Tuesday, June 25, 2019 Last Updated 25 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Dec 2018 03.09 PM

റിയൽമി യു1 3ജിബി റാം വേരിയന്റിന്റെ വിൽപ്പന ആരംഭിച്ചു

realme u1 3gb ram variant sale amazon india

റിയൽമി യു1ന്റെ 3ജിബി റാം വേരിയന്റിന്റെ വിൽപ്പന ആരംഭിച്ചു. കഴിഞ്ഞ മാസം റിയൽമി യു1ന്റെ 4ജിബി റാം വേരിയന്റ് വിപണിയിൽ എത്തിയിരുന്നു. ആമസോണിൽ മാത്രമാണ് ഇരു വേരിയന്റുകളും ലഭിക്കുന്നത്. പ്രമുഖ സ്മാർട്ഫോൺ നിർമ്മാതാക്കളായ ഒപ്പോയുടെ ഉപ ബ്രാൻഡായ റിയൽമി പുറത്തിറക്കുന്ന ബജറ്റ് ഫോണാണ് റിയൽമി യു1.

6.3 ഇഞ്ച് ഫുൾ എച്ച്ഡി ഡ്യൂഡ്രോപ്പ് നോച്ച് ഡിസ്‌പ്ളെ, ഹെലിയോ പി70 പ്രോസസ്സർ, ആൻഡ്രോയിഡ് 8.1 ഓറിയോ എന്നിവയാണ് റിയൽമി യു1ന്റെ സവിശേഷതകൾ. 3500എംഎഎച്ച് ആണ് ബാറ്ററി. ഇരട്ട പിൻ ക്യാമറകളാണ് റിയൽമി യു1ന്. 13എംപി പ്രൈമറി ക്യാമറയും, 2എംപി സെക്കൻഡറി ക്യാമറയും ഉണ്ട്. 25 എംപി മുൻക്യാമറയും ഉണ്ട് റിയൽമി യു1ന്. 3ജിബി/4ജിബി റാം, 32ജിബി/64ജിബി ഇന്റേണൽ സ്റ്റോറേജ്, ഫിംഗർ പ്രിന്റ് സെൻസർ എന്നിവയുമുണ്ട്.

ഫോണിന്റെ വില 11,999 രൂപയാണ്. ജിയോ തണ്ടർ ഓഫർ നൽകുന്ന 2,500 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. ജിയോയുടെ 198/299 രൂപയുടെ പ്രീപെയ്‌ഡ് റീചാർജ് ചെയ്യുന്നവർക്കാണ് ക്യാഷ്ബാക്ക് ഓഫർ ലഭിക്കുക. ഈ ഓഫറിലൂടെ ജിയോ ഉപഭോക്താക്കളുടെ മൈജിയോ അക്കൗണ്ടിലേക്കാണ് ഓഫർ തുക ലഭിക്കുന്നത്.

മാത്രമല്ല, ആറ് മാസം കാലാവധിയുള്ള ക്ലിയർട്രിപ്പ് ഇ- കൂപ്പണും ലഭിക്കും. ബജാജ് ഫിൻസെർവ്വ്, പ്രമുഖ ബാങ്കുകൾ എന്നിവർ നൽകുന്ന നോ-കോസ്റ്റ് ഇഎംഐ സൗകര്യം ഉപയോഗിച്ചും ഫോൺ വാങ്ങാവുന്നതാണ്. മാസം 565 രൂപയാണ് ഇഎംഐ തുകയായി നൽകേണ്ടത്.

Ads by Google
Ads by Google
Loading...
TRENDING NOW