Wednesday, June 12, 2019 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 22 Dec 2018 10.55 AM

ആമസോണിൽ റിയൽമി യു1ന് വിലക്കിഴിവ്; ജനുവരി 2 വരെയാണ് ഓഫർ

realme u1 now available up to rs 1500 instant discount via amazon india

നിശ്ചിത കാലത്തേക്ക് ആമസോണിൽ റിയൽമി യു1ന് വിലക്കിഴിവ്. ഡിസംബർ 21 മുതൽ ജനുവരി 2 വരെയാണ് വിലക്കിഴിവ് ലഭിക്കുന്നത്. 1500 രൂപയുടെ വിലക്കിഴിവ് വരെ ലഭിക്കുമെന്നാണ് സൂചന. ആമസോണിൽ നിന്ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് ഇഎംഐ വ്യവസ്ഥയിൽ റിയൽമി യു1 വാങ്ങുന്നവർക്കാണ് ഈ ഓഫർ ലഭിക്കുന്നത്.

ഡിസംബർ 21 മുതൽ റിയൽമി യു1ന്റെ 3ജിബി റാം 32ജിബി സ്റ്റോറേജ് മോഡലിന് ആമസോണിൽ വിലക്കിഴിവ് ലഭിക്കും. കൂടാതെ, റിയൽമി യു1 4ജിബി റാം 64ജിബി സ്റ്റോറേജ് മോഡലിനും വിലക്കിഴിവ് ലഭ്യമാണ്. ഈ മോഡൽ ആമസോണിൽ ഡിസംബർ 26 മുതലേ വിൽപ്പനയ്ക്ക് എത്തുകയുള്ളൂ.

11,999 രൂപയാണ് റിയൽമി യു1ന്റെ 3ജിബി റാം 32ജിബി സ്റ്റോറേജ് മോഡലിന് വില. 14,999 രൂപയാണ് 4ജിബി റാം 64ജിബി സ്റ്റോറേജ് മോഡലിന് വില. റിയൽമി യു1ന് മികച്ച സെൽഫി ക്യാമറകളാണ്. 13 എംപി പ്രൈമറി ക്യാമറയും 2എംപി സെക്കൻഡറി ക്യാമറയും അടങ്ങുന്ന പിൻ ക്യാമറയാണ് റിയൽമി യു1ന്. 25 എംപി മുൻ ക്യാമറയുമുണ്ട്. ഹെലിയോ പി70 പ്രോസസ്സർ, ഡ്യു ഡ്രോപ്പ് നോച്ച് സ്റ്റൈൽ, 6.3 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെ, 3/4 ജിബി റാം, 32/64ജിബി സ്റ്റോറേജ്. കൂടാതെ മൈക്രോ എസ്‌ഡി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നീ ഫീച്ചറുകളുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW