Monday, January 14, 2019 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Dec 2018 03.22 PM

രുചികരമായ ജാതിക്കാ വൈന്‍ തയാറാക്കാം

uploads/news/2018/12/273713/Cokrytips191218.jpg

'' ക്രിസ്മസിനു മുന്നോടിയായി വൈനുകള്‍ തയാറാക്കി വയ്‌ക്കേണ്ടേ... കുറച്ച് ദിവസങ്ങള്‍ കൊണ്ട് തയാറാക്കാവുന്ന വൈന്‍..""

ജാതിക്കാവൈന്‍

ആവശ്യമുള്ള സാധനങ്ങള്‍
ജാതിക്കാത്തോട് - ഒരു കിലോ
പഞ്ചസാര - 1.5 കിലോ
തിളപ്പിച്ചാറിയ വെള്ളം - 3 കുപ്പി
ഈസ്റ്റ് - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ജാതിക്ക കനംകുറച്ച് അരിയുക.
ഈസ്റ്റ് 1/4 കപ്പ് ചൂടുവെള്ളത്തിലിട്ടുവയ്ക്കുക. ഈസ്റ്റ് പൊങ്ങുന്നതുവരെ കാത്തിരിക്കുക. ഒരു ഭരണിയില്‍ ഒരു ലയര്‍ ജാതിക്ക അരിഞ്ഞതിടുക. പിന്നീട് പഞ്ചസാര ഇടുക. ഇങ്ങനെ ആവര്‍ത്തിക്കുക. വെള്ളവും ഈസ്റ്റും ചേര്‍ക്കുക.

ഭരണി 20 ദിവസത്തോളം അടച്ച് വൃത്തിയുള്ള തുണികൊണ്ട് കെട്ടിവയ്ക്കുക. ദിവസവും മരത്തവികൊണ്ട് ഇളക്കുക. 20 ദിവസത്തിനുശേഷം അരിച്ചെടുക്കുക.

ഭരണി വൃത്തിയായി കഴുകി വയ്ക്കുക. അരിച്ചെടുത്തത് വീണ്ടും ഭരണിയിലൊഴിച്ച് 20 ദിവസംകൂടി സൂക്ഷിക്കുക. വീണ്ടും അരിച്ച് അര കപ്പ് പഞ്ചസാര കരിച്ചൊഴിച്ച് കുപ്പിയിലാക്കാം.

ആന്‍സമ്മ ഐസക്ക്
വെട്ടൂര്‍

Ads by Google
Wednesday 19 Dec 2018 03.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW