Tuesday, April 16, 2019 Last Updated 24 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Dec 2018 04.13 PM

മുഖം തിളങ്ങട്ടെ

''മുഖത്തെ പാടുകളകറ്റി അമിത രോമവളര്‍ച്ച തടയാനുള്ള ചില പ്രകൃതിദത്ത മാര്‍ഗങ്ങളിതാ. ''
uploads/news/2018/12/273729/beauty191218a.jpg

മുഖത്തെ പാടുകളും അമിത രോമവളര്‍ച്ചയും പല പെണ്‍കുട്ടികളേയും അലട്ടുന്ന പ്രശ്നമാണ്. ബ്യൂട്ടി ട്രീറ്റ്‌മെന്റുകളും, പരസ്യങ്ങളില്‍ കാണുന്ന ക്രീമുകളും മറ്റും പരീക്ഷിച്ചു മുഖത്തെ തിളക്കം നഷ്ടപ്പെടുത്തേണ്ട.

ചില ക്രീമുകള്‍ താല്‍ക്കാലിക ഗുണം നല്‍കുമെങ്കിലും പലപ്പോഴും ഇവയിലെ കെമിക്കലുകള്‍ പാര്‍ശ്വഫലങ്ങളാണ് നല്‍കുക. മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാനുള്ള ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിതാ.

അനാവശ്യ രോമങ്ങളകറ്റാം


മുഖത്തെ രോമവളര്‍ച്ച എളുപ്പത്തില്‍ അകറ്റാന്‍ ഏറെ വഴികളുണ്ട്. വീട്ടിലിരുന്ന് ചെയ്യാവുന്ന ചില പൊടിക്കൈകളിതാ.

പച്ചമഞ്ഞള്‍


പച്ചമഞ്ഞള്‍ അരച്ച് കുഴമ്പു രൂപത്തില്‍ പുരട്ടുന്നത് രോമത്തിന്റെ കറുപ്പുനിറം കുറയ്ക്കാനും വളര്‍ച്ച കുറയ്ക്കാനും സഹായിക്കും. പച്ചമഞ്ഞള്‍ അരച്ചതില്‍ തുല്യമായ അളവില്‍ തേന്‍ ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്. ഇത് പതിവായി ചെയ്താല്‍ മുഖത്തെ രോമത്തിന്റെ നിറം പൂര്‍ണ്ണമായും കുറയ്ക്കാം.

എഗ് വൈറ്റ് വാക്‌സ്


മുട്ടയുടെ വെള്ള മുഖത്ത് തേച്ചു പിടിപ്പിക്കുക. അതിനു മുകളിലായി ടിഷ്യു പേപ്പര്‍ ഒട്ടിക്കുക. ഇതിനുമുകളിലായി വീണ്ടും ഒരു ലെയര്‍ മുട്ടയുടെ വെള്ള പുരട്ടുക. വീണ്ടും ടിഷ്യു പേപ്പര്‍ ഒട്ടിയ്ക്കാം. ഉണങ്ങിക്കഴിഞ്ഞ് മാസ്‌ക് മുകളിലേക്ക് വലിക്കുക. രോമങ്ങള്‍ കളയാനുള്ള സ്വാഭാവിക മാര്‍ഗമാണിത്.

സിട്രിക് ബ്ലീച്


നാരങ്ങ, മുന്തിരി, തക്കാളി, ഓറഞ്ച് പോലുള്ള അസിഡിക് സ്വഭാവമുള്ള പഴങ്ങള്‍ ബ്ലീച്ചിങ് ഏജന്റായി ഉപയോഗിക്കാം. ഇവ രണ്ടായി മുറിച്ച് മുഖത്ത് വൃത്താകൃതിയില്‍ ഉരസുക. ഉണങ്ങിത്തുടങ്ങുമ്പോള്‍ തന്നെ ചെറുചൂടുവെള്ളത്തില്‍ കഴുകണം. ചര്‍മം വലിയാന്‍ അനുവദിക്കരുത്. ആഴ്ചയില്‍ മൂന്ന് ദിവസം സിട്രിക് ബ്ലീച്ച് ചെയ്താല്‍ മുഖത്തെ രോമത്തിന്റെ കനം കുറഞ്ഞ് നിറം മങ്ങും. മുഖത്തിന് നിറവും തിളക്കവും കൂടും.

തൈര്


തൈരുപയോഗിച്ചും ബ്ലീച്ച് ചെയ്യാം. മുഖത്ത് തൈര് പുരട്ടി 20 മിനിറ്റിനുശേഷം കഴുകിക്കളയാം. ഇളംചൂടുവെള്ളത്തിലാണ് കഴുകേണ്ടത്. ചര്‍മസുഷിരത്തില്‍ അടിയുന്ന തൈര് മുഴുവനായി കഴുകിക്കളയുന്നതിന് ഇളംചൂടുവെള്ളം തന്നെ വേണം. നന്നായി വൃത്തിയാക്കിയില്ലെങ്കില്‍ വീണ്ടും മുഖക്കുരു വരാനുള്ള സാധ്യതയുണ്ട്.
uploads/news/2018/12/273729/beauty191218c.jpg

പ്രകൃതിദത്ത ബ്ലീച്ച്ചര്‍മം വെളുക്കാന്‍ പലരും പരീക്ഷിക്കാറുളള ഒന്നാണ് ബ്ലീച്ചുകള്‍. സാധാരണ കെമിക്കല്‍ അടങ്ങിയ ഇവ താല്‍ക്കാലിക ഗുണം നല്‍കിയാല്‍ തന്നെയും പല തരത്തിലുളള പാര്‍ശ്വഫലങ്ങളുണ്ടാക്കുകയും ചെയ്യും. ഇവയിലെ കെമിക്കലുകള്‍ ചര്‍മത്തിന് ദോഷം വരുത്തുന്നതു തന്നെയാണ് കാരണം. പ്രകൃതി ദത്തമായ ബ്ലീച്ച് വീട്ടില്‍ തന്നെ തയാറാക്കാവുന്നതേയുള്ളു.

ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും


ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി മുഖത്ത് പുരട്ടുന്നതും നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി ചര്‍മത്തിനു വെളുപ്പു നല്‍കാന്‍ സഹായിക്കും. ഇതിനൊപ്പം മഞ്ഞള്‍ കൂടിചേര്‍ത്താല്‍ കൂടുതല്‍ ഫലം ലഭിക്കും.

നാരങ്ങാനീര്


നാരങ്ങാനീര് പ്രകൃതിദത്ത ബ്ലീച്ചാണെന്നു പറയാം. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് ഗുണങ്ങള്‍ നല്‍കുന്നത്. നാരങ്ങാനീരിനൊപ്പം പല ചേരുവകളും ചേര്‍ത്തു മുഖത്തു പുരട്ടാം. ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്. നാരങ്ങാനീരിനൊപ്പം മഞ്ഞള്‍ കൂടി ചേരുന്നത് ഫലം കൂടുതല്‍ നല്‍കും.

പാലും നാരങ്ങാനീരും


പാലും നാരങ്ങാനീരും കലര്‍ന്ന മിശ്രിതവും ചര്‍മത്തിനു നല്ല ബ്ലീച്ച് ഇഫക്ട് നല്‍കും. രണ്ടു ടീസ്പൂണ്‍ പാലും, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാ നീരും എടുക്കുക. ഇത് രണ്ടും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങി കഴിഞ്ഞാല്‍ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം. പാലിന് ചര്‍മത്തിന് സ്വാഭാവിമായി ഈര്‍പ്പവും വെളുപ്പും നല്‍കാന്‍ കഴിയും. തിളപ്പിയ്ക്കാത്ത പാലാണ് കൂടുതല്‍ ഗുണകരം.

പാലിന്റെ പാട, മഞ്ഞള്‍ പൊടി


പാലിന്റെ പാട വെളുക്കാന്‍ മാത്രമല്ല, ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ കൂടി സഹായിക്കുന്ന ഒന്നാണ്. ഇതിനൊപ്പം നാരങ്ങാനീരു കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. പാലിന്റെ പാട എടുക്കുക. അതിലേക്ക് കുറച്ച് ചെറുനാരങ്ങാനീരും മഞ്ഞള്‍ പൊടിയും, ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടാം.

തക്കാളി


തക്കാളിക്കും ആസിഡ് ഗുണമുള്ളതു കൊണ്ടു തന്നെ ചര്‍മം വെളുക്കാന്‍ ഏറെ നല്ലതാണ്. തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ഉപയോഗിച്ച് ക്രീം ആക്കി മുഖത്ത് പുരട്ടാം. ഇതില്‍ ധാരാളം ആസിഡ് അടങ്ങിയതിനാല്‍ പെട്ടെന്ന് ഫലം ലഭിക്കും.
uploads/news/2018/12/273729/beauty191218b.jpg

കുക്കുമ്പര്‍


കുക്കുമ്പര്‍ അരച്ച് ചെറുനാരങ്ങ നീരും അരിപ്പൊടിയും ചേര്‍ത്ത് പേസ്റ്റ് ആക്കാം. വീട്ടില്‍ത്തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഫേസ് ബ്ലീച്ച് ക്രീമാണിത്. മുഖത്തിന് ഉപയോഗിക്കാവുന്ന തികച്ചും പ്രകൃതിദത്തമായ ഒന്നുമാണിത്.

വെളിച്ചെണ്ണ


വെളിച്ചെണ്ണ ചര്‍മസംരക്ഷണത്തിനു പറ്റിയ ഒന്നാണ്്. ഇതില്‍ പല ചേരുവകളും ചേര്‍ത്തു പുരട്ടാം. നാരങ്ങാനീരും വെളിച്ചെണ്ണയും ചേര്‍ത്തു മുഖത്തു പുരട്ടാം. വെളിച്ചെണ്ണയില്‍ മഞ്ഞള്‍ ചേര്‍ത്തിളക്കി പുരട്ടുന്നതും ചര്‍മത്തിനു നിറം നല്‍കും. വെളിച്ചെണ്ണയിലെ മോണോസാച്വറേറ്റ് ഫാറ്റി ആസിഡുകള്‍ ചര്‍മത്തിന് ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന് വെളുപ്പു നല്‍കും.

അടുക്കളയില്‍ നിന്ന് സ്‌ക്രബ്


പതിവായി സ്‌ക്രബ് ചെയ്യുന്നവരില്‍ രോമവളര്‍ച്ച കുറയും. കടലമാവ്, ചെറുപയര്‍പൊടി, റവ എന്നിവ നാച്ചുറല്‍ സ്‌ക്രബാണ്. അധികം ബലം കൊടുക്കാതെ മൃദുവായി വേണം സ്‌ക്രബ് ചെയ്യാന്‍. സ്‌ക്രബിങ് അധികമായാല്‍ സ്‌കിന്‍ ടെക്സ്ചറിനെ ദോഷകരമായി ബാധിക്കും.

ഒരു ചെറിയ സ്പൂണ്‍ കടലമാവ് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ അരച്ചതിലോ തൈരിലോ ചേര്‍ത്ത് മുഖത്തു പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് മെല്ലെ സ്‌ക്രബ് ചെയ്ത് ഇളംചൂടുവെള്ളത്തില്‍ കഴുകുക.

മുഖത്ത് എണ്ണമയം കൂടുതലുള്ളവര്‍ ചെറുപയര്‍പൊടി തേച്ച് സ്‌ക്രബ് ചെയ്ത് തണുത്ത വെള്ളത്തില്‍ കഴുകുക.
റവ പാലില്‍ കുതിര്‍ത്ത് പച്ചമഞ്ഞള്‍ ചേര്‍ത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് പതിയെ സ്‌ക്രബ് ചെയ്ത് തണുത്തവെള്ളത്തില്‍ കഴുകുക.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW