Friday, June 21, 2019 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 20 Dec 2018 04.35 PM

കാഴ്ച വീണ്ടെടുക്കാം

''പ്രമേഹരോഗികളില്‍ തിമിരം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ സാധാരണ തിമിര രോഗികളെപ്പോലെ ചികിത്സ അത്ര ലളിതമാവില്ല''
uploads/news/2018/12/274048/thimiram201218.jpg

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല. കണ്ണില്ലാതായാല്‍ പിന്നെ ലോകവും ജീവിതവും നഷ്ടമാകുന്നു. കണ്ണില്ലാത്ത ആളോട് സമൂഹം സഹാനുഭൂതി കാട്ടണം. കാഴ്ച നഷ്ടപ്പെടുന്നവരെ ആ വിപത്തില്‍ നിന്നും രക്ഷിക്കണം. ചിട്ടയില്ലാത്ത ജീവിതരീതികള്‍ മൂലം പലവിധ നേത്ര രോഗങ്ങളും വരാറുണ്ട്. ജോലിക്ക് വേണ്ടിയും വിനോദത്തിനു വേണ്ടിയും കമ്പ്യൂട്ടറിനും എല്‍സിഡിക്കു മുമ്പില്‍ കൂടുതല്‍ സമയം ചിലവഴിക്കുമ്പോള്‍ കാഴ്ചശക്തി കുറയുകയാണ് ചെയ്യുന്നത്.

പ്രമേഹരോഗികളില്‍ തിമിരത്തിനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ സാധാരണ തിമിര ശസ്ത്രക്രിയ പ്രമേഹ രോഗികളില്‍ പ്രായോഗികമല്ല. ഇവിടെയാണ് എല്‍ആര്‍എസ് നൂതന ചികിത്സാരീതിയുടെ പ്രസക്തി. പരമ്പരാഗത തിമിര ശാസ്ത്രക്രിയാ രീതികളില്‍ നിന്നും വ്യത്യസ്തമാണ് എല്‍ആര്‍എസ് ചികിത്സാ രീതി.

തിമിരം ആശങ്ക വേണ്ട


പ്രായമാകുന്നതോടെ ചിലരില്‍ കണ്ണിലെ ലെന്‍സ് കട്ടി കൂടുകയും പതിയെ സുതാര്യത നഷ്ടപ്പെടുകയും ചെയ്യുന്നു. കണ്ണിലെ ലെന്‍സിലൂടെ പ്രകാശം കടന്നുപോകുന്നത് തടസപ്പെടുകയും ഇത് അന്ധതയ്ക്ക് കാരണമാകുകയും ചെയ്യുന്ന അവസ്ഥയാണ് തിമിരം. പ്രായാധിക്യമാണ് തിമിരത്തിന്റെ പ്രധാന കാരണം.

കൂടാതെ സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രഭാവം, പ്രമേഹം, രക്തസമ്മര്‍ദം പോലുള്ള അസുഖങ്ങള്‍ കൊണ്ടും തിമിരം വരാനിടയുണ്ട്. ശസ്ത്രക്രിയ തന്നെയാണ് തിമിരത്തിനുള്ള പ്രതിവിധി. തിമിരം മരുന്നുകള്‍ മുഖേനയുള്ള ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയില്ല.

uploads/news/2018/12/274048/thimiram201218a.jpg

എല്‍ആര്‍സിഎസ് കാഴ്ച കൃത്യമാക്കുന്നതെങ്ങനെ


തിമിര ചികിത്സരീതിയിലെ ഏറ്റവും നൂതനമായ രീതിയാണ് എല്‍ആര്‍സിഎസ് അലവാ ലേസര്‍ റിഫ്രാക്ടീവ് കാറ്ററാക്ട് സര്‍ജറി. ബ്ലേഡ് ഉപയോഗിക്കാത്തതിനാല്‍ മുറിവുണ്ടാകാത്തതും വേദനരഹിതവുമായ ചികിത്സരീതിയാണ് എല്‍ആര്‍സിഎസ്. കണ്ണില്‍ സ്ഥാപിച്ചിട്ടുള്ള അള്‍ട്രാ സൗണ്ട് ഉപകരണത്തിന്റെ സഹായത്തോടെ കണ്ണിലെ ലെന്‍സിനു എത്രത്തോളം തിമിരം ബാധിച്ചെന്നും മറ്റും മനസിലാക്കുന്നു. അതായത് കൃഷ്ണമണി തുറന്ന് തിമിരം എത്ര ആഴത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് മനസിലാക്കുകയാണ് ചെയ്യുന്നത്.

തിമിരത്തിന്റെ സ്ഥാനവും വ്യാപ്തിയും തിരിച്ചറിഞ്ഞതിനു ശേഷം ലേസര്‍സാങ്കേതിക വിദ്യ ഉപയോഗിച്ച് കോര്‍ണിയയില്‍ ചെറിയ മുറിവ് ഉണ്ടാക്കുന്നു. ലേസര്‍ ഉപയോഗിച്ച് തിമിരത്തെ മുറിക്കുകയും, തുറക്കുകയും ചെയ്തതിനുശേഷം, തിമിരത്തെ മൃദുവാക്കികൊടുക്കുകയാണ് അടുത്ത ഘട്ടം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചികിത്സാനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്യും.

തിമിരം ബാധിച്ച ലെന്‍സ് മാറ്റി പകരം പുതിയ ലെന്‍സ് കണ്ണിനകത്ത് വെക്കുകയാണ് തിമിര ശസ്ത്രക്രിയ വഴി ചെയ്യുന്നത്. അള്‍ട്രാസൗണ്ടിന്റെ സഹായത്തോടെയാണ് മുന്‍കാലങ്ങളില്‍ തിമിരരോഗം ബാധിച്ചവര്‍ക്ക് ശസ്ത്രക്രിയ ചെയ്തിരുന്നത്.

ജന്മനാ കണ്ണിനകത്തുള്ള തിമിരം ബാധിച്ച ലെന്‍സ് നീക്കം ചെയ്ത്, മനുഷ്യനിര്‍മിതമായ ഇന്‍ട്രാ ഒക്യുലര്‍ ലെന്‍സാണ് പിന്നീട് കണ്ണില്‍ ഫിറ്റ് ചെയ്യുന്നത്. സ്വാഭാവിക ലെന്‍സ് നീക്കം ചെയ്താലും ഇന്‍ട്രാ ഒക്യുലാര്‍ ലെന്‍സ് കണ്ണിലുള്ളതിനാല്‍ കാഴ്ചകള്‍ വ്യക്തമായി തന്നെ കാണാന്‍ കഴിയും. തിമിരം വന്നാണ് കാഴ്ച പോയതെങ്കില്‍ വ്യക്തമുള്ള കാഴ്ച തിരികെ ലഭിക്കും. എന്നാല്‍ കണ്ണിലെ ഞരമ്പിനോ മറ്റോ ക്ഷതം ഏറ്റിട്ടുണ്ടെങ്കില്‍ കാഴ്ചാ പ്രശ്‌നങ്ങളുണ്ടായേക്കാം.

വേദനയും മുറിവുമില്ല


പരമ്പരാഗത തിമിര ശസ്ത്രക്രിയ രീതികളില്‍നിന്നും വ്യത്യസ്തമാണ് എല്‍ആര്‍സിഎസ് ചികിത്സാരീതി. അതിസൂക്ഷമമായ ഈ ചികിത്സാ രീതി കുറഞ്ഞ സമയത്തിനകം പൂര്‍ത്തിയാകുമെന്നു മാത്രമല്ല, ബ്ലേഡ് ഉപയോഗിക്കാത്തതിനാല്‍ വേദനയില്ലാത്തതും മുറിവില്ലാത്തതുമായ ചികിത്സാരീതിയാണിത്. പരമ്പരാഗത തിമിര ശസ്ത്രക്രിയ വഴി ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥിരതയുള്ളതും വ്യക്തവുമായ കാഴ്ചയാണ് എല്‍ആര്‍സിഎസ് നല്‍കുന്നത്. 10 മിനിറ്റ് സമയത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്യും.

ശസ്ത്രക്രിയയ്ക്കിടെ ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കാത്തതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഏറെ പ്രയോജനകരമായ രീതിയാണിത്. അള്‍ട്രാ സൗണ്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയകളില്‍ ശേഷം കണ്ണിലെ ഞരമ്പുകള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതേ സമയം എല്‍ആര്‍സിഎസ് പോലുള്ള ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചികിത്സാരീതികളില്‍ കണ്ണിലെ ഞരമ്പുകള്‍ക്കും മറ്റും ക്ഷതമേല്‍ക്കാനുള്ള സാധ്യതയില്ല.

മുന്‍കാലങ്ങളില്‍ കാറ്ററാക്ട് സര്‍ജറി ചെയ്ത് തിമിരം ബാധിച്ച കണ്ണ് എടുത്തുമാറ്റിയാല്‍ പകരം ലെന്‍സ് കണ്ണില്‍ ഘടിപ്പിക്കില്ലായിരുന്നു. കണ്ണട ഉപയോഗിച്ച് കാഴ്ചാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന രീതിയായിരുന്നു. എന്നാല്‍ ഇന്‍ട്രാ ഒക്യുലര്‍ ലെന്‍സിന്റെ വരവോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയും, ജന്മനായുള്ള ലെന്‍സിനു പകരം ആര്‍ട്ടിഫിഷല്‍ ലെന്‍സ് വയ്ക്കുകയും ചെയ്തു തുടങ്ങി. കണ്ണിനകത്ത് സ്ഥിരമായി ഫിറ്റ് ചെയ്യുന്ന കണ്ണട പോലെയാണിത്.

തിമിരം ബാധിച്ച ലെന്‍സ് നീക്കം ചെയ്യുമ്പോള്‍ ലെന്‍സുകളുടെയും കണ്ണാടികളുടെയും വക്രീകരിക്കാനുള്ള കഴിവിന്റെ അളവ് കൂടിയാണ് നഷ്ടപ്പെടുന്നത്. അതേസമയം ശസ്ത്രക്രിയയ്ക്ക് ശേഷം,കണ്ണിന്റെ റിഫ്രാക്റ്റീവ് ശക്തി വര്‍ധിക്കുന്നു. ഈ അവസ്ഥ വ്യക്തമാക്കാനാണ് ഇന്‍ട്രാ ഒക്യുലര്‍ ലെന്‍സുകള്‍ കണ്ണിനകത്ത് സ്ഥാപിക്കുന്നത്.

സര്‍ജറിക്കു ശേഷം


ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂര്‍ സമയം രോഗിക്ക് മങ്ങലുള്ള കാഴ്ചയായിരിക്കും. ശേഷം വ്യക്തതയോടെ കാഴ്ചകള്‍ കാണാനാകും. നീണ്ട വിശ്രമം സര്‍ജറിക്ക് ശേഷം ആവശ്യമില്ലെങ്കിലും ഒരാഴ്ച കണ്ണ് അധികം സ്‌ട്രെയിന്‍ ചെയ്യാന്‍ പാടില്ല. ചിലര്‍ക്ക് ഇന്‍ഫക്ഷന്‍ ഉണ്ടാകാതിരിക്കാനായി ചിലപ്പോള്‍ കണ്ണടയോ ഐഡ്രോപ്‌സ് ഉപയോഗിക്കേണ്ടതായി വരും.

സര്‍ജറി കഴിഞ്ഞാല്‍ രോഗി കണ്ണട ഉപയോഗിക്കണോ വേണ്ടയോ എന്നത് ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിക്കുന്ന ലെന്‍സിനെ ആശ്രയിച്ചിരിക്കും. രോഗത്തിന്റെ തീവ്രതയും സ്വഭാവവും അനുസരിച്ചാണ് രോഗികളില്‍ ഏതു തരത്തിലുള്ള ലെന്‍സാണ് ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്.

ഡോ. എസ്. കെ സുന്ദരമൂര്‍ത്തി
മാനേജിംഗ് ഡയറക്ടര്‍
ലോട്ടസ് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട്,
കൊച്ചി

Ads by Google
Ads by Google
Loading...
TRENDING NOW