Wednesday, March 13, 2019 Last Updated 6 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 21 Dec 2018 01.36 AM

നേവിയില്‍ 3400 സെയിലര്‍

uploads/news/2018/12/274166/c1.jpg

നേവിയില്‍ സെയിലേഴ്‌സ് ഫോര്‍ സീനിയര്‍ സെക്കന്‍ഡറി റിക്രൂട്‌സ് (എസ്‌.എസ്‌.ആര്‍) AUG 2019 സെയിലേഴ്‌സ് ഫോര്‍ ആര്‍ട്ടിഫൈസര്‍ അപ്രന്റീസ്‌ (എ.എ.)ക്കള്ളട്ട 2019 സെയിലേഴ്‌സ് ഫോര്‍ മെട്രിക്‌ റിക്രൂട്‌ (എം.ആര്‍) മ്പങ്കസ്സ 2019 ബാച്ചുകളിലേക്കുള്ള പ്രവേശനത്തിന്‌ അപേക്ഷിക്കാം. 3400 ഒഴിവുകളുണ്ട്‌. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ്‌ അവസരം. ഡിസംബര്‍ 14 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 30. തസ്‌തിക, യോഗ്യത എന്നിവ ചുവടെ.
സെയിലേഴ്‌സ് ഫോര്‍ സീനിയര്‍ സെക്കന്‍ഡറി റിക്രൂട്‌സ് (എസ്‌.എസ്‌.ആര്‍) (ഒഴിവ്‌-
2500): മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച്‌ പ്ലസ്‌ ടു ജയം. കൂടാതെ കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ്‌ ഇവയിലേതെങ്കിലുമൊന്ന്‌ ഒരു വിഷയമായി പഠിച്ചിരിക്കണം. 1998 ഓഗസ്‌റ്റ് ഒന്നിനും 2002 ജൂലായ്‌ 31-നും മധ്യേ ജനിച്ചവരാകണം. (രണ്ടുതീയതികളും ഉള്‍പ്പെടെ)
സെയിലേഴ്‌സ് ഫോര്‍ ആര്‍ട്ടിഫൈസര്‍ അപ്രന്റിസ്‌ (എഎ) (ഒഴിവ്‌-500): കുറഞ്ഞത്‌ മൊത്തം 60 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച്‌ പ്ലസ്‌ ടു ജയം. കൂടാതെ കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ്‌ ഇവയിലേതെങ്കിലുമൊന്ന്‌ ഒരു വിഷയമായി പഠിച്ചിരിക്കണം. 1999 ഓഗസ്‌റ്റ് ഒന്നിനും 2002 ജൂലായ്‌ 31-നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉള്‍പ്പെടെ).
സെയിലേഴ്‌സ് ഫോര്‍ മെട്രിക്‌ റിക്രൂട്‌ (എം.ആര്‍) (ഒഴിവ്‌-400)
കുക്ക്‌, സ്‌റ്റ്യുവാര്‍ഡ്‌, ഹൈജീനിസ്‌റ്റ്: മെട്രിക്കുലേഷന്‍ ജയം. സമാനജോലിയിലുള്ള പരിജ്‌ഞാനം. 1998 ഒക്‌ടോബര്‍ ഒന്നിനും 2002 സെപ്‌റ്റംബര്‍ 30-നും മധ്യേ ജനിച്ചവരാകണം. (രണ്ടുതീയതികളും ഉള്‍പ്പെടെ).
ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത്‌ 157 സെ.മീ. തൂക്കവും നെഞ്ചളവും ആനുപാതികം. നെഞ്ചളവ്‌ കുറഞ്ഞത്‌ അഞ്ചു സെ.മീ. വികസിപ്പിക്കാന്‍ കഴിയണം. ശാരീരികമായും മാനസികമായും നല്ല ആരോഗ്യം വേണം.
തെരഞ്ഞെടുപ്പ്‌: കംപ്യൂട്ടര്‍ ബേസ്‌ഡ് എക്‌സാമിനേഷന്‍, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌.
ശാരീരികക്ഷമതാ പരീക്ഷയ്‌ക്ക് ഇനി പറയുന്ന ഇനങ്ങളുണ്ടാകും.
1. ഏഴുമിനിട്ടില്‍ 1.6 കിമീ ഓട്ടം.
2. 20 സ്‌ക്വാറ്റ്‌ അപ്‌സ്.
3. 10 പുഷ്‌ അപ്‌സ്
പരിശീലനം: തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ 2019 ഓഗസ്‌റ്റ്/ഒക്‌ടോബറില്‍ ഐ.എന്‍.എസ്‌. ചില്‍കയില്‍ അടിസ്‌ഥാനപരിശീലനം തുടങ്ങും. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്‌ഥാനത്തിലായിരിക്കും ആദ്യനിയമനം. പരിശീലനത്തിലെ പ്രകടനം തൃപ്‌തികരമല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും മടക്കി അയയ്‌ക്കാം.
അപേക്ഷാഫീസ്‌: 205 രൂപ. പട്ടികവിഭാഗക്കാര്‍ക്ക്‌ ഫീസില്ല. വിസ/മാസ്‌റ്റര്‍/റുപേ ക്രെഡിറ്റ്‌/ഡെബിറ്റ്‌ കാര്‍ഡ്‌/യു.പി.ഐ എന്നിവ മുഖേന ഓണ്‍ലൈനായി ഫീസടയ്‌ക്കാം.
അപേക്ഷിക്കേണ്ടവിധം: www. joininidannavy.gov.in എന്ന വെബ്‌സൈറ്റ്‌ മുഖേന ഇ-ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാം. ന്തഗ്നദ്ദദ്ധല്‍ റജിസ്‌റ്റര്‍ ചെയ്‌ത് കറന്റ്‌ ഓപ്പര്‍ച്യൂണിറ്റീസിലെ അപ്ലയില്‍ ക്ലിക്ക്‌ ചെയ്‌ത് അപേക്ഷ പൂരിപ്പിക്കാം.
അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളതു കാണുക. ബന്ധപ്പെട്ട രേഖകളും ഫോട്ടോയും സ്‌കാന്‍ ചെയ്‌ത് അപ്‌ലോഡ്‌ ചെയ്യണം. ഫോട്ടോയുടെ പശ്‌ചാത്തലം നീലനിറത്തിലായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റില്‍ ഔദ്യോഗിക വിജ്‌ഞാപനം പ്രസിദ്ധീകരിച്ചതിനുശേഷം മാത്രം അപേക്ഷിക്കുക. വെബ്‌സൈറ്റ്‌: www. joininidannavy.gov.in

Ads by Google
Friday 21 Dec 2018 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW