Thursday, April 18, 2019 Last Updated 21 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Dec 2018 10.11 AM

സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് ഇനി ഡോ. ആര്‍. രഞ്ജിത്ത്

uploads/news/2018/12/273375/r.-ranjith.jpg

സ്വന്തം ലേഖകന്‍

പാലക്കാട്: പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്തിന്റെ യൂണിഫോമിലെ നെയിംപ്ലെയ്റ്റില്‍ ഇനി ഡോ: ആര്‍. രഞ്ജിത്ത് എന്നാണ് രേഖപ്പെടുത്തുക. തിരുനെല്‍വേലി എം.എസ്. യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയിലാണ് രഞ്ജിത്തിന്റെ ഡോക്ടറേറ്റ്. സഹ്യപര്‍വ്വതനിരകളില്‍ കാണപ്പെടുന്ന ഒപ്പിയോറൈസ എന്ന ഔഷധ സസ്യത്തെക്കുറിച്ചാണ് ഗവേഷണം നടത്തിയത്.

കാന്‍സര്‍ രോഗത്തിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും, വ്യാവസായിക അടിസ്ഥാനത്തില്‍ ടിഷ്യുകള്‍ച്ചര്‍ മുഖേന കൂടുതല്‍ ചെടികള്‍ വളര്‍ത്തിയെടുത്താല്‍ വൈദ്യശാസ്ത്ര രംഗത്ത് ഒരു മുതല്‍ക്കൂട്ടാകുമെന്നാണ് കണ്ടെത്തല്‍. 2010 ല്‍ ആരംഭിച്ച ഗവേഷണം 2018 ലാണ് പൂര്‍ത്തിയായത്. ബോര്‍ഡ് ഓഫ് റിസര്‍ച്ച് ഇന്‍ ന്യൂക്ലിയര്‍ സയന്‍സ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറ്റോമിക് എനര്‍ജി എന്നിവരുടെ ഫെല്ലോഷിപ്പോടുകൂടിയായിരുന്നു ഗവേഷണം.

ഗവേഷണ ഫലം രണ്ട് അന്താരാഷ്ര്ട സമ്മേളനങ്ങളില്‍ അവതരിപ്പിക്കുകയും, മൂന്ന് അന്താരാഷ്ര്ട ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.2014 ല്‍ കേരളാ പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ച രഞ്ജിത്ത് എറണാകുളം ജില്ലയിലെ തോപ്പുംപടി, പാലക്കാട് ജില്ലയിലെ തൃത്താല, ടൗണ്‍ നോര്‍ത്ത് സ്‌റ്റേഷനുകളില്‍ സേവനമനുഷ്ടിച്ചു. പോലീസിലെ തിരക്കേറിയ ജോലിക്കിടയിലും ഗവേഷണം തുടര്‍ന്നാണ് രഞ്ജിത്ത് തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.

കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയാണ്. അച്ഛന്‍: രാജന്‍ പിള്ള. അമ്മ: രാധാമണി, ഭാര്യ: പൗര്‍ണമി. മകന്‍: ഇഷാന്‍.

Ads by Google
Tuesday 18 Dec 2018 10.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW