Tuesday, May 21, 2019 Last Updated 17 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Dec 2018 01.01 PM

പത്ത് വര്‍ഷങ്ങളോളം തൃഷ എന്റെ അടുത്ത സുഹൃത്തായിരുന്നു, പിന്നീട് പ്രണയത്തിലായി, പക്ഷേ; തൃഷയുമായുള്ള പ്രണയ പരാജയത്തെക്കുറിച്ച് റാണാ ദഗ്ഗുബട്ടി

rana daggupatty about affair

ബാഹുബലിയിലൂടെ വില്ലനായി എത്തി ആരാധകരുടെ പ്രിയതാരമായി മാറിയ നടനാണ് റാണ ദഗ്ഗുബട്ടി. ഇപ്പോള്‍ തെന്നിന്ത്യയില്‍ വന്‍ താരമൂല്യമുള്ള നടനായി വളര്‍ന്നു കഴിഞ്ഞിരിക്കുകയാണ് റാണ. വലിയ താരമാകുന്നതിന് മുമ്പ് റാണയെ വാര്‍ത്തകളില്‍ നിറച്ചത് തൃഷയായിരുന്നു. തൃഷയുമായുള്ള പ്രണയത്തിന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ റാണ നിറഞ്ഞ് നിന്നിരുന്നു.

നീണ്ടനാളത്തെ സൗഹൃദം ഇരുവരെയും പ്രണയത്തിലാക്കുകയായിരുന്നു. ഇത് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ കുറച്ചു കാലങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ റാണയോ തൃഷയോ തയാറായില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റാണ. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയിലാണ് റാണ പ്രണയതകര്‍ച്ചയെക്കുറിച്ച് പറഞ്ഞത്.

കരണ്‍ ജോഹര്‍ തൃഷയെക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ സുഹൃത്തുക്കളാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് നോക്കിയത്. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് റാണ മനസ് തുറന്നത്. 'പത്ത് വര്‍ഷങ്ങളോളം തൃഷ എന്റെ അടുത്ത സുഹൃത്തായിരുന്നു. പിന്നീട് പ്രണയത്തിലായി. പക്ഷേ, ആ ബന്ധം വിചാരിച്ച പോലെ മുന്നോട്ടുപോയില്ല' തൃഷ ഇപ്പോഴും സിംഗിള്‍ ആണല്ലോ എന്ന് കരണ്‍ ചോദിച്ചപ്പോള്‍ തനിക്ക് അറിയില്ല എന്നായിരുന്നു റാണയുടെ മറുപടി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW