Monday, July 08, 2019 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 21 Dec 2018 03.13 PM

നാഷണല്‍ ഹെറാള്‍ഡ് രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിടം ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി

National Herald, High Court

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം തലസ്ഥാന നഗരിയിലെ ആസ്ഥാന മന്ദിരത്തില്‍ നിന്ന് ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി. കെട്ടിടം ഒഴിയണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ നാഷണല്‍ ഹെറാള്‍ഡ് പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഹെറാള്‍ഡിന്റെ ഹര്‍ജി തള്ളിക്കൊണ്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിടം ഒഴിയണമെന്നാണ് കോടതിയുടെ അന്ത്യശാസനം.

56 വര്‍ഷത്തെ ലീസ് അവസാനിപ്പിച്ച് കഴിഞ്ഞ ഒക്‌ടോബര്‍ 30 നാണ് കേന്ദ്രം കെട്ടിടം ഒഴിയണമെന്ന് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ പത്തു വര്‍ഷമായി വാണിജ്യ ആവശ്യത്തിനായി മാത്രമാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നതെന്നും ഒരു ദിനപത്രവും അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്നും കേന്ദ്ര ലാന്‍ഡ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓഫീസ് അറിയിച്ചു. ഇത് ലീസ് കരാറിന് വിരുദ്ധമായതിനാലാണ് കെട്ടിടം ഒഴിയാന്‍ കേന്ദ്രം നോട്ടീസ് നല്‍കിയത്. ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിനു മുമ്പാണ് അദേഹത്തിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം ആരംഭിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW