Friday, July 19, 2019 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Dec 2018 08.16 PM

ക്ഷേത്ര പ്രസാദത്തില്‍ വിഷം: കലര്‍ത്തിയത് മറ്റൊരു ക്ഷേത്രത്തിലെ പൂജാരി, പിന്നില്‍ ക്ഷേത്രം ട്രസ്റ്റ് മേധാവി

Poison Presadam, Priest Arresred

മൈസൂരു: കര്‍ണാടകത്തിലെ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തില്‍ പ്രസാദത്തില്‍ വിഷം കലര്‍ന്ന സംഭവത്തില്‍ പൂജാരി അറസ്റ്റില്‍. ക്ഷേത്ര ഭരണസമിതിയിലെ തര്‍ക്കത്തെ തുടര്‍ന്ന് ട്രസ്റ്റ് മഹാദേവ സ്വാമിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കീടനാശിനി കലര്‍ത്തിയതെന്നാണ് മറ്റൊരു ക്ഷേത്രത്തിലെ പൂജാരിയായ ദൊഡ്ഡയ്യ കുറ്റസമ്മതം നടത്തിയത്.

ക്ഷേത്ര ഭരണ സമിതിയിലെ തര്‍ക്കത്തെ തുടര്‍ന്ന് വിഷം കലര്‍ത്താന്‍ ട്രസ്റ്റി തീരുമാനിക്കുകയായിരുന്നു. അയല്‍ഗ്രാമത്തിലെ നാഗര്‍കോവില്‍ ക്ഷേത്രം പൂജാരിയാണ് ദൊഡ്ഡയ്യ. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ദുരന്തത്തിന്റെ ചുരുളഴിഞ്ഞത്. ക്ഷേത്രത്തില്‍ നിന്ന് വിഷം കലര്‍ന്ന പ്രസാദം കഴിച്ച 15 പേരോളം മരണമടഞ്ഞിരുന്നു. നിരവധി പേരാണ് സംഭവത്തെ തുടര്‍ന്ന് ചികിത്സയിലുള്ളത്. പ്രദേശത്തെ മാരമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ചടങ്ങില്‍ പ്രസാദം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.

ഭക്ഷ്യവിഷബാധയേറ്റ 80 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പലരുടെയും നില ഗുരുതരമാണ്. പ്രസാദ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തുവീണതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹനൂര്‍ താലക്കിലെ സുല്‍വാടി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലായിരുന്നു് സംഭവം. ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ അവശനിലയിലാവുകയായിരുന്നു. അമ്പലത്തില്‍ വിശേഷപൂജാ സമയങ്ങളില്‍ പുറത്തു നിന്ന് കൊണ്ടുവരുന്ന പ്രസാദങ്ങള്‍ വിതരണം ചെയ്യാറുള്ളത് ആദ്യം മുതലെ സംശയത്തിനിടയാക്കിയിരുന്നു.

Ads by Google
Wednesday 19 Dec 2018 08.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW