Friday, June 21, 2019 Last Updated 9 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Dec 2018 03.27 PM

തീന്‍മേശയിലെ മര്യാദകള്‍ പഠിപ്പിക്കാം

''തീന്‍മേശയിലെ മര്യാദകള്‍ ചെറുപ്പത്തിലേ കുട്ടികളെ പഠിപ്പിച്ചു തുടങ്ങാം. ''
uploads/news/2018/12/273438/parenting181218.jpg

ചൊട്ടയിലെ ശീലം ചുടലവരെ എന്നല്ലേ പഴമൊഴി. കുട്ടിക്കാലത്ത് പഠിക്കുന്ന കാര്യങ്ങളാകും പിന്നീടുള്ള ജീവിതത്തിലും കാണിക്കുന്നത്.

ചെറുപ്പം മുതലേ കുട്ടികളെ നല്ല ശീലങ്ങള്‍ പഠിപ്പിക്കണം. മര്യാദകള്‍, ശീലങ്ങള്‍, പ്രവൃത്തികള്‍ തുടങ്ങി പലകാര്യങ്ങളും കുട്ടികളെ പറഞ്ഞ് പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. കുട്ടികള്‍ പഠിക്കേണ്ട, കുട്ടികളെ പഠിപ്പിക്കേണ്ട കാര്യങ്ങളില്‍ പ്രധാനം തീന്‍മേശയിലെ മര്യാദയാണ്.

ഭക്ഷണം തനിയെ കഴിച്ച് തുടങ്ങുമ്പോള്‍തന്നെ തീന്‍മേശയിലെ മര്യാദകള്‍ പഠിപ്പിച്ചു തുടങ്ങണം. ഇല്ലെങ്കില്‍ ആ ഒരു കാരണം കൊണ്ട് പല സാഹചര്യങ്ങളിലും മാതാപിതാക്കള്‍ മറ്റുള്ളവരുടെ മുമ്പില്‍ നാണംകെടാന്‍ സാധ്യതയുണ്ട്.

1 . ഭക്ഷണം കഴിക്കാന്‍ വരുന്നതിന് മുന്‍പും ശേഷവും കൈ വൃത്തിയായി കഴുക്കാന്‍ ശീലിപ്പിക്കുക. ഭക്ഷണത്തിന് മുമ്പ് കൈ കഴുകുന്ന കാര്യം കുറച്ചു ദിവസം കുഞ്ഞുങ്ങളെ മുടങ്ങാതെ ഓര്‍മ്മിക്കുന്നത് നല്ലതാണ്. പിന്നീട് ഭക്ഷണത്തിന് മുമ്പ് കൈ കഴുകണമെന്ന് കുട്ടി തനിയെ ഓര്‍ത്തോളും.
2. കളികള്‍ക്കിടയിലാണ് കുട്ടികളെ ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നതെങ്കില്‍, അവരുടെ കൈവശമുള്ള കളിപ്പാട്ട വസ്തുകള്‍ മാറ്റി വച്ച് ഭക്ഷണത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ പഠിപ്പിക്കുക.

3. കഴിക്കാനിരിക്കുമ്പോള്‍ ശബ്ദം ഉണ്ടാക്കാതെ വേണം കസേര വലിക്കാന്‍. ഇരുന്നശേഷം കസേര മേശയോട് ചേര്‍ത്തിട്ട്, നിവര്‍ന്നിരിക്കുക. കൈള്‍ മേശപ്പുറത്ത് വയ്ക്കാെത കസേരയുടെ കയ്യില്‍ത്തന്നെ വയ്ക്കുന്നതാണ് നല്ലത്.
4. പുറത്തു നിന്നാണ് ഭക്ഷണമെങ്കില്‍ കഴിക്കാനിരിക്കുമ്പോള്‍ നാപ്കിന്‍ മടിയില്‍ വിരിക്കാന്‍ പഠിപ്പിക്കാം.

5. കത്തിയും സ്പൂണും വലത് കൈ കൊണ്ടും ഫോര്‍ക്ക് ഇടത് കൈ കൊണ്ടും പിടിക്കുക. കഴിച്ചിട്ട് ഇവ മേശപ്പുറത്ത് വയ്ക്കുന്നതും എങ്ങനെയെന്ന് കുട്ടികളെ പഠിപ്പിക്കാം. കത്തിയും ഫോര്‍ക്കുമൊന്നും ശരിയായ രീതിയില്‍ ഉപയോഗിക്കാനറിയില്ലെങ്കില്‍ അവ ഒഴിവാക്കി കൈ കൊണ്ട് കഴിക്കാന്‍ അനുവദിക്കാം.
6. കുട്ടികള്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ മാതാപിതാക്കളും ഒപ്പമിരിക്കാന്‍ ശ്രദ്ധിക്കുക. എല്ലാവര്‍ക്കും ഭക്ഷണം വിളമ്പിയതിനു ശേഷം ഒരുമിച്ച് കഴിക്കാന്‍ തുടങ്ങുന്നതാണ് നല്ല ശീലമെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കുക. പ്ലേറ്റിന് പുറത്തുകളയാതെ എങ്ങനെ ഭക്ഷണം കഴിക്കാമെന്ന് ആദ്യമേ കാണിച്ചു കൊടുക്കണം.

7. നന്നായി ഭക്ഷണം ചവച്ചിറക്കാന്‍ കുഞ്ഞിനെ ശീലിപ്പിക്കണം. ഒരുപാട് ശബ്ദമുണ്ടാക്കാതെ പതിയെ ചവയ്ക്കണമെന്നും കുട്ടിയോട് പറയുക. തിരക്കിട്ട് ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല, സമയമെടുത്ത് ചെറിയ കഷ്ണങ്ങളായോ ഉരുളകളായോ കഴിച്ചാല്‍ മതിയെന്ന് പറയുക.

uploads/news/2018/12/273438/parenting181218a.jpg

8. പാത്രത്തിലേക്ക് തനിയെ വിളമ്പി കഴിക്കാന്‍ മക്കള്‍ക്ക് അവസരം നല്‍കണം. അങ്ങനെയാകുമ്പോള്‍ ആവശ്യാനുസരണം വിളമ്പാനും കറികള്‍ പാത്രത്തിലേക്ക് പകര്‍ത്താനും കുട്ടികള്‍ പഠിക്കും. കൂടെയിരിക്കുന്നവരുടെ പ്ലേറ്റില്‍ എന്തെങ്കിലും വിഭവങ്ങള്‍ തീര്‍ന്നെന്നോ അവര്‍ക്ക് ആവശ്യമാണെന്നോ തോന്നിയാല്‍ മേശപ്പുറത്തിരിക്കുന്ന പാത്രം അവര്‍ക്ക് എടുത്തുകൊടുക്കണമെന്നും കുട്ടികളോട് പറയാം.

9. തീന്‍മേശയ്ക്കു ചുറ്റും ആളുകള്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന സാഹചര്യത്തില്‍ നമുക്കാവശ്യമുള്ള ഭക്ഷണങ്ങള്‍ മറ്റൊരാളുടെ അടുത്താവും ഉണ്ടാവുക. അവ എടുത്തുതരാനും തിരികെ കൊടുക്കാനുമായി പ്ലീസ്,താങ്ക് യൂ എന്നെല്ലാം പറയാന്‍ കുട്ടിയെ പഠിപ്പിക്കാം.
10.എപ്പോഴെല്ലാം കുട്ടി ടേബിള്‍ മാനേഴ്സ് പ്രകടിപ്പിക്കുന്നുവോ, അപ്പോഴെല്ലാം ചിരി നിറച്ചൊരു അഭിനന്ദനം നല്‍കാന്‍ മറക്കരുത്.

11. ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പറയാതിരിക്കുക. മറിച്ച് ഇഷ്ടമായാല്‍ അത് തുറന്ന് പറയുക
12. ഭക്ഷണം വിളമ്പുന്നവരോടും അത് ഉണ്ടാക്കുന്നവരോടും നന്ദി പറയാന്‍ പഠിപ്പിക്കുക.

13. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശബ്ദം ഒഴിവാക്കുക.
14. കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ എഴുന്നേല്‍ക്കേണ്ട ആവശ്യം വരികയാണെങ്കില്‍ ഒപ്പം ഇരുന്ന് കഴിക്കുന്നവരെ ബുദ്ധിമുട്ടിക്കാതെ അവരുടെ അനുവാദം ചോദിച്ചിട്ട് എഴുന്നേല്‍ക്കുക. കഴിച്ച് കഴിഞ്ഞാലും അടുത്തിരുന്ന് കഴിക്കുന്നവരോട് അനുവാദം ചോദിച്ചതിന് ശേഷം മാത്രം എഴുന്നേല്‍ക്കുക. അതാണ് മര്യാദയെന്ന് പറഞ്ഞുകൊടുക്കണം.

പെട്ടെന്നൊരു ദിവസം ഈ ശീലങ്ങളെല്ലാം കുട്ടിയില്‍ അടിച്ചേല്‍പ്പിക്കരുത്. കസേരയില്‍ കയറിനിന്നു കഴിക്കരുതെന്നും ശബ്ദമില്ലാതെ ചവയ്ക്കണമെന്നുമൊക്കെ ആദ്യം പറയുമ്പോള്‍ കുട്ടികള്‍ക്കും ദേഷ്യമാകും. ഓരോ ദിവസവും തെറ്റ് ചെയ്താകും ശരിയായ രീതികള്‍ കുട്ടി പഠിക്കുന്നത്. ഓരോ ദിവസവും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി നല്ല ശീലങ്ങള്‍ പഠിപ്പിക്കാം.

ഇത്രയും കാര്യങ്ങള്‍ പഠിപ്പിച്ചാല്‍ തന്നെ കുട്ടികള്‍ മാതാപിതാക്കള്‍ക്ക് നാണക്കേട് ഉണ്ടാകുകയുമില്ല. ആദ്യ സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ അവര്‍ പഠിച്ചെന്നോ, അംഗീകരിച്ചെന്നോ വരില്ല. എന്നാല്‍, രണ്ട് മൂന്ന് തവണ പറഞ്ഞ് കൊടുത്താല്‍ അതിലെ ഗൗരവം ആ കുഞ്ഞു മനസ്സിന് തിരിച്ചറിയാന്‍ സാധിക്കും.

അനഘ

Ads by Google
Tuesday 18 Dec 2018 03.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW