Tuesday, May 21, 2019 Last Updated 39 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Dec 2018 03.41 PM

48 മെഗാപിക്സൽ ക്യാമറയുമായി വാവെയ് ഫോൺ പുറത്തിറങ്ങി

huawei nova4 with 48 megapixel rear camera

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ വാവെയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ചൈനയിൽ പുറത്തിറങ്ങി. പുതിയ ഫോൺ നോവ 4ൽ 48 മെഗാപിക്സലിന്റെ ക്യാമറയാണ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ തന്നെ വാവെയ് 48 മെഗാപിക്‌സല്‍ സെന്‍സറുമായെത്തുന്ന സ്മാർട്ട് ഫോണിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. ലോകത്ത് ഇതാദ്യമായാണ് 48 മെഗാപിക്‌സല്‍ ക്യാമറയുമായി വാവെയ് ഫോണ്‍ പുറത്തിറങ്ങിന്നത്. ഇതില്‍ സോണിയുടെ ഐഎംഎക്‌സ് 586 സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്.

ബ്ലാക്ക്, ബ്ലൂ, റെഡ്, വൈറ്റ് നിറങ്ങളില്‍ ഫോൺ പുറത്തിറങ്ങും. 3399 യുവാനാണ് (ഏകദേശം 35,300 രൂപ) വാവെയ് നോവ 4ന്റെ (48 മെഗാപിക്സല്‍ ക്യാമറ) അടിസ്ഥാന വില . എന്നാൽ 20 മെഗാപിക്സലിന്റെ ഫോണിന് 3099 യുവാനാണ് വില (ഏകദേശം 32,200 രൂപ). ഡിസംബർ 27 മുതലാണ് വിൽപ്പന.

3750 എംഎഎച്ച് ആണ് ബാറ്ററി. ഇരട്ട സിം, ആൻഡ്രോയ്ഡ് പൈ, 6.4 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, കിരിൻ 970 എസ്ഒസി പ്രോസസർ, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിവ പ്രധാന സവിശേഷതകൾ. . മുന്നിൽ 25 മെഗാപിക്സലാണ് ക്യാമറ. ഇൻ–സ്ക്രീനിലാണ് സെൽഫി ക്യാമറ. പിന്നിൽ 48+16+2 എന്നിങ്ങനെ മൂന്നു ക്യാമറകളാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW