Tuesday, May 21, 2019 Last Updated 9 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 22 Dec 2018 08.43 AM

വനംവകുപ്പ് അധികമുള്ള വന്യമൃഗങ്ങളെ കൊന്ന് മാംസം വില്‍ക്കണമെന്ന് പിസി ജോര്‍ജ്ജ്

 wild animals

കുമളി: വനത്തില്‍ അധികമുള്ള മൃഗങ്ങളെ കൊന്ന് മാംസം വനംവകുപ്പ് തന്നെ വില്‍ക്കണമെന്ന് പി.സി. ജോര്‍ജ്ജ് എംഎല്‍എ. കുമളിയില്‍ പെരിയാര്‍ കടുവാസങ്കേതത്തിന്റെ നാല്‍പതാം വാര്‍ഷികത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് വിവാദ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

ഇത്തരം മാറ്റത്തിലൂടെ ഖജനാവിലേക്ക് അധികമായി വരുമാനം ഉണ്ടാകുകയും ജനവാസകേന്ദ്രങ്ങളില്‍ ശല്യമുണ്ടാക്കുന്ന മൃഗങ്ങളുടെ എണ്ണം കുറയ്ക്കാമെന്നുമാണ് എംഎല്‍എയുടെ കണ്ടെത്തല്‍. നിലവില്‍ വന്യമൃഗങ്ങളെ വേട്ടയാടുന്നതോ കൊന്ന് മാംസം കഴിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്.

വനംമന്ത്രിയും വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവരെ വേദിയിലിരുത്തിയാണ് ജോര്‍ജ്ജിന്റെ പരാമര്‍ശമുണ്ടായിരിക്കുന്നത്. അതേസമയം, നിലവിലുള്ള വന നിയമങ്ങള്‍ പ്രകാരം വനത്തിനുള്ളിലുള്ള മൃഗങ്ങളെ കൊല്ലാനാവില്ലെന്ന് വനം മന്ത്രി കെ.രാജു പ്രതികരിച്ചു.

മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെയാകും ഇത് നടപ്പിലാക്കുക എന്നും വനം മന്ത്രി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW