Thursday, June 27, 2019 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 21 Dec 2018 05.07 PM

ദീര്‍ഘമംഗല്യത്തിനും വിവാഹതടസ്സം മാറാനും തിരുവാതിര വ്രതം

''മഹേശ്വരന്റെ തിരുനാളായ തിരുവാതിര നാളില്‍ പാര്‍വതിദേവി ഭര്‍ത്താവിന് സ്‌നേഹമുണ്ടാകാന്‍ വേണ്ടി വ്രതമനുഷ്ഠിച്ചു. തുടര്‍ന്ന് ദേവസ്ത്രീകളും മറ്റു സ്ത്രീകളും ദീര്‍ഘസുമംഗലികളാകാന്‍ വേണ്ടി വ്രതമനുഷ്ഠിച്ചു. അങ്ങനെ തിരുവാതിര വ്രതത്തിന് മേന്മയേറി.''
uploads/news/2018/12/274356/joythi221218a.jpg

ഈ വര്‍ഷം ധനുമാസം ഏഴാം തീയതി (ഡിസംബര്‍ 22) ശനിയാഴ്ചയാണ് തിരുവാതിര. വിവാഹതടസ്സം മാറി വിവാഹം നടക്കാനും, ദാമ്പത്യഭദ്രതയ്ക്കും, വിദ്യാവിജയത്തിനും, കര്‍മ്മശുദ്ധിക്കും, ശത്രുദോഷശാന്തിക്കും, ശത്രുദോഷശാന്തിക്കും, ടെന്‍ഷന്‍ കുറയാനും പാപമുക്തിക്കും ഇഷ്ടസന്താനലബ്ധിക്കും, മനോധൈര്യത്തിനും വിഷ്ണു, മഹേശ്വരന്മാരുടെ ഒന്നിച്ചുള്ള അനുഗ്രഹമാണ് മൂന്ന് ദിവസത്തെ തിരുവാതിര വ്രതത്താല്‍ നേടാന്‍ സാധിക്കുന്നത്. തിരുവാതിര വ്രതത്തെപ്പറ്റി ധാരാളം ഐതിഹ്യങ്ങളുണ്ട്.

പാലാഴി കടഞ്ഞപ്പോള്‍ കിട്ടിയ വിഷം ശിവഭഗവാന്‍ സേവിച്ചു. ഇതറിഞ്ഞ പാര്‍വ്വതിദേവി ഭഗവാന് ആപത്തൊന്നും വരാതിരിക്കാന്‍ വേണ്ടിയും ഭഗവാനുറങ്ങാതിരിക്കാന്‍ വേണ്ടിയും വ്രതമനുഷ്ഠിച്ച് വെളുക്കുന്നതുവരെ ദേവിയും സഖിമാരും നൃത്തം ചെയ്തു. ദേവന്മാരും മറ്റു സ്ത്രീകളും ഉറങ്ങാതെ കാത്തിരുന്നു. അതൊരു തിരുവാതിര നാളിലായിരുന്നു.

മഹേശ്വരന്റെ തിരുനാളായ തിരുവാതിര നാളില്‍ പാര്‍വതിദേവി ഭര്‍ത്താവിന് സ്‌നേഹമുണ്ടാകാന്‍ വേണ്ടി വ്രതമനുഷ്ഠിച്ചു. തുടര്‍ന്ന് ദേവസ്ത്രീകളും മറ്റു സ്ത്രീകളും ദീര്‍ഘസുമംഗലികളാകാന്‍ വേണ്ടി വ്രതമനുഷ്ഠിച്ചു. അങ്ങനെ തിരുവാതിര വ്രതത്തിന് മേന്മയേറി.
ഹിമവത് പുത്രിയായ പാര്‍വതീദേവി ശിവനെ ഭര്‍ത്താവായി കിട്ടാന്‍ വേണ്ടി തപസ്സനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു. ദേവിയില്‍ ഭഗവാനനുരാഗമുണ്ടായി. അതും ഒരു തിരുവാതിര നാളിലായിരുന്നു.

വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം ബന്ധം പിരിയാന്‍ കാത്തുനില്‍ക്കുന്ന ഇന്നത്തെ തലമുറ തിരുവാതിരവ്രതത്തിന്റെ മാഹാത്മ്യം മനസ്സിലാക്കി വ്രതം നോറ്റ് പ്രാര്‍ത്ഥിച്ചാല്‍ വിഷമങ്ങള്‍ കുറയും. ദാമ്പത്യാരോഗ്യത്തിനുവേണ്ടി പാര്‍വതി പരമേശ്വരന്മാരെ ഒന്നിച്ചു പൂജിക്കാന്‍ പറ്റിയ ദിവസമാണ് തിരുവാതിര.

കുടുംബൈശ്വര്യത്തിനും ഐക്യത്തിനും തിരുവാതിര നാളില്‍ ദേവി ദേവന്മാരെ പൂജിക്കുന്നത് ഉത്തമമാണ്. പൂജാമുറിയിലോ, ശുദ്ധമായ ഒരു സ്ഥലത്തോ വച്ച് വീട്ടില്‍ സ്വയം ചെയ്താല്‍ ഫലം ഇരട്ടിയാണ്. അഞ്ച് തിരിയിട്ട് നെയ്യ് വിളക്ക് കത്തിച്ചുവച്ച് നമുക്കറിയാവുന്ന രീതിയില്‍ പൂജിക്കാം. ഇല്ലെങ്കില്‍ ശിവസഹസ്രനാമാര്‍ച്ചന ലളിത സഹസ്രനാമാര്‍ച്ചന എന്നിവ നടത്തി പ്രാര്‍ത്ഥിക്കാം. മലര്‍, കരിക്ക്, പഴം, അട എന്നിവ പ്രസാദമായി നല്‍കാം.

ഭഗവാന്റെ മുമ്പില്‍ സമര്‍പ്പിച്ച് പൂവും വെള്ളവും കൊടുത്ത് മനസ്സറിഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ ഏറ്റവും വലിയ പൂജയായി. വിളക്കിന്റെ മുമ്പിലിരുന്ന് മന്ത്രങ്ങള്‍ ആവശ്യമറിഞ്ഞു ജപിച്ചാല്‍ അതിന്റേതായ ഫലവും കിട്ടും. ശരീരശുദ്ധിയും മനഃശുദ്ധിയും ഉണ്ടെങ്കില്‍ വ്രതശുദ്ധിയായി. തിരുവാതിര നാളില്‍ പാതിരാപ്പൂ (ദശപുഷ്പം) ചൂടുന്നതും പുകയിലയില്ലാതെ മുറുക്കുന്നതും പതിവാണ്.

മൂന്നു ദിവസത്തെ വ്രതംകൊണ്ട് ഏകാദശി പുണ്യവും നേടാം. മകയിരം നാളില്‍ മക്കളുടെ സുഖത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള പുരാണ പാരായണവും മന്ത്രജപവും പ്രാധാന്യമര്‍ഹിക്കുന്നു.

എട്ടങ്ങാടി നിവേദ്യമെന്ന പ്രധാന നിവേദ്യം വച്ചു പൂജിക്കുന്നതും ഈ ദിവസമാണ്. ചേന, രണ്ടുതരം ചേമ്പ്, കാച്ചില്‍, കൂര്‍ക്ക, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ് നേന്ത്രക്കായ ഇവ കനലില്‍ ചുട്ടെടുക്കുക (പുഴുങ്ങിയാലും മതി) ഉണങ്ങിയ തേങ്ങ, കരിമ്പ്, കദളിപ്പഴം എന്നിവ ചുട്ട കിഴങ്ങുകള്‍ക്കൊപ്പമരിഞ്ഞ് ശര്‍ക്കരപാവുകാച്ചി വന്‍പയര്‍, എള്ള്, കടല എന്നിവ വറുത്ത് ചോളപ്പൊടിയും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് എട്ടങ്ങാടി നിവേദ്യം. ഗണപതി, ശിവന്‍, പാര്‍വ്വതി എന്നീ ദേവന്മാര്‍ക്ക് നിവേദിച്ചശേഷം പ്രസാദമായി കഴിക്കാം.

പുണര്‍തം നാളില്‍ രാവിലെ ക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. പ്രശ്‌നങ്ങളൊന്നുമില്ലാതെ നല്ല ബന്ധത്തില്‍ ജീവിക്കുന്നവര്‍ ദീര്‍ഘമംഗല്യത്തിനും, ദാമ്പത്യാരോഗ്യത്തിനും വേണ്ടി ഒരു ദിവസത്തെ വ്രതമെടുത്താല്‍ മതി. തലേദിവസം മത്സ്യമാംസാദികളുപേക്ഷിക്കണം. തിരുവാതിര ദിവസം വെളുപ്പിന് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുക. അരിയാഹാരം കഴിക്കരുത്. കിഴങ്ങുകള്‍, പഴങ്ങള്‍, ചായ എന്നിവ കഴിക്കാം.

ഉത്തമ ഭര്‍ത്താവിനെ കിട്ടുന്നതിനും വിവാഹതടസ്സം മാറാനും, സ്വരച്ചേര്‍ച്ചയില്ലാതെ ജീവിക്കുന്നവരും ഏഴു ദിവസത്തെ വ്രതമെടുത്ത് പാര്‍വതിപരമേശ്വരന്മാരെയും വിഷ്ണുവിനെയും പ്രാര്‍ത്ഥിച്ചാല്‍ ദാമ്പത്യ ദൃഢതയുണ്ടാകും. ഏഴു ദിവസവും പഞ്ചാക്ഷരീമന്ത്രവും ശക്തിപഞ്ചാക്ഷരിയും ജപിക്കുക. ആയുരാരോഗ്യത്തിനായി ത്ര്യംബകവും ജപിച്ചു പ്രാര്‍ത്ഥിച്ച് ദീര്‍ഘസുമംഗലികളായി ജീവിക്കുക.

ദാമ്പത്യഭദ്രതയ്ക്കുവേണ്ടി പുരുഷന്മാര്‍ക്കും തിരുവാതിര വ്രതം നോറ്റ് പാര്‍വതീ ദേവിയെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഏതുതരത്തിലും വിവാഹം കിട്ടാന്‍ വഷമിക്കുന്ന പുരുഷന്മാര്‍ മൂന്നു ദിവസത്തെ വ്രതം എടുത്ത് ക്ഷേത്രദര്‍ശനം നടത്തി സ്വയംവരാര്‍ച്ചനയും നടത്തി പ്രാര്‍ത്ഥിച്ചാല്‍ വിവാഹ തടസ്സം മാറും.

നല്ല വിവാഹം കിട്ടുകയും ചെയ്യും. എല്ലാ മാസത്തിലും ഉള്ള തിരുവാതിര ദിവസം വ്രതം നോറ്റ് പ്രാര്‍ത്ഥിക്കാം. ഫലം- കെട്ടുറപ്പുള്ള ജീവിതമായിരിക്കും. എല്ലാവരും വ്രതം എടുത്തു പ്രാര്‍ത്ഥിക്കുക.

uploads/news/2018/12/274356/joythi221218a1.jpg

തിരുവാതിരയും എട്ടങ്ങാടിയും

ധനുമാസത്തിലെ തിരുവാതിരവ്രതം അനുഷ്ഠിക്കുന്നവര്‍ മകയിരം നാളില്‍ കൂര്‍ക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, രണ്ടുതരം ചേമ്പ് എന്നിങ്ങനെ എട്ടുതരം കിഴങ്ങുകളും നേന്ത്രക്കായും കനലില്‍ ചുട്ടെടുക്കുന്നു.

ഉണങ്ങിയ നാളികേരം, കരിമ്പ്, കദളിപ്പഴം എന്നിവയും ചുട്ടകിഴങ്ങുകളും അരിഞ്ഞ് ശര്‍ക്കര പാവുകാച്ചി വന്‍പയറ്, എള്ള്, കടല എന്നിവ വറുത്ത് ചോളപ്പൊടിയും എള്ളും ചേര്‍ത്ത് ഇളക്കി ഉണ്ടാക്കുന്ന മിശ്രിതത്തെയാണ് 'എട്ടങ്ങാടി' എന്ന് പറയുന്നത്. ഇത് മഹാഗണപതി, ശ്രീപരമശിവന്‍, പാര്‍വ്വതിദേവി, ചന്ദ്രന്‍ എന്നീ ദേവന്മാര്‍ക്ക് നിവേദിച്ചശേഷം പ്രസാദമായി ഭക്ഷിക്കു
കയും ചെയ്യുന്നു.

എല്‍. ഗോമതി അമ്മ
(റിട്ട. ടീച്ചര്‍)
ഫോണ്‍: 9446946945

Ads by Google
Friday 21 Dec 2018 05.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW