Tuesday, May 21, 2019 Last Updated 20 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Dec 2018 11.01 AM

ദീപികയുടെ വിരുന്നില്‍ രണ്‍ബീര്‍ കപൂര്‍ വരാതിരുന്നത് അതുകൊണ്ടല്ല

uploads/news/2018/12/273389/deepika.jpg

ബോളിവുഡിനെ ഇളക്കിമറിച്ചൊരു കല്യാണം നടത്തിയ ദീപികാ പദുക്കോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും വിവാഹവിരുന്നില്‍ രണ്‍ബീര്‍ കപൂര്‍ വരുമോ എന്നായിരുന്നു പാപ്പരാസി മാധ്യമങ്ങളുടെ കണ്ണ്. നവംബര്‍ ആദ്യം വിവാഹം കഴിച്ച ദമ്പതികള്‍ മുംബൈയില്‍ സഹപ്രവര്‍ത്തകര്‍ക്കായി നല്‍കിയ വിരുന്നും കെങ്കേമമായിരുന്നു. എന്നാല്‍ ഈ ചടങ്ങില്‍ ദീപികയുടെ മൂന്‍ കാമുകന്‍ രണ്‍ബീര്‍ വരാതിരുന്നത് ഏവരും പ്രത്യേകമായി ശ്രദ്ധിക്കുകയും കഥ മെനയാന്‍ തുടങ്ങുകയും ചെയ്തിരുന്നു.

ദീപികയും രണ്‍വീറും മുംബൈയില്‍ നല്‍കിയ റിസെപ്ഷനില്‍ ഒട്ടുമിക്ക താരങ്ങള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ക്ഷണിച്ചിട്ടും രണ്‍ബീര്‍ കപൂര്‍ എത്തിയിരുന്നില്ല. ഈ അസാന്നിദ്ധ്യം ശ്രദ്ധേയമാകുകയും ചെയ്തിരുന്നു. അതേസമയം രണ്‍ബീര്‍ ഒഴിവാക്കാന്‍ കഴിയാത്ത മറ്റൊരു പരിപാടിക്ക് പോയിരുന്നതിനാലാണ് എത്താതിരുന്നതെന്നാണ് കേള്‍ക്കുന്നത്. ഒരു കാലത്ത് ബോളിവുഡിലെ ഏറ്റും ഹോട്ടായ പ്രണയജോഡികളായിരുന്ന ദീപികയും രണ്‍ബീറും ബ്രേക്ക് അപ്പ് ആയിക്കഴിഞ്ഞും നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു.

റിസിപ്ഷന് മുമ്പ് തങ്ങള്‍ സംസാരിച്ചിരുന്നെങ്കിലും ശേഷം ഇതുവരെ സംസാരിച്ചില്ലെന്നുമാണ് ദീപിക പറയുന്നത്. അതേസമയം ഒരു ചാറ്റ്‌ഷോയുമായി ബന്ധപ്പെട്ട ഡേറ്റില്‍ വന്ന ക്‌ളാഷാണ് വിരുന്നില്‍ നിന്നും രണ്‍ബീര്‍ വിട്ടു നില്‍ക്കാന്‍ കാരണമായതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. നവംബര്‍ 14 ന് ഇറ്റലിയില്‍ പരമ്പരാഗത കൊങ്കണി സ്‌റ്റൈലിലായിരുന്നു ദീപികയുടെയും രണ്‍വീറിന്റെയും വിവാഹം. നവംബര്‍ 15 ന് സിന്ധി ആചാരം അനുസരിച്ചും ഇരുവരും വിവാഹം കഴിച്ചു.

ഇറ്റലിയില്‍ നടന്ന വിവാഹത്തിന് ശേഷം ബംഗലുരുവില്‍ നവംബര്‍ 21 ന് ദമ്പതികള്‍ ആദ്യ റിസിപ്ഷന്‍ നടത്തി. അതിന് ശേഷം നവംബര്‍ 28 നും ജനുവരി 1 നുമായിരുന്നു മുംബൈയിലെ വിരുന്നു സല്‍ക്കാരം. വിവാഹവേളയില്‍ ദീപികയുടെ കഴുത്തില്‍ പച്ച കുത്തിയിരുന്ന രണ്‍ബീര്‍ കപൂര്‍ എന്ന് കരുതുന്ന ആര്‍കെ എന്ന പച്ചകുത്ത് വരെ വാര്‍ത്തയായിരുന്നു. ചടങ്ങിനിടെ മറച്ചു വെച്ച പച്ചകുത്ത് പിന്നീട് വീണ്ടും പ്രത്യക്ഷപ്പെട്ടതും വലിയ വാര്‍ത്തയായിട്ടാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW