Tuesday, May 21, 2019 Last Updated 13 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 22 Dec 2018 05.09 PM

എന്റെ മകന്റെ മൃതദേഹത്തിനുവേണ്ടി മറ്റൊരു ജീവന്‍ പണയംവെയ്‌ക്കേണ്ട: ഈ സൈനികന്റെ അമ്മയ്ക്കു മുന്നില്‍ തലകുനിച്ചുപോകും

 Martyr’s Mother

ഹേമ അസീസ് എന്ന അമ്മയെ ത്യാഗത്തിന്റെ പര്യായമെന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കൂ. കാരണം രാജ്യത്തിന് വേണ്ടി ഭര്‍ത്താവ് ജീവന്‍ ബലി അര്‍പ്പിച്ചപ്പോഴും മകനെ വളര്‍ത്തി പഠിപ്പിച്ച് പിതാവിന്റെ പാതയിലൂടെ നടത്തുകയാണ് ഈ അമ്മ ചെയ്തത്. എന്നാല്‍ ഈ അമ്മയ്ക്ക് തന്റെ മകനെയും നഷ്്ടപ്പെടുകയായിരുന്നു. ഒരു പട്ടാള മേധാവിയുടെ ഭാര്യ രചന ഭിഷ്ടാണ് ത്യാഗോജ്വലമായ ഈ സംഭവം ഫെയ്‌സ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.

മകന്‍ ഹനീഫുദ്ദീന് എട്ടുവയസുള്ളപ്പോഴാണ് ഹേമയ്ക്ക് പട്ടാളക്കാരനായ ഭര്‍ത്താവിനെ നഷ്ടമാകുന്നത്. അന്നു മുതല്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം ഹേമയുടേതായിരുന്നു. ഭര്‍ത്താവിന്റെ രക്തസാക്ഷിത്വത്തിന് പകരം സര്‍ക്കാര്‍ നല്‍കിയ പെട്രോള്‍ പമ്പ് സ്വീകരിക്കാതെ കുട്ടികളെ ശാസ്ത്രീയസംഗീതം പഠിപ്പിച്ചാണ് ഹേമ കുടുംബം പുലര്‍ത്തിയത്. ആരുടെ മുമ്പിലും എന്തു വന്നാലും കൈനീട്ടരുതെന്ന് മകനോട് എപ്പോഴും ഈ അമ്മ പറയുമായിരുന്നു. സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന സൗജന്യ യൂണിഫോം പോലും ഈ അമ്മ വാങ്ങിക്കാന്‍ സമ്മതിച്ചിരുന്നില്ല. അമ്മയുടെ അഭിമാനമുണ്ടാകുന്ന വിധം തന്നെയാണ് മകന്‍ ഹനീഫുദ്ദീനും വളര്‍ന്നത്. അച്ഛന്റെ പാത തന്നെയാണ് ഈ മകനും തിരഞ്ഞെടുത്തത്.

പട്ടാളത്തില്‍ പോകുമ്പോള്‍ ഹനീഫുദ്ദീനോട് ഹേമ ഒരു ഉപദേശം നല്‍കി, നിന്റെ ജീവന് വേണ്ടി മറ്റുള്ളവരുടെ ജീവന് ബലി നല്‍കരുത്. എന്നാല്‍ 25ാം വയസില്‍ ക്യാപ്റ്റന്‍ പദവിയിലെത്തിയ ഹനിഫുദ്ദീനെ തേടിയെത്തിയത് പിതാവിന്റെ അതേ വിധി തന്നെയായിരുന്നു. കാര്‍ഗിലില്‍ നടന്ന വെടിവെയ്പ്പില്‍ ഹനീഫുദ്ദീന് ജീവന്‍ നഷ്ടമായി. വെടിവെയ്പ്പ് ഏതാനും ദിവസം കൂടി തുടര്‍ന്നതിനാല്‍ ഹനീഫുദ്ദീന്റെ മൃതദേഹം കണ്ടെത്തുക പ്രയാസമായിരുന്നു. പട്ടാളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മൃതദേഹം കണ്ടെത്താന്‍ അന്വേഷണസംഘത്തെ അയക്കാം എന്നു പറഞ്ഞപ്പോള്‍, എന്റെ മരിച്ചു പോയ മകനുവേണ്ടി മറ്റൊരു മകന്റെ ജീവന് പണയംവെയ്‌ക്കേണ്ട, എനിക്കവന്റെ മൃതദേഹം കാണാന്‍ സാധിച്ചില്ലെങ്കിലും സാരമില്ല എന്നായിരുന്നു ഹേമയുടെ മറുപടി. ഈ അമ്മയുടെ ത്യാഗത്തിന് മുന്നില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും സല്യൂട്ട് അടിച്ചു.

Ads by Google
Saturday 22 Dec 2018 05.09 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW