Tuesday, January 15, 2019 Last Updated 9 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 23 Dec 2018 01.43 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/12/274746/azcha.jpg

അശ്വതി: ഗൃഹോപകരണങ്ങള്‍ വാങ്ങും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. തീര്‍ത്ഥയാത്രകള്‍ നടത്തും. പുതിയ ഭൂമി വാങ്ങുവാന്‍ സാധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കു ജോലി ലഭിക്കും. താല്‌ക്കാലിക ജോലികള്‍ സ്‌ഥിരപ്പെടും. വ്യാപാര വിജയം. ആഭരണങ്ങള്‍ വാങ്ങുവാന്‍ യോഗം.

ഭരണി: ഔദ്യോഗികരംഗത്ത്‌ നേട്ടം കൈവരിക്കും. സ്‌ഥലംമാറ്റം ആഗ്രഹിച്ചിരുന്നവര്‍ക്ക്‌ അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്‌തികരമാകും. ദൂരയാത്രകൊണ്ട്‌ ഗുണമുണ്ടാകും. പ്രണയസാഫല്യം. വിലപിടിപ്പുള്ള വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും.വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍.

കാര്‍ത്തിക: പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉടലെടുക്കും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസില്‍ നേട്ടങ്ങള്‍ കൈവരിക്കും. പണമിടപാടുകളിള്‍ നേട്ടങ്ങള്‍. പൊതുവെ വിശ്രമം കുറഞ്ഞിരിക്കും.

രോഹിണി: ഔദ്യോഗികരംഗത്ത്‌ തിരിച്ചടികള്‍. പ്രവര്‍ത്തിക്കുന്ന മേഖലയില്‍നിന്ന്‌ ഉദ്ദേശിച്ച നേട്ടങ്ങള്‍ ലഭിക്കുവാന്‍ സാദ്ധ്യതക്കുറവ്‌. വിരുന്നുകാര്‍ മുഖേന ബുദ്ധിമുട്ടുകള്‍. കുടുംബത്തില്‍ അസ്വസ്‌ഥതകള്‍. ഉദരസംബന്ധമായ വൈഷമ്യങ്ങള്‍ നിരന്തരം അലട്ടും. സന്താനങ്ങള്‍മൂലം വിഷമങ്ങള്‍.

മകയിരം: സാമ്പത്തികസ്‌ഥിതി മെച്ചപ്പെടും. പ്രവര്‍ത്തനരംഗത്ത്‌ ശോഭിക്കും. ആലോചിക്കാതെ ചെയ്‌തുപോയ കാര്യങ്ങളുടെ അനന്തരഫലത്താല്‍ വിഷമിക്കും. സ്വപ്രയത്നത്താല്‍ തടസങ്ങള്‍ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.ബന്ധുഗുണം അനുഭവിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സ്വഗൃഹത്തില്‍നിന്നു വിട്ടുനില്‍ക്കേണ്ടിവരും.

തിരുവാതിര: മേലുദ്യോഗസ്‌ഥരുടെ അഭിനന്ദനം ലഭിക്കും. ആത്മീയ ഗുരുക്കളുടെ സാന്നിദ്ധ്യം മനസ്സിന്‌ ബലം നല്‍കും. ജോലിയില്‍ താല്‌പര്യം വര്‍ധിക്കും. ശത്രുക്കള്‍ക്കുമേല്‍ വിജയം. സാമ്പത്തിക വിഷമതകള്‍ മറികടക്കും. വിവാഹമോചനക്കേസുകള്‍ നടത്തുന്നവര്‍ക്ക്‌ ഒത്തുതീര്‍പ്പിനുള്ള അവസരം.

പുണര്‍തം: പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും. പ്രണയബന്ധങ്ങള്‍ അംഗീകരിക്കും. വിദ്യാഭ്യാസത്തിന്‌ പണം ചെലവിടും. രോഗശമനം ഉണ്ടാകും. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം. ഭക്ഷണസുഖം വര്‍ദ്ധിക്കും. മാനസിക അസ്വസ്‌ഥതകള്‍ ശമിക്കും. ഉദരവ്യാധികളില്‍നിന്നു മോചനം.

പൂയം: ചികിത്സകളില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം. കുടുംബത്തില്‍നിന്ന്‌ അകന്നുകഴിയേണ്ടിവരും. പണമിടപാടുകളില്‍ നേട്ടം. ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന അകല്‍ച്ച കുറയും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. തൊഴിലന്വേഷണങ്ങളില്‍ വിജയം. താല്‌ക്കാലിക ജോലികള്‍ സ്‌ഥിരപ്പെടും.

ആയില്യം: ശത്രുക്കള്‍ക്കുമേല്‍ വിജയം. അലസത വെടിഞ്ഞ്‌ മുന്നേറാന്‍ സാധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട്‌ സമയം പാഴാക്കാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധ സേവയെത്തുടര്‍ന്ന്‌ രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തില്‍ തീരുമാനമെടുക്കും.

മകം: വീട്ടിലെ ആവശ്യങ്ങള്‍ക്കുള്ള ഇലക്‌ട്രിക്‌ ഉപകരണങ്ങള്‍ വാങ്ങും. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തകര്‍ക്ക്‌ പ്രശസ്‌തി. ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലില്‍ നേട്ടം. ജീവിതസുഖം വര്‍ദ്ധിക്കും. തൊഴില്‍പരമായ സ്‌ഥാനക്കയറ്റം, ഇഷ്‌ടസ്‌ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്‌ടിപ്പെടും.

പൂരം: യാത്രകൊണ്ട്‌ നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വര്‍ദ്ധിക്കും. ഊഹക്കച്ചവടത്തില്‍ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. രോഗശമനമുണ്ടാകും. വാഹനം മാറ്റിവാങ്ങുവാന്‍ തീരുമാനമെടുക്കും.

ഉത്രം: സര്‍ക്കാരില്‍നിന്ന്‌ ആനുകൂല്യങ്ങള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ പരീക്ഷകളില്‍ ഉന്നതവിജയം. ഭൂമി ഇടപാടില്‍ ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ ഉത്തമബന്ധം ലഭിക്കും. സുഹൃദ്‌സമാഗമം ഉണ്ടാകും. കാലാവസ്‌ഥാജന്യ രോഗങ്ങള്‍ പിടിപെടാം.

അത്തം: ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയില്‍നിന്നു ധനലാഭം. ഗൃഹം മോടിപിടിപ്പിക്കും. ദീര്‍ഘദൂരയാത്രകള്‍ നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. സഹോദരഗുണമുണ്ടാകും.

ചിത്തിര: വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ വിവാഹക്കാര്യത്തില്‍ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ സാധ്യത. ആഡംബര വസ്‌തുക്കള്‍ക്കായി പണം ചെലവിടും. സാമ്പത്തികമായി ചെറിയ വിഷമതകള്‍ നേരിടും. സുഹൃദ്‌സഹായം ലഭിക്കും.

ചോതി: കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. വിദേശത്തുനിന്നു തിരികെ നാട്ടില്‍ എത്താന്‍ സാധിക്കും. ജോലിയുടെ ഭാഗമായി യാത്രകള്‍ വേണ്ടിവരും. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ ദുരന്തങ്ങള്‍ ഒഴിവാകും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും.

വിശാഖം: സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സഹോദരസ്‌ഥാനീയരില്‍നിന്നും ഗുണാനുഭവം. ഉദ്യോഗസ്‌ഥര്‍ക്ക്‌ ഇഷ്‌ടമില്ലാത്ത സ്‌ഥലത്തേക്ക്‌ മാറ്റം ഉണ്ടാകും. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍.

അനിഴം: വിവാഹക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. കര്‍മ്മരംഗം പുഷ്‌ടിപ്പെടും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഇരുചക്രവാഹന ലാഭം ഉണ്ടാകും. കുടുംബത്തില്‍ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായ അസ്വസ്‌ഥത ഉടലെടുക്കും. ധൃതിപിടിച്ചുള്ള തീരുമാനങ്ങള്‍ എടുക്കരുത്‌.

തൃക്കേട്ട: ഊഹക്കച്ചവടത്തില്‍ വിജയം. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ പ്രവേശനം. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനലാഭം. വിവാഹാലോചനകളില്‍ തീരുമാനം. നേത്രരോഗത്തിന്‌ ചികിത്സ തേടേണ്ടി വരും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും. പിതാവിനോ പിതൃതുല്യരായവര്‍ക്കോ രോഗദുരിത സാദ്ധ്യത.

മൂലം: സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള്‍ നടത്തും. സാമ്പത്തിക ബാദ്ധ്യതകള്‍ കുറയ്‌ക്കാന്‍ സാധിക്കും. ഇരുചക്രവാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍. ജോലി സമ്പാദനത്തിനുള്ള പരിശ്രമങ്ങള്‍ വിജയിക്കും. വ്യവഹാരങ്ങളില്‍ പരാജയം നേരിടാം. പൈതൃകസ്വത്തു ലഭിക്കും.

പൂരാടം: മെച്ചപ്പെട്ട വാരമായിരിക്കും. പലതരത്തില്‍ നിലനിന്നിരുന്ന വൈഷമ്യങ്ങള്‍ക്ക്‌ അയവുണ്ടാകും. ബന്ധുജനസന്ദര്‍ശനം. ഭൂമി വില്‍പ്പന വഴി നേട്ടം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. പ്രധാന കാര്യങ്ങള്‍ക്കുള്ള തീരുമാനം കൈക്കൊള്ളും. സാമ്പത്തിക വിഷമതകള്‍ നേരിടും.

ഉത്രാടം: സ്വന്തം ബിസിനസില്‍ മികച്ച നേട്ടം. അനാവശ്യ ഭീതികളില്‍നിന്നു മോചനം. വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത്‌ ഉയര്‍ച്ച. സ്‌ഥലം മാറ്റം എന്നിവയ്‌ക്കു സാധ്യത. ബന്ധുക്കള്‍വഴി നേട്ടം. പുതിയ വസ്‌ത്രം ഉപഹാരമായി ലഭിക്കും. ഗൃഹോപകരണങ്ങള്‌ മാറ്റി വാങ്ങും.

തിരുവോണം: കര്‍മ്മരംഗം പുഷ്‌ടിപ്പെടും. പൊതുപ്രവര്‍ത്തന വിജയം നേടും. കുടുംബത്തില്‍ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയില്‍ നിന്നു നേട്ടം. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും. തൊഴില്‍രംഗത്തു മികവു പുലര്‍ത്തും.

അവിട്ടം: രോഗങ്ങളില്‍നിന്ന്‌ മോചനം. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. സ്വപ്രയത്നം കൊണ്ട്‌ തടസങ്ങള്‍ തരണം ചെയ്യും. ഭക്ഷണത്തില്‍ താല്‌പര്യമേറും. കഴിവുകള്‍ക്ക്‌ അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്‌. അനീതിക്കെതിരെ പ്രവര്‍ത്തിക്കും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം.

ചതയം: വാഹനലാഭം. ഭക്ഷണകാര്യത്തില്‍ ശ്രദ്ധ കുറയും. ബന്ധുക്കള്‍ വഴി കാര്യസാദ്ധ്യം . പ്രണയബന്ധങ്ങള്‍ക്ക്‌ അംഗീകാരം. സ്വന്തം ബിസിനസില്‍ അവിചാരിത നേട്ടം. കടം നല്‌കിയ പണം തിരികെ കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. വാക്കുതര്‍ക്കങ്ങളില്‍ പരാജയം. ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും.

പൂരുരുട്ടാതി: പലതരത്തിലുള്ള സാമ്പത്തിക വിഷമതകള്‍ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടും. ജീവിത പങ്കാളിക്ക്‌ ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവര്‍ത്തനങ്ങളില്‍ അലസത വര്‍ദ്ധിക്കും. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി ലഭിക്കും.

ഉത്രട്ടാതി: തൊഴില്‍മേഖലയില്‍ അഭിവൃദ്ധി. ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. മനസിനു സന്തോഷം നല്‌കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. സഹോദരങ്ങള്‍ക്ക്‌ ഉയര്‍ച്ച. പുണ്യസ്‌ഥല സന്ദര്‍ശനം ഉണ്ടാകും. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും.

രേവതി : അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. വിദേശത്തുനിന്ന്‌ നാട്ടില്‍ തിരിച്ചെത്തും. കലാകാരന്മാര്‍ക്ക്‌ പ്രശസ്‌തി. സാധിച്ചെടുക്കാന്‍ വിഷമമെന്നു കരുതിയ പല കാര്യങ്ങളും നിഷ്‌പ്രയാസം നേടിയെടുക്കും. അകന്നു കഴിഞ്ഞിരുന്ന കുടുംബ ബന്ധങ്ങള്‍ അടുക്കും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 23 Dec 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW