Tuesday, May 21, 2019 Last Updated 21 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 20 Dec 2018 11.24 AM

രണ്ട് പുതിയ സ്മാര്‍ട്‌ഫോണുകളുമായി മൈക്രോമാക്‌സ്

micromax launches infinity n12 n11 series

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് രണ്ട് പുതിയ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി. മൈക്രോമാക്‌സിന്റെ ഇന്‍ഫിനിറ്റി പരമ്പരയില്‍ പെടുന്ന രണ്ട് ഫോണുകളാണ് പുറത്തിറക്കിയത്.

മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍12 ഫോണും, മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍ 11 ഫോണുമാണ് പുറത്തിറക്കിയത്. ഫോണിന് യഥാക്രമം 9,999 രൂപയും 8,999 രൂപയുമാണ് വില. ഡിസംബര്‍ 26 മുതല്‍ ഇന്ത്യയില്‍ ഫോണുകളുടെ വില്‍പന ആരംഭിക്കും.

രണ്ട് ഫോണുകള്‍ക്കും 6.2 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡിപ്ലസ് ഡിസ്‌പ്ലേയാണുള്ളത്. വളരെ കനം കുറഞ്ഞ ബെസലുകളോടുകൂടിയുള്ള നോച്ച് ഡിസ്‌പ്ലേ ആണ് ഇത. മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജും നല്‍കിയിരിക്കുന്നു. 160 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. 2GHz ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ പി22 പ്രൊസസറാണ് ഫോണുകളില്‍.

ഫോണുകള്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1 ഓറിയോയിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ, അടുത്ത 45 ദിവസങ്ങള്‍ക്കുള്ളില്‍ ആന്‍ഡ്രോയിഡ് പൈ അപ്‌ഡേറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. ബ്ലൂ ലഗൂണ്‍, വൈയോല, വെല്‍വെറ്റ് റെഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണുകള്‍ പുറത്തിറങ്ങുന്നത്.

ഡ്യുവല്‍ റിയര്‍ ക്യാമറയുമായി എത്തുന്ന ഇന്‍ഫിനിറ്റി എന്‍ 12 സ്മാർട്ട് ഫോണിൽ 13 മെഗാപിക്‌സലിന്റേയും അഞ്ച് മെഗാപിക്‌സലിന്റെയും സെന്‍സറുകളാണുള്ളത്. സെല്‍ഫിയ്ക്കായി 16 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണില്‍. ഇരു ക്യാമറകളിലും നിര്‍മിത ബുദ്ധിയില്‍ അധിഷ്ടിതമായ ഫീച്ചറുകളും ലഭ്യമാണ്.

ഇന്‍ഫിനിറ്റി എന്‍ 11 സ്മാര്‍ട്‌ഫോണിൽ രണ്ട് ജിബി റാമും 32 ജിബി സ്‌റ്റോറേജുമുണ്ട്. എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും 13 മെഗാപിക്‌സല്‍ + എട്ട് മെഗാപിക്‌സല്‍ സെന്‍സറുകളടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയുമാണ് ഫോണിനുള്ളത്. ഇരുഫോണുകളിലും 4000 mAh ന്റെ ശക്തിയേറിയ ബാറ്ററിയാണ് ഒരുങ്ങുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW