Monday, July 08, 2019 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Dec 2018 02.36 PM

നോക്കിയ 8.1ന്റെ 6ജിബി റാം 128ജിബി വേരിയന്റ് ജനുവരിയില്‍ എത്തിയേക്കും

nokia 8.1 6gb ram variant with 128gb storage launch india

എച്ച്എംഡി ഗ്ലോബലിന്റെ ഏറ്റവും പുതിയ മോഡലാണ് നോക്കിയ 8.1. ന്യൂഡല്‍ഹിയില്‍ വച്ച് എച്ച്എംഡി ഗ്ലോബല്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഫോൺ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം 6ജിബി റാം ടോപ്പ് എന്‍ഡ് വേരിയന്റ് ജനുവരിയില്‍ എത്തിയേക്കും. 4ജിബി റാം, 64ജിബി വേരിയന്റിന് 26,999 രൂപയാണ്. 6ജിബി റാം 128ജിബി വേരിയന്റാണ് ഇനി ഇറങ്ങാൻ പോകുന്നത്.

ഇന്ത്യയിലെ റീട്ടെയിലുകളിലും നോക്കിയ മൊബൈല്‍ സ്‌റ്റോറുകളിലും നോക്കിയ 8.1 4ജിബി വേരിയന്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. ആമസോണ്‍ ഇന്ത്യയിലെ വില്‍പനയെ സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് അറിയിപ്പു ലഭിക്കും.ഡിസംബര്‍ 21 മുതല്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് സൂചന.

എച്ച്ഡിആര്‍ 10 സൗകര്യത്തോടെയുളള 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് നോക്കിയ 8.1ന് ലഭിക്കുന്നത്. ആന്‍ഡ്രോയിഡ് പൈ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്‍ 3500 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 710 പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

400ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. സെല്‍ഫി ക്യാമറ 20എംപിയാണ്. റിയര്‍ ക്യാമറ 12എംപി/13എംപിയാണ്. ഫ്‌ളാഷ് സൗകര്യവും ഉണ്ട്. ഫേസ് അണ്‍ലോക്ക്, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ എന്നിങ്ങനെയുളള ബയോമെട്രിക് സുരക്ഷ സംവിധാനങ്ങളും ഫോണിലുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW