Monday, December 31, 2018 Last Updated 40 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 21 Dec 2018 08.26 PM

പാമ്പുകളെ കുളിപ്പിക്കലും എണ്ണയിട്ടു തടവുന്നതും നേരംമ്പോക്ക്: ഏഴു വയസ്സുകാരന്റെ ചങ്ങാത്തം കൊടുംവിഷമുള്ള പാമ്പുകള്‍ക്കൊപ്പം

Seven year old boy,  Deadly snakes

ഇന്‍ഡോര്‍ : കൊടും വിഷമുള്ള പാമ്പുമായി കൂട്ടുകൂടൊന്നൊരു കുട്ടിയെ കുറിച്ച് അറിയണോ ?. മദ്ധ്യപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ ദേവേഷ് എന്ന ഏഴ് വയസ്സുകാരനാണ് ഈ സാഹസികന്‍. ദേവേഷിനൊപ്പം കൊടുംവിഷമുള്ള പാമ്പുകളാണ് കിടന്നുറങ്ങുന്നത്.

മൂന്നാം വയസുമുതല്‍ ദേവേഷിന്റെ ഊണും ഉറക്കവും കളിയുമൊക്കെ ഈ പാമ്പുകള്‍ക്കൊപ്പമാണ്. പാമ്പുകളെ സ്വപ്നം കണ്ടുവെന്ന് പറഞ്ഞ് ഒരു രാത്രി ഉറക്കമുണര്‍ന്ന ദേവേഷ് പിറ്റേന്ന് രാവിലെ മുതലാണ് പാമ്പിനെ പിടിക്കാന്‍ കാട്ടിലേക്ക് പോയിത്തുടങ്ങിയത്. ഓരോദിവസവും പാമ്പുകളെ പിടിച്ചുകൊണ്ടു വരും. എന്നാല്‍, ഇന്നുവരെയും ഇവയൊന്നും കുട്ടിയെ കടിച്ചിട്ടില്ല. കുട്ടി ഇവയെ കുളിപ്പിക്കുകയും എണ്ണയിട്ടുതടവുകയും ഒക്കെ ചെയ്ത് കുറച്ചുദിവസം പരിപാലിച്ച ശേഷം തിരികെ കാട്ടില്‍ക്കൊണ്ടുപോയി വിടുകയും ചെയ്യും.

ഏകദേശം 15 ഓളം വിഷപ്പാമ്പുകള്‍ ഇപ്പോള്‍ ദേവേഷിന്റെ പക്കലുണ്ട്. എല്ലാത്തിനെയും പലപ്പോഴായി കാട്ടില്‍ നിന്ന് പിടിച്ചു കൊണ്ട് വന്നവയാണ്. എന്നാല്‍ വിഷപ്പാമ്പുകളുമായുള്ള ചങ്ങാത്തം കുട്ടിയുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ദര്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.

Ads by Google
Friday 21 Dec 2018 08.26 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW