Monday, April 22, 2019 Last Updated 47 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Dec 2018 03.34 PM

രുചികരമായ മസാല മുന്തിരി വൈന്‍ തയാറാക്കാം

uploads/news/2018/12/273439/cokrytips181218a.jpg

'' ക്രിസ്മസിനു മുന്നോടിയായി വൈനുകള്‍ തയാറാക്കി വയ്‌ക്കേണ്ടേ... കുറച്ച് ദിവസങ്ങള്‍ കൊണ്ട് തയാറാക്കാവുന്ന വൈന്‍..""

മസാല മുന്തിരി വൈന്‍

ആവശ്യമുള്ള സാധനങ്ങള്‍
കറുത്ത മുന്തിരി - 1.25 കിലോ
പഞ്ചസാര - 2 കിലോ
തിളപ്പിച്ചാറിയ വെള്ളം - 6 ലിറ്റര്‍
ഈസ്റ്റ് - 2 ടീസ്പൂണ്‍
ചതച്ച ഗോതമ്പ് - 250 ഗ്രാം
മുട്ടവെള്ള - ഒരെണ്ണത്തിന്റേത്
ഗ്രാമ്പു, കറുവാപ്പട്ട, ഏലയ്ക്ക ചതച്ചത് - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


രണ്ട് കപ്പ് പഞ്ചസാര ക്യാരമലൈസ് ചെയ്തുവയ്ക്കുക. മുന്തിരിങ്ങ വൃത്തിയായി കഴുകി ഒരു ടൗവ്വല്‍ കൊണ്ട് ഒപ്പിയെടുത്ത് വെള്ളം കളഞ്ഞ് ഭരണിയിലാക്കുക. ഒരു കിലോ പഞ്ചസാരയും മുട്ട വെള്ളയും ഈസ്റ്റും വെള്ളവും കരിച്ച പഞ്ചസാരയും മസാലകളും ചേര്‍ത്ത് ഭരണിയുടെ അടപ്പടച്ച് കെട്ടിവയ്ക്കുക. മരത്തവികൊണ്ട് ദിവസവും ഇളക്കുക. 22 ദിവസത്തിനുശേഷം അരിച്ചെടുത്ത് ബാക്കി പഞ്ചസാര ചേര്‍ക്കുക. വീണ്ടും 22 ദിവസംകൂടി വച്ചശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം .

Ads by Google
Tuesday 18 Dec 2018 03.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW