Friday, June 21, 2019 Last Updated 6 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Dec 2018 02.46 PM

ലക്കി ബാംബു നടുമ്പോള്‍

Lucky Bamboo

വീടുകളിലും സ്ഥാപനങ്ങളിലും ഭാഗ്യം കൊണ്ടുവരാന്‍ കഴിയുന്ന സസ്യമാണ് ചൈനീസ് ബാംബൂ എന്നാണ് ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയി പറയുന്നത്. കേരളത്തില്‍ ഫെങ്ഷൂയിക്കുള്ള പ്രാധാന്യം വര്‍ധിച്ചു വരികയാണ്. വീടിന്റെ അകത്തളങ്ങള്‍ക്ക് യോജിച്ച രീതിയിലുള്ള ഒരു ചെടിയാണിത്.

സൂര്യപ്രകാശം മിതമായി ലഭിക്കുന്ന സ്ഥലത്ത് വേണം ചൈനീസ് ബാംബു നടുവാന്‍. മാത്രമല്ല ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ട് എന്നത് ഉറപ്പ് വരുത്തുകയും വേണം. ജലം, മരം തുടങ്ങിയ മനുഷ്യന്റെ നിലനില്‍പ്പിനു ആധാരമായ രണ്ടു ശക്തികളുടെ പ്രതീകമാണ് ചൈനീസ് ബാംബു.

അതിനാല്‍ ഇത് സംരക്ഷിക്കപ്പെടുമ്പോള്‍ ജലം, മരം തുടങ്ങിയ പ്രകൃതി ശക്തികള്‍ പ്രീതിപ്പെടുന്നു എന്നാണ് വിശ്വാസം. നടുമ്പോള്‍ ചില്ലുപാത്രം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

സാധാരണയായി സ്വീകരണമുറികളിലാണ് ചൈനീസ് ബാംബുവിന്റെ സ്ഥാനം. ഒട്ടും വെളിച്ചം ലഭിക്കാത്ത സ്ഥലത്ത് ഇത് നടുന്നത് അശുഭമാണ്. ബാംബു നടുന്ന പാത്രത്തില്‍ അലങ്കാര കല്ലുകള്‍, ജെല്ലുകള്‍, മാര്‍ബിളുകള്‍ എന്നിവ ഇടുന്നത് ആകര്‍ഷണീയത വര്‍ധിപ്പിക്കും.

Ads by Google
Tuesday 25 Dec 2018 02.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW