലാകുന്നതുവരെ ഒരു ഇലക്ട്രിക് ബീറ്റര്‍ കൊണ്ട് അടിച്ചുയോജിപ്പിക്കുക. ഇതിലേക്ക് പഞ്ചസാരപ്പൊടി കുറേശ്ശെയായി ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക.

തയാറാക്കുന്ന വിധം

ഓവന്‍ 175 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. രണ്ട്, എട്ട് ഇഞ്ച് റൗണ്ട് കേക്ക് പാനുകളില്‍ ബട്ടര്‍ പുരട്ടി മൈദ തട്ടിവയ്ക്കുക. ഒരു വലിയ ബൗളില്‍ മൈദ, പഞ്ചസാര, കറുവാപ്പട്ടപ്പൊടി, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ, ഉപ്പ് ഇവ ഒരുമിച്ചെടുത്ത് യോജിപ്പിക്കുക.

ഒരു ചെറിയ ബൗളില്‍ മുട്ട, വെജിറ്റബിള്‍ ഓയില്‍, വാനില എസന്‍സ്, പാല്‍ ഇവ ഒരുമിച്ചെടുത്ത് അടിച്ച് യോജിപ്പിച്ചെടുക്കുക. ഇത് മൈദ കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി അതിലേക്ക് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും പൈനാപ്പിള്‍ അരിഞ്ഞതും വാല്‍നട്ട്സും ചേര്‍ക്കുക.

കേക്ക് പാനുകളിലേക്ക് തയാറാക്കിവച്ച് കൂട്ട് ഒഴിച്ച് 45 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. കേക്ക് ചൂടാറിയ ശേഷം ഒരു വലിയ പരന്ന ട്രേയിലേക്ക് മാറ്റി ഒരു കേക്കിന്റെ മുകള്‍ ഭാഗം കനം കുറച്ച് അല്‍പ്പം മുറിച്ചുമാറ്റുക.

പകുതി ക്രീം ചീസ് എടുത്ത് ഈ കേക്കിന് മുകളിലും വശങ്ങളിലും തേച്ചുപിടിപ്പിക്കുക. അതിനുമുകളിലേക്ക് അടുത്ത ലയര്‍ കേക്ക് വച്ച് ബാക്കി ക്രീംചീസ് ഇട്ട് വീണ്ടും ഭംഗിയായി തേച്ചുപിടിപ്പിക്കുക. കേക്കിനുമുകളിലും വശങ്ങളിലും വാല്‍നട്ട്സ് വിതറി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആവശ്യാനുസരണം മുറിച്ചുവിളമ്പാം.

----- റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Tuesday 25 Dec 2018 03.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW