Sunday, February 10, 2019 Last Updated 14 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 21 Dec 2018 03.44 PM

Delicious Cakes

''കേക്കുകളുടെ കാലമെത്തി... മനോഹരവും രുചികരവുമായ കേക്കുകള്‍ എങ്ങനെ തയാറാക്കുമെന്ന ടെന്‍ഷന്‍ ഇനി വേണ്ട... ഇതാ വ്യത്യസ്തമായ ചില രുചിക്കൂട്ടുകള്‍...''
uploads/news/2018/12/274343/mdmcokryxma2018.jpg

1. എഗ്ഗ്ലെസ് ഹണി കേക്ക്


ആവശ്യമുള്ള സാധനങ്ങള്‍
മൈദ - 2 1/4 കപ്പ്
ബേക്കിംഗ് പൗഡര്‍ - ഒരു ടേബിള്‍ സ്പൂണ്‍
ബട്ടര്‍ - 1/4 കപ്പ്
കണ്ടന്‍സിഡ് മില്‍ക്ക് - 400 ഗ്രാം
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
തൈര് - 1/4 കപ്പ്
പാല്‍ - ഒരു കപ്പ്

സിറപ്പിന്


പഞ്ചസാര - 1/2 കപ്പ്
വെള്ളം - 1/2 കപ്പ്
പൈനാപ്പിള്‍ എസന്‍സ് - 1/2 ടീസ്പൂണ്‍
ജാം - 200 ഗ്രാം
തേങ്ങ ചിരകിയത് - കുറച്ച്

തയാറാക്കുന്ന വിധം


ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. മൈദയും ബേക്കിംഗ് പൗഡറും ഒരുമിച്ച് അരിച്ചുവയ്ക്കുക. ഒരു ബൗളില്‍ ബട്ടര്‍, വാനില എസന്‍സ്, കണ്ടന്‍സിഡ് മില്‍ക്ക് ഇവ ഒരുമിെച്ചടുത്ത് മിക്‌സ് ചെയ്തുവയ്ക്കുക. ഇതിലേക്ക് തൈര് ചേര്‍ത്ത് വീണ്ടും യോജിപ്പിച്ചെടുക്കാം. 1/3 കപ്പ് പാലെടുത്ത് ബട്ടര്‍കൂട്ടിലേക്ക് ഒഴിക്കുക. പകുതി മൈദ ചേര്‍ക്കുക. പാലും മൈദയും തീരുന്നതുവരെ കുറേശ്ശെയായി ചേര്‍ത്തിളക്കിക്കൊണ്ടിരിക്കണം.ഒരു പാനില്‍ ബട്ടര്‍ പുരട്ടി മൈദ തട്ടിവയ്ക്കുക. അതിലേക്ക് തയാറാക്കിവച്ച കൂട്ടൊഴിച്ച് 30 35 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. ചൂടാറിയ ശേഷം കേക്ക് പാനില്‍നിന്ന് ഇളക്കിയെടുക്കാം.

സിറപ്പ് തയാറാക്കുന്ന വിധം


ഒരു പാത്രത്തില്‍ വെള്ളവും പഞ്ചസാരയും എടുത്ത് തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞ് സിറപ്പ് പരുവത്തിലാകുമ്പോള്‍ അതിലേക്ക് പൈനാപ്പിള്‍ എസന്‍സ് ചേര്‍ക്കുക. കേക്കിന്റെ മുകള്‍ഭാഗം (നിരപ്പാക്കുന്നതിന് ആവശ്യമെങ്കില്‍) നല്ല മൂര്‍ച്ചയുള്ള കത്തികൊണ്ട് കനംകുറച്ച് അല്‍പ്പം മുറിച്ചുമാറ്റുക. ശേഷം കേക്കിനുമുകളിലേക്ക് പഞ്ചസാര സിറപ്പ് ഒഴിക്കുക. ഇനി ജാം ഉരുക്കിയെടുത്ത് അതും കേക്കിന് മുകളിലൊഴിച്ച് പരത്തുക. ശേഷം തേങ്ങാചിരകിയത് ജാം പുരട്ടിയതിനുമുകളില്‍ വിതറുക. ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ചശേഷം മുറിച്ച് വിളമ്പാം.
uploads/news/2018/12/274343/mdmcokryxma2018a.jpg

2. ക്രിസ്മസ് ഫ്രൂട്ട് കേക്ക്


ആവശ്യമുള്ള സാധങ്ങള്‍
റെഡ് ചെറി - ഒരു കപ്പ്
ഗ്രീന്‍ ചെറി - ഒരു കപ്പ്
ഓറഞ്ച് തൊലി വിളയിച്ചത് - 1/2 കപ്പ്
കറുത്ത മുന്തിരിങ്ങ - 2 കപ്പ്
സ്വര്‍ണ്ണ നിറത്തിലുള്ള മുന്തിരിങ്ങ - 2 കപ്പ്
ഈന്തപ്പഴം അരിഞ്ഞത് - 2 കപ്പ്
ബ്രാന്‍ഡി അല്ലെങ്കില്‍ റം - 1/2 കപ്പ്
മൈദ - 2 കപ്പ്
ബേക്കിംഗ് പൗഡര്‍ - ഒരു ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് സോഡ - 1/2 ടീസ്പൂണ്‍
ഉപ്പില്ലാത്ത ബട്ടര്‍ - 1/2 കപ്പ്
പഞ്ചസാര പൊടിച്ചത് - 3/4 കപ്പ്
ബ്രൗണ്‍ ഷുഗര്‍ - ഒരു കപ്പ്
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
ആല്‍മണ്ട് എസന്‍സ് - 1/2 ടീസ്പൂണ്‍
മുട്ട - 5 എണ്ണം
കറുവാപ്പട്ട പൊടിച്ചത് - 1/2 ടീസ്പൂണ്‍
ഓള്‍ സ്പൈസ് - 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ ചെറി, ഓറഞ്ച് തൊലി വിളയിച്ചത്, മുന്തിരി, ഈന്തപ്പഴം അരിഞ്ഞത് ഇവയെടുത്ത് ഇതിലേക്ക് ബ്രാന്‍ഡി ഒഴിക്കുക. ബൗള്‍ മൂടി ഒരു ദിവസം വയ്ക്കുക. ഒരു പാനില്‍ ബട്ടര്‍ പുരട്ടി മൈദ തട്ടി വയ്ക്കുക.ഓവന്‍ 150 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. അര കപ്പ് മൈദയിലേക്ക് ഡ്രൈഫ്രൂട്ട്‌സ് ചേര്‍ത്ത് ഇളക്കുക.ഒരു ബൗളില്‍ പഞ്ചസാരയും ബട്ടറും എടുത്ത് ഒരു ഇലക്ട്രിക്ക് ബീറ്റര്‍കൊണ്ട് അടിച്ചുയോജിപ്പിക്കുക. ബ്രൗണ്‍ ഷുഗറും വാനില എസന്‍സും ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കുക. മുട്ട ഓരോന്നായി പൊട്ടിച്ചൊഴിച്ച് അതും അടിച്ചുചേര്‍ക്കുക. ഇത് ഡ്രൈഫ്രൂട്ട്‌സ് കൂട്ടിലേക്ക് ചേര്‍ക്കുക. ബാക്കി മൈദ, ബേക്കിംഗ് സോഡ, സ്പൈസസ് ഇവ ചേര്‍ത്ത് യോജിപ്പിക്കുക. ബേക്കിംഗ് പാനില്‍ ബട്ടര്‍ പുരട്ടി മൈദ തട്ടി തയാറാക്കി വച്ച കൂട്ട് ഒഴിച്ച് ബേക്ക് ചെയ്തെടുക്കാം.

3. എഗ്ഗ്‌ലെസ് ഡേറ്റ്‌സ് കേക്ക് വിത്ത് വീറ്റ് ഫ്‌ളോര്‍


ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പുപൊടി - 3/4 കപ്പ്
ഓട്‌സ് - 3/4 കപ്പ്
പഞ്ചസാര പൊടിച്ചത് - 1/4 കപ്പ്
ബേക്കിംഗ് പൗഡര്‍ - ഒരു ടീസ്പൂണ്‍
ബേക്കിംഗ് സോഡ - ഒരു ടീസ്പൂണ്‍
ഈന്തപ്പഴം - 20 എണ്ണം അരിഞ്ഞത്
പാല്‍ - 1.5 കപ്പ്
വെജിറ്റബിള്‍ ഓയില്‍ - 1/2 കപ്പ്
വാനില എസന്‍സ് - 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക പാല് തിളപ്പിക്കുക. അതിലേക്ക് ഈന്തപ്പഴം ചേര്‍ത്ത് പത്ത് മിനിറ്റ് കുതിരാന്‍ വയ്ക്കുക. ശേഷം വാനില എസന്‍സ്, വെജിറ്റബിള്‍ ഓയില്‍ ഇവ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചുവയ്ക്കുക. മറ്റൊരു വലിയ ബൗളിലേക്ക് ഗോതമ്പുപൊടി, ഓട്്സ്, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ, പഞ്ചസാര ഇവയെടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. രണ്ട് ബൗളുകളിലെ കൂട്ടും ഒരുമിച്ചാക്കി ഒരു ഇലക്ട്രിക് മിക്സര്‍ കൊണ്ട് ഒരുമിച്ച് യോജിപ്പിച്ചുവയ്ക്കുക. ഒരു പാനില്‍ ബട്ടര്‍ പുരട്ടി തയാറാക്കിയ കൂട്ട് ഒഴിച്ച് 30 35 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കാം.
uploads/news/2018/12/274343/mdmcokryxma2018b.jpg

4. മഹാഗണി കേക്ക് വിത്ത് ഫഡ്ജ് ഫ്രോസ്റ്റിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
മൈദ - 1 1/3 കപ്പ്
മുട്ട - 2 എണ്ണം
തിളച്ച വെള്ളം - 1/2 കപ്പ്
കൊക്കോ പൗഡര്‍ - 2 ടേബിള്‍ സ്പൂണ്‍
ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ - 2 ടീസ്പൂണ്‍
പഞ്ചസാരപ്പൊടി - ഒരു കപ്പ്
ബട്ടര്‍ - 150 ഗ്രാം
ബേക്കിംഗ് സോഡ - 3/4 കപ്പ്
വിനാഗിരി - 1/2 ടീസ്പൂണ്‍
ഉപ്പ് - ഒരു ടീസ്പൂണ്‍
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക.ബേക്കിംഗ് പാനില്‍ ബട്ടര്‍ പുരട്ടി മൈദ തട്ടിവയ്ക്കുക. തിളച്ച വെള്ളത്തിലേക്ക് കോഫി പൗഡറും കൊക്കോ പൗഡറും ചേര്‍ത്ത് കട്ടയില്ലാതെ കലക്കുക.മൈദയും ബേക്കിംഗ് സോഡയും ഉപ്പും ഒരുമിച്ച് അരിയ്ക്കുക. ഒരു ബൗളില്‍ ബട്ടറും പഞ്ചസാരയും ചേര്‍ത്ത് അടിക്കുക. ഇതിലേക്ക് മുട്ട ഓരോന്നായി ചേര്‍ക്കാം. ശേഷം വാനില എസന്‍സും വിനാഗിരിയും ചേര്‍ത്തിളക്കാം. ശേഷം മൈദ കുറേശ്ശെയായി ചേര്‍ത്ത് ഇതിലേക്ക് കൊക്കോ കോഫി പൗഡര്‍ കലക്കിവച്ചിരിക്കുന്നതും ചേര്‍ക്കാം. ഇതൊരു ബേക്കിംഗ് പാനിലേക്കൊഴിച്ച് ബേക്ക് ചെയ്തെടുക്കാം.

5. ഫഡ്ജ് ഫോസ്റ്റിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
കൊക്കോ പൗഡര്‍ - 2 ടേബിള്‍ സ്പൂണ്‍
പാല്‍ - 3 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ - 50 ഗ്രാം
ഐസിംഗ് ഷുഗര്‍ - 225 ഗ്രാം
പഞ്ചസാരപ്പൊടി - 75 ഗ്രാം
വാനില എസന്‍സ് - 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ കൊക്കോ പൗഡറും ഐസിംഗ് ഷുഗറും എടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ബട്ടര്‍ ഉരുക്കുക. ഇതിലേക്ക് പഞ്ചസാരപ്പൊടിയും പാലും ചേര്‍ത്ത് യോജിപ്പിക്കുക. പഞ്ചസാര അലിയുമ്പോള്‍ കൊക്കോ ഐസിംഗ് ഷുഗര്‍ കൂട്ടിലേക്ക് ഒഴിച്ചിളക്കാം. ഇത് കേക്കിനുമുകളിലേക്കൊഴിച്ച് സെറ്റാകുമ്പോള്‍ മുറിച്ച് വിളമ്പാം.
uploads/news/2018/12/274343/mdmcokryxma2018c.jpg

6. ജമേക്യന്‍ ഫ്രൂട്ട്കേക്ക്


ആവശ്യമുള്ള സാധനങ്ങള്‍
ബട്ടര്‍ - 2 കപ്പ്
പഞ്ചസാര - 2 കപ്പ്
മുട്ട - 9 എണ്ണം
വൈറ്റ് റം - 1/4 കപ്പ്
ലൈം ജ്യൂസ് - ഒരു ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
ആല്‍മണ്ട് എസന്‍സ് - ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങാത്തൊലി ചിരകിയത് - ഒരെണ്ണത്തിന്റേത്
ഡ്രൈഡ് മിക്‌സഡ് ഫ്രൂട്ട്‌സ് (ചെറുതായി മുറിച്ചത്) - 90 ഗ്രാം
റെഡ് വൈന്‍ - 2 കപ്പ്
ശര്‍ക്കര പാനി - ഒരു കപ്പ്
മൈദ - 2 1/2 കപ്പ്
ബേക്കിംഗ് പൗഡര്‍ - 3 ടീസ്പൂണ്‍
ജാതിക്ക പൊടി - 1/2 ടീസ്പൂണ്‍
ഓള്‍ സ്പൈസ് പൗഡര്‍ - 1/2 ടീസ്പൂണ്‍
കറുവാപ്പട്ടപ്പൊടി - 1/2 ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം


ഓവന്‍ 175 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. ബേക്കിംഗ് ഡിഷില്‍ ബട്ടര്‍ പുരട്ടി മൈദ തട്ടി വയ്ക്കുക. ഒരു വലിയ ബൗളില്‍ ബട്ടറും പഞ്ചസാരയും ഒരുമിച്ച് അടിക്കുക. ഇതിലേക്ക് മുട്ടപൊട്ടിച്ചൊഴിച്ച് വീണ്ടും അടിച്ചെടുക്കാം. മറ്റൊരു ബൗളില്‍ റം, ലൈം ജ്യൂസ്, വാനില എസന്‍സ്, ആല്‍മണ്ട് എസന്‍സ്, നാരങ്ങാത്തൊലി ഇവ ചേര്‍ത്തിളക്കിവയ്ക്കുക. മിക്‌സഡ് ഫ്രൂട്ട്, വൈന്‍, ശര്‍ക്കരപാനി ഇവയെടുത്ത് തയാറാക്കിവച്ച ബട്ടര്‍ കൂട്ടിലേക്കൊഴിച്ച് ഇളക്കി യോജിപ്പിച്ചുവയ്ക്കുക. മൈദ, ബേക്കിംഗ് പൗഡര്‍, ജാതിക്കാപ്പൊടി, ഓള്‍ സ്പൈസ്, കറുവാപ്പട്ടപ്പൊടി, ഉപ്പ് ഇവ ഒരുമിച്ച് ഇളക്കിയോജിപ്പിച്ച് മിക്‌സഡ് ഫ്രൂട്ട് കൂട്ടിലേക്കൊഴിച്ച് ഇളക്കിയോജിപ്പിക്കുക. ഇത് ബേക്കിംഗ് പാനിലേക്ക് പകര്‍ന്ന് ബേക്ക് ചെയ്തെടുക്കുക. മുകളില്‍ പഞ്ചസാരപ്പൊടി വിതറി മുറിച്ച് വിളമ്പാം.

7. ക്ലാസിക്ക് ക്യാരറ്റ് കേക്ക്


ആവശ്യമുള്ള സാധനങ്ങള്‍
മൈദ - 3 കപ്പ്
പഞ്ചസാര - 2 കപ്പ്
കറുവാപ്പട്ടപ്പൊടി - 2 ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - 2 ടീസ്പൂണ്‍
ബേക്കിംഗ് സോഡ - 2 ടീസ്പൂണ്‍
ഉപ്പ് - ഒരു ടീസ്പൂണ്‍
മുട്ട - 4 എണ്ണം
വെജിറ്റബിള്‍ ഓയില്‍ - 1 1/4 കപ്പ്
പാല്‍ - 3/4 കപ്പ്
വാനില എസന്‍സ്- ഒരു ടീസ്പൂണ്‍
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - 5 എണ്ണം (ചെറുത്)
കൈതച്ചക്ക അരിഞ്ഞത് - 1 1/4 കപ്പ്
വാല്‍നട്ട് അരിഞ്ഞത് - ഒരു കപ്പ്
uploads/news/2018/12/274343/mdmcokryxma2018d.jpg

ഫ്രോസ്റ്റിംഗിനുള്ള ക്രീംചീസ് തയാറാക്കാന്‍


ആവശ്യമുള്ള സാധനങ്ങള്‍
ബട്ടര്‍ - ഒരു കപ്പ്
ക്രീംചീസ് - ഒരു കപ്പ്
പഞ്ചസാരപ്പൊടി - 1 1/2 കപ്പ്
വാല്‍നട്ട് അരിഞ്ഞത് - ഒരു കപ്പ്
ക്രീംചീസ് തയാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് ബട്ടറും ക്രീം ചീസും എടുത്ത് ക്രീം പരുവത്തിലാകുന്നതുവരെ ഒരു ഇലക്ട്രിക് ബീറ്റര്‍ കൊണ്ട് അടിച്ചുയോജിപ്പിക്കുക. ഇതിലേക്ക് പഞ്ചസാരപ്പൊടി കുറേശ്ശെയായി ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക.

തയാറാക്കുന്ന വിധം


ഓവന്‍ 175 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. രണ്ട്, എട്ട് ഇഞ്ച് റൗണ്ട് കേക്ക് പാനുകളില്‍ ബട്ടര്‍ പുരട്ടി മൈദ തട്ടിവയ്ക്കുക.
ഒരു വലിയ ബൗളില്‍ മൈദ, പഞ്ചസാര, കറുവാപ്പട്ടപ്പൊടി, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ, ഉപ്പ് ഇവ ഒരുമിച്ചെടുത്ത് യോജിപ്പിക്കുക.
ഒരു ചെറിയ ബൗളില്‍ മുട്ട, വെജിറ്റബിള്‍ ഓയില്‍, വാനില എസന്‍സ്, പാല്‍ ഇവ ഒരുമിച്ചെടുത്ത് അടിച്ച് യോജിപ്പിച്ചെടുക്കുക. ഇത് മൈദ കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി അതിലേക്ക് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും പൈനാപ്പിള്‍ അരിഞ്ഞതും വാല്‍നട്ട്സും ചേര്‍ക്കുക. കേക്ക് പാനുകളിലേക്ക് തയാറാക്കിവച്ച് കൂട്ട് ഒഴിച്ച് 45 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. കേക്ക് ചൂടാറിയ ശേഷം ഒരു വലിയ പരന്ന ട്രേയിലേക്ക് മാറ്റി ഒരു കേക്കിന്റെ മുകള്‍ ഭാഗം കനം കുറച്ച് അല്‍പ്പം മുറിച്ചുമാറ്റുക. പകുതി ക്രീം ചീസ് എടുത്ത് ഈ കേക്കിന് മുകളിലും വശങ്ങളിലും തേച്ചുപിടിപ്പിക്കുക. അതിനുമുകളിലേക്ക് അടുത്ത ലയര്‍ കേക്ക് വച്ച് ബാക്കി ക്രീംചീസ് ഇട്ട് വീണ്ടും ഭംഗിയായി തേച്ചുപിടിപ്പിക്കുക. കേക്കിനുമുകളിലും വശങ്ങളിലും വാല്‍നട്ട്സ് വിതറി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആവശ്യാനുസരണം മുറിച്ചുവിളമ്പാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Friday 21 Dec 2018 03.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW