Thursday, May 23, 2019 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Dec 2018 02.57 PM

ഫേസ് അണ്‍ലോക്ക്, 3000 എംഎഎച്ച് ബാറ്ററി; ലാവ ഇസഡ്91 വിപണിയിൽ

lava z91 launch

പുതിയ സാങ്കേതികവിദ്യയും അത്യാധുനിക രൂപകൽപ്പനയുമുള്ള ലാവയുടെ ഇസഡ്91 വിപണിയില്‍. ഫേസ് റെക്കഗനിഷന്‍ സാങ്കേതിക വിദ്യയാണു ഫോണിന്റെ പ്രധാന പ്രത്യേകത. 0.7 സെക്കന്റുകള്‍ക്കുള്ളില്‍ മുഖം തിരിച്ചറിഞ്ഞ് അണ്‍ലോക്ക് ചെയ്യാന്‍ ഫോണിനു സാധിക്കുമെന്നാണ് റിപ്പോർട്ട്.

7999 രൂപയാണ് വില. 18:9 വൈഡ് സ്‌ക്രീന്‍ ഡിസ്‌പ്ലെ, ഗ്ലാസ് ഫിനിഷ്, ഡ്യുവല്‍ സിം എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍. 5.7 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലെ, 3ജിബി റാം, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 2.5ഡി കര്‍വ്ഡ് ഡിസൈന്‍, 7.7എംഎം മാത്രമുള്ള കനം കുറഞ്ഞ ബോഡി എന്നിവയും ഫോണിന്റെ മറ്റു ഫീച്ചറുകളാണ്. സ്‌ക്രാച്ചിനെ പ്രതിരോധിക്കുന്ന സ്‌ക്രീനാണ് ഫോണിലേത്. നീല നിറത്തില്‍ ഫോണ്‍ ലഭ്യമാണ്.

ഒറ്റത്തവണ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലാവ വാഗ്ദാനം ചെയ്യുന്നു. 32ജിബി ഇന്റേണല്‍ മെമ്മറി 128ജിബി വരെ എക്‌സ്പാന്റ് ചെയ്യാം. 3000 എംഎഎച്ച് ആണ് ബാറ്ററി. 8 എംപിയാണ് ഫ്രണ്ട് ക്യാമറ, പ്രധാന ക്യാമറ 13 എംപിയാണ്. സുരക്ഷക്കായി ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW