Tuesday, May 21, 2019 Last Updated 16 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Dec 2018 07.17 AM

പുകവലിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് അമലാ പോള്‍; ഉപദേശവും വിമര്‍ശനവുമായി ആരാധകര്‍

making news

കുറച്ചു നാളുകളായി വാര്‍ത്തകളിലും ഗോസിപ് കോളങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് അമലാ പോള്‍. ഇപ്പോള്‍ താരം പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് ചര്‍ച്ചയായിരിക്കുന്നത്. പുക വലിക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുന്നത്. വിമര്‍ശനം ഉണ്ടാകുമെന്നുള്ളതിനാലായിരിക്കാം നെഗറ്റീവ് പരിവേഷം പരത്താനല്ല എന്ന നിലയ്ക്കുള്ള ഒരു അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

'പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ല, ഹോളിവുഡ് ഫാനായ ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളില്‍ ജീവിക്കുന്നുവെന്നേയുള്ളൂ. ഏതൊരു സെലിബ്രിറ്റിക്കും അവര്‍ പുക വലിക്കുന്ന ഒരു ചിത്രമെങ്കിലും സ്വന്തമായുണ്ടാകാം. ഇതാ എന്റേത്.' - ചിത്രത്തിനൊപ്പം അമല കുറിച്ചു.

അമലയെ ഇത്തരമൊരു ലുക്കില്‍ തീരെ പ്രതീക്ഷിച്ചില്ലെന്നും ശ്വാസകോശം സ്‌പോഞ്ച് പോലെയായാല്‍ സ്ലിമ്മായിരിക്കുന്ന അമല ഒന്നു കൂടി സ്‌പോഞ്ച് ആകുമെന്നും പുകവലി എത്രയും പെട്ടെന്നു നിര്‍ത്തണമെന്നുമെല്ലാം പോസ്റ്റിനു താഴെ ആരാധകരുടെ കമന്റുകളുണ്ട്. ചിത്രത്തിനെതിരെ രൂക്ഷ പ്രതികരണം നടത്തുന്നവരുമുണ്ട്.

നേരത്തെ താരം ലുങ്കി മടക്കി കുത്തി പുഴയ്ക്ക് സമീപം നില്‍ക്കുന്ന ചിത്രത്തിനെതിരെയും സദാചാരവാദികള്‍ രംഗത്തെത്തിയിരുന്നു. കള്ളു കുടിക്കാമെന്നും ചിത്രത്തിനൊപ്പം അന്ന് അമല കുറിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW