Friday, June 07, 2019 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 21 Dec 2018 12.57 PM

കുട്ടികള്‍ ഇനിയും വേണമെന്ന് വെയ്ന്‍ ബ്രിഡ്ജ് ; ഇനി മതിയെന്ന് ഗായിക ഫ്രാങ്കി ; രണ്ടുപേരും തമ്മില്‍ അടിയാകുമോയെന്ന് ആരാധകര്‍ക്ക് ഭയം

uploads/news/2018/12/274309/wayne-bridge.jpg

ലണ്ടന്‍ : മുന്‍ ഇംഗ്ലീഷ് ഫുട്ബാള്‍ താരം വെയ്ന്‍ ബ്രിഡ്ജും ഭാര്യയും ഗായികയുമായ ഫ്രാങ്കിയും തമ്മില്‍ തുറന്ന പോരിലെത്തുമോയെന്ന ഭയത്തിലാണ് ആരാധകര്‍. കുട്ടികള്‍ ഇനിയും വേണോ വേണ്ടയോ എന്ന ഇരുവരും തമ്മിലുള്ള ഒരു അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണം.

ദമ്പതികള്‍ക്ക് മൂന്നും അഞ്ചും വയസുള്ള രണ്ട് ആണ്‍കുട്ടികളുണ്ട്. അടുത്തിടെ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫ്രാങ്കി ഇനിയും ഗര്‍ഭിണിയാകാനുള്ള തന്റെ പേടിയെ കുറിച്ച് വ്യക്തമാക്കിയിരുന്നു. 'ഇല്ല, എന്തുസംഭവിച്ചാലും ഇനി ഗര്‍ഭിണിയാവാനില്ല. എനിക്കുവയ്യ. പേടിയാണ്... ' - എന്നാണ് ഫ്രാങ്കി വ്യക്തമാക്കിയിരുന്നത്. ഭര്‍ത്താവിന്റെ ഇഷ്ടത്തിനൊത്താടാന്‍ ഇനി തന്നെ കിട്ടില്ലെന്ന് ഫ്രാങ്കി അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്.

ചെറിയ കുടുംബം എന്ന ആശയം ഇഷ്ടപ്പെടുന്നതു കൊണ്ടാണ് ഇതെന്നാണ് ഫ്രാങ്കിയുടെ ന്യായീകരണം. വലിയ കുടുംബം എന്നതിനോട് തീരെ യോജിപ്പില്ല. അത്തരം ചിന്താഗതികളൊക്കെ മറ്റേണ്ട കാലം അതിക്രമിച്ചു എന്നാണ് അവര്‍ പറയുന്നത്. ഫ്രാങ്കിയുടെ അഭിപ്രായം ഇതാണെങ്കില്‍ ഭര്‍ത്താവിന്റേത് നേരേ തിരിച്ചാണ്. ഇനിയും കുട്ടികള്‍ വേണമെന്നാണ് മുപ്പത്തെട്ടുകാരനായ അദ്ദേഹത്തിന്റെ ആഗ്രഹം.

വലിയ കുടുംബം ഉണ്ടാവുന്നത് എന്തുകൊണ്ടും നന്നാണെന്ന അഭിപ്രായക്കാരനാണ് വെയ്ന്‍. തനിക്കിനിയും കുട്ടികള്‍ ജനിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, അത് എപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞില്ല. ഇംഗ്ലണ്ട് ടീമിലെ മിന്നും താരമായിരുന്നു വെയ്ന്‍ ബ്രിഡ്ജ്. രണ്ടുതവണ ലോകകപ്പ് ടീമില്‍ ഇടം നേടിയിട്ടുണ്ട്. ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖ ക്ലബുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW